ഫ്ലട്ടർ (സോഫ്റ്റ്വെയർ)
ഗൂഗിൾ സൃഷ്ടിച്ച ഒരു ഓപ്പൺ സോഴ്‌സ് യു.ഐ ടൂൾകിറ്റാണ് ഫ്ലട്ടർ. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. എന്നിവയ്‌ക്കായുള്ള അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും, ഗൂഗിളിന്റെ ഫ്യൂഷിയയ്ക്കായി അപ്ലിക്കേഷനുകൾ സൃഷ്‌ടിക്കുന്നതിനുമുള്ള പ്രാഥമിക മാർഗ്ഗമായും ഇത് ഉപയോഗിക്കുന്നു. [6][7] 2015-ൽ ആദ്യമായി ഫ്ലട്ടറിനെ കുറിച്ചുള്ള വിവരണങ്ങൾ രേഖപ്പെടുത്തുകയും, പിന്നീട് 2017 മെയ് മാസത്തിൽ ഫ്ലട്ടർ ആദ്യമായി പുറത്തിറങ്ങുകയും ചെയ്തു.[8][9] ചരിത്രംഫ്ലട്ടറിന്റെ ആദ്യ പതിപ്പ് "സ്കൈ" എന്നായിരുന്നു അറിയപ്പെട്ടത്. അത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2015-ലെ ഡാർട്ട് ഡെവലപ്പർ ഉച്ചകോടിയിൽ[10] ഇത് ഒരു സെക്കൻഡിൽ 120 ഫ്രെയിമുകളിൽ സ്ഥിരതയോടെ റെൻഡർ ചെയ്യാൻ കഴിയുമെന്ന ധാരണയിൽ അവതരിപ്പിക്കപ്പെട്ടു.[11] 2018 സെപ്റ്റംബറിൽ ഷാങ്ഹായിൽ നടന്ന ഗൂഗിൾ ഡെവലപ്പർ ഡേയ്‌സിന്റെ മുഖ്യ പ്രഭാഷണത്തിനിടെ, ഫ്ലട്ടർ 1.0-ന് മുമ്പുള്ള അവസാനത്തെ പ്രധാന പതിപ്പായ ഫ്ലട്ടർ റിലീസ് പ്രിവ്യൂ 2 ഗൂഗിൾ പ്രഖ്യാപിച്ചു. ആ വർഷം ഡിസംബർ 4-ന്, ഫ്ലട്ടർ ലൈവ് ഇവന്റിൽ ഫ്ലട്ടർ 1.0 പുറത്തിറക്കി. ഇത് ഫ്രെയിംവർക്കിന്റെ ആദ്യ സ്ഥിരതയുള്ള പതിപ്പിനെ സൂചിപ്പിക്കുന്നു. 2019 ഡിസംബർ 11-ന് ഫ്ലട്ടർ ഇന്ററാക്ടീവ് ഇവന്റിൽ ഫ്ലട്ടർ 1.12 പുറത്തിറങ്ങി.[12] 2020 മെയ് 6-ന്, ഡാർട്ട് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ് (SDK) പതിപ്പ് 2.8, ഫ്ലട്ടർ 1.17.0 എന്നിവ പുറത്തിറക്കി. ഐഒഎസ് ഉപകരണങ്ങളിലെ പ്രകടനം ഏകദേശം 50% മെച്ചപ്പെടുത്തുന്ന മെറ്റൽ എപിഐ(API)-യ്‌ക്കുള്ള പിന്തുണയും പുതിയ മെറ്റീരിയൽ വിജറ്റുകളും നെറ്റ്‌വർക്ക് ട്രാക്കിംഗ് വികസിപ്പിക്കുന്ന ഉപകരണങ്ങളും ചേർക്കുന്നു. 2021 മാർച്ച് 3-ന്, ഒരു ഓൺലൈൻ ഫ്ലട്ടർ എൻഗേജ് ഇവന്റിനിടെ ഗൂഗിൾ ഫ്ലട്ടർ 2 പുറത്തിറക്കി. പുതിയ കാൻവാസ് കിറ്റ്(CanvasKit) റെൻഡററും വെബ് നിർദ്ദിഷ്ട വിജറ്റുകളും, വിൻഡോസ്(Windows), മാക്ഒഎസ്(macOS), ലിനക്സ്(Linux) എന്നിവയ്‌ക്കുള്ള ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ പിന്തുണയും മെച്ചപ്പെടുത്തിയ ആഡ്-ടു-ആപ്പ് എപിഐകളും ഉള്ള വെബ് അധിഷ്‌ഠിത ആപ്ലിക്കേഷനുകൾക്ക് ഈ പ്രധാന അപ്‌ഡേറ്റ് ഔദ്യോഗിക പിന്തുണ നൽകി.[13] ഈ പതിപ്പ് ഡാർട്ട് 2.0 ഉപയോഗിക്കുന്നു. സുരക്ഷിതത്വമുള്ള നൾ-സേഫ്റ്റി ഫീച്ചർ ഡാർട്ടിന്റെ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് നിരവധി ബ്രേക്കിംഗ് മാറ്റങ്ങൾക്കും, നിരവധി ബാഹ്യ പാക്കേജുകളിൽ പ്രശ്നങ്ങൾക്കും കാരണമായി. എന്നിരുന്നാലും, ഈ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപകരണങ്ങളും ഫ്ലട്ടർ ടീം ഉൾപ്പെടുത്തിയിട്ടുണ്ട്.[14] അവലംബം
|
Portal di Ensiklopedia Dunia