ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനം
ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. 1984 ആഗസ്റ്റ് 7ന് നിലവിൽ വന്ന ഈ ദേശീയോദ്യാനം മഹാവേലി റിവർ പ്രൊജക്ടിന്റെ കീഴിലുളള നാലു ദേശീയോദ്യാനങ്ങളിലൊന്നാണിത്.[1] ആനകൾക്ക് ഏറ്റവും കൂടുതൽ തീറ്റ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായി മഹാവേലി നദീതടപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തെ പരിഗണിക്കപ്പെട്ടിരിക്കുന്നു.[2] വാസ്‍ഗമുവ ദേശീയോദ്യാനത്തിനും സോമവതിയ ദേശീയോദ്യാനത്തിനും ഇടയിലൂടെ ആനകൾക്ക് കുടിയേറാൻ സഹായിക്കുന്ന ഒരു ഇടവഴിയായി ഈ ഉദ്യാനം കാണപ്പെടുന്നു.[3]കൊളംബോയിൽ നിന്നും 222 കിലോമീറ്റർ തെക്കു-വടക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ചരിത്രംപുരാതന ജലസേചനപദ്ധതിയുമായി അടുത്തകാലം വരെ മഹാവേലി നദി ബന്ധപ്പെട്ടിരുന്നു. ബി.സി.2-7 നൂറ്റാണ്ടിനിടയിൽ മഹാവേലി നദിയുടെ ഇടതുഭാഗത്തെ തീരത്തോട് ചേർന്ന് മുറ്റുഗല്ല വില്ലിനരികിലായി ഉണ്ടായിരുന്നെന്ന് കരുതുന്ന പുരാതന ഗുഹയിലെ നശിപ്പിക്കപ്പെട്ട സന്ന്യാസി ആശ്രമത്തിലെ ശിലാലിഖിതങ്ങളെ കണ്ടെത്തുകയും ആശ്രമത്തെ പുനഃസ്ഥാപിക്കാനും ശ്രമം നടന്നിരുന്നു.[4] മഹാവേലി നദി താഴേയ്ക്കൊഴുകുന്നതിനടുത്തായി1986-ൽ നിലവിൽ വന്ന സോമവതിയ ദേശീയോദ്യാനവും മുകളിലെയ്ക്കൊഴുകുന്നതിനടുത്തായി 1984-ൽ നിലവിൽ വന്ന ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനവും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു ദേശീയോദ്യാനങ്ങളും തെക്കു-പടിഞ്ഞാറ് വാസ്‍ഗമുവ ദേശീയോദ്യാനവുമായി കൂടിച്ചേർന്ന് വടക്കു-കിഴക്ക് ത്രികോണ നാച്യുർ റിസർവ് എന്ന സംരക്ഷിതപ്രദേശമായി കിടക്കുന്നു. ത്രികോണ നാച്യുർ റിസർവ് ഈ മൂന്നു ദേശീയോദ്യാനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി ഒരൊറ്റ സംരക്ഷിതപ്രദേശമായി നിലനിർത്തുന്നു.[5] അവലംബം
|
Portal di Ensiklopedia Dunia