ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായംനക്ഷത്രങ്ങൾ പേരിടുന്നതിനു പലതരത്തിലുള്ള സമ്പ്രദായങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം (The Flamsteed Naming System).
നാമകരണം ചെയ്യുന്ന രീതി![]()
ചുരുക്കി പറഞ്ഞാൽ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായത്തിൽ ബെയറുടെ നാമകരണ സമ്പ്രദായത്തിലെ ആദ്യത്തെ രണ്ടു പരിമിതികൾ വളരെ എളുപ്പം മറികടന്നു. അതായത് സംഖ്യകൾ ഉപയോക്കുന്നതിനാൽ സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡിന്റെ സമ്പ്രദായത്തിൽ എത്ര നക്ഷത്രങ്ങളെ വേണമെങ്കിലും ഉൾപ്പെടുത്താം. പ്രഭയുടെ പ്രശ്നവും വരുന്നില്ല. കാരണം നാമകരണം നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്. ബെയർ നാമം ഉള്ള മിക്കവാറും എല്ലാ നക്ഷത്രങ്ങൾക്കും ഫ്ലാംസ്റ്റീഡ് നാമവും ഉണ്ട്. താഴെയുള്ള ചിത്രത്തിൽ മിഥുനം (Gemini) രാശിയിലെ നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രവും നോക്കൂ. ഈ ചിത്രത്തിൽ ദൃശ്യകാന്തിമാനം +5-നു മുകളിലുള്ള നക്ഷത്രങ്ങളേ കാണിച്ചിട്ടുള്ളൂ. അതിനാൽ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രത്തിൽ ചില സംഖ്യകൾ കണ്ടെന്ന് വരില്ല.
നാമകരണ സമ്പ്രദായത്തിന്റെ പരിമിതികൾസൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡ് സമ്പ്രദായം ഉപയോഗിച്ച് ഒരു രാശിയിലെ എത്ര നക്ഷത്രത്തെ വേണമെങ്കിലും നാമകരണം ചെയ്യമെങ്കിലും അത് അങ്ങനെ അനന്തമായി പോയില്ല. ഏറ്റവും ഉയർന്ന ഫ്ലാംസ്റ്റീഡ് സംഖ്യ ലഭിച്ചത് Taurus നക്ഷത്രരാശിയിലെ 140-Tauri എന്ന നക്ഷത്രത്തിനാണ്. ഫ്ലാംസ്റ്റീഡ് ഈ നാമകരണം നടത്തി വളരെയധികം വർഷം കഴിഞ്ഞാണ് 1930-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ 88 നക്ഷത്രരാശികളെ നിർവചിച്ച് അതിന്റെ അതിർത്തി രേഖകൾ മാറ്റി വരച്ചത്. അതിനാൽ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചില നക്ഷത്രങ്ങളുടെ രാശിക്ക് വ്യത്യാസം വന്നു. അങ്ങനെ പ്രശ്നമുള്ള നക്ഷത്രങ്ങൾക്ക് ഈ നാമകരണ സമ്പ്രദായം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഇത് ബെയർ സമ്പ്രദായത്തിനും ബാധകമാണ്. |
Portal di Ensiklopedia Dunia