ബെൻസോഡിയാസെപിൻ വിഭാഗത്തിൽപ്പെട്ട ഒരു ഔഷധമാണ് ഫ്ലുനിട്രസെപാം (Flunitrazepam)[1]. ഇത് റോഹ്നിപോൾ എന്നും അറിയപ്പെടുന്നു. ഉറക്കമില്ലായ്മ ചികിത്സിക്കുന്നതിനും അനസ്തീഷ്യ നൽകുന്നതിനും ഇത് ഉപയോഗിക്കപ്പെടുന്നു [2][2][3][4].
വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഔഷധമായി ഫിസിഷ്യൻ നിർദ്ദേശിക്കുന്നതാണ് ഫ്ലുനിട്രസെപാം. ദീർഘകാല ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാറില്ല.[2]. അമേരിക്കയിൽ ഷെഡ്യൂൾ IV ൽ ഉൾപ്പെടുത്തിയിട്ടുള്ള ഔഷധമാണിത്[5]. 1962 ൽ പേറ്റെന്റ് എടുത്തിട്ടുള്ള ഫ്ലുനിട്രസെപാം 1974 മുതൽ ഔഷധമായി ഉപയോഗിച്ചു വരുന്നു.[6]
ഫ്ലുനിട്രസെപാം ഡേറ്റ് റേപ് ഡ്രഗ് എന്ന പേരിൽ അറിയപ്പെടാറുണ്ട്. ഇത്തരം കേസുകൾ വളരെക്കുറച്ച് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എങ്കിലും വളരെയേറെ ആശങ്കയുണ്ടാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ ഈ രാസവസ്തു ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്[7]
ഫ്ലുനിട്രസെപാം ഉപയോഗിക്കുന്നവർ ശാരീരികമായും മാനസികമായും അതിന് അടിമപ്പെടുന്നു. നിദ്രയെ ബാധിച്ച് സോംനോലെൻസ് അവസ്ഥയിലെത്തുന്നു. അമിത അളവ് മയക്കത്തിന് കാരണമാവുന്നു. ശരീര സംതുലനം നഷ്ടപ്പെടുകയും സംസാര വൈകല്യം ബാധിക്കുകയും ചെയ്യുന്നു. ശ്വാസഗതി ക്രമരഹിതമാവുകയും കോമ അവസ്ഥയുണ്ടാവുകയും ചെയ്യും. മരണത്തിനും കാരണമാകാം. ഗർഭകാലത്ത് ഫ്ലുനിട്രസെപാം ഉപയോഗിക്കുന്നത് ഹൈപോടോണിയ ഉണ്ടാക്കാം[9].
ചികിത്സയുടെ ഭാഗമായി ഫ്ലുനിട്രസെപാം ഉപയോഗിക്കുന്നുവെങ്കിലും കർശന നിയന്ത്രണം ആവശ്യമുണ്ട്[15]
പരിശോധന
രക്തപരിരിശോധനയിലൂടെ ഫ്ലുനിട്രസെപാം സാന്നിദ്ധ്യം കണ്ടെത്താം. ശരീരത്തിൽ ഈ രാസസംയുക്തം കടന്നാൽ ഇരുപത്തഞ്ച് മണിക്കൂർ വരെ രക്തത്തിൽ ഇതിന്റെ സാന്നിദ്ധ്യം കാണാം. [16] രക്തമോ പ്ലാസ്മയോ പരിശോധിക്കുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ തെളിവ് ശേഖരിക്കാം[17][18][19][20][21]
ചരിത്രം
Roche ലാബിലാണ് ഫ്ലുനിട്രസെപാം കണ്ടെത്തിയത്. 1962 ൽ പേറ്റന്റ് ചെയ്യപ്പെട്ട ഈ സംയുക്തം 1974ൽ മാർക്കറ്റിലെത്തി[22][23]
ഡേറ്റ് റേപ് പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കും മയക്കുമരുന്നായി ആനന്ദിക്കുന്നതിനും ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനാൽ, 1998 ൽ കമ്പനി ഇതിന്റെ ഡോസ് കുറക്കുകയും ലേയത്വം പരിമിതപ്പെടുത്തുകയും ചെയ്തു. കൂടാതെ, ഒരു നീല ഡൈ ചേർത്തു. മദ്യത്തിൽ ചേർത്താൽ ഇതിന്റെ സാന്നിദ്ധ്യം എളുപ്പത്തിൽ നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.[16] പല രാജ്യങ്ങളിലും ഈ പദാർത്ഥത്തിന്റെ ഉപയോഗത്തിന് നിരോധനമോ നിയന്ത്രണമോ ഉണ്ട്[16].
ഫ്ലുനിട്രസെപാം ഡേറ്റ് റേപ് ഡ്രഗ് എന്ന പേരിൽ അറിയപ്പെടാറുണ്ട്.ഓർമ്മക്കുറവ് സൃഷ്ടിച്ച്, ഇരകളെ ചൂഷണം ചെയ്യുന്ന കേസുകളിൽ, പ്രതിയെ തിരിച്ചറിയുന്നതിന് പ്രയാസം ഉണ്ടാവുന്നു[29][30]
മോഷണം
മരുന്ന് ചേർത്ത ഭക്ഷ്യവസ്തുക്കൾ നൽകി
ഓർമ്മക്കുറവ് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ചെയ്യുന്നത്[31]. തീവണ്ടിയാത്രികർ ഇത്തരം തട്ടിപ്പുകൾക്ക് വിധേയരാവുന്നതായി വാർത്തകൾ വരാറുണ്ട്.
↑European Monitoring Centre for Drugs and Drug Addiction Benzodiazepines drug profile. Page last updated January 8, 2015
↑Mattila, MA; Larni, HM (November 1980). "Flunitrazepam: a review of its pharmacological properties and therapeutic use". Drugs. 20 (5): 353–74. PMID6108205.
↑Kanto JH (May 1982). "Use of benzodiazepines during pregnancy, labour and lactation, with particular reference to pharmacokinetic considerations". Drugs. 23 (5): 354–80. doi:10.2165/00003495-198223050-00002. PMID6124415.
↑Kales A; Scharf MB; Kales JD; Soldatos CR (April 20, 1979). "Rebound insomnia. A potential hazard following withdrawal of certain benzodiazepines". Journal of the American Medical Association. 241 (16): 1692–5. doi:10.1001/jama.241.16.1692. PMID430730.
↑ 16.016.116.216.316.4Kiss, B et al. Assays for Flunitrazepam. Chapter 48 in Neuropathology of Drug Addictions and Substance Misuse Volume 2: Stimulants, Club and Dissociative Drugs, Hallucinogens, Steroids, Inhalants and International Aspects. Editor, Victor R. Preedy. Academic Press, 2016 ISBN9780128003756Page 513ff
↑Jones AW, Holmgren A, Kugelberg FC. Concentrations of scheduled prescription drugs in blood of impaired drivers: considerations for interpreting the results. Ther. Drug Monit. 29: 248–260, 2007.
↑Robertson MD, Drummer OH. Stability of nitrobenzodiazepines in postmortem blood. J. For. Sci. 43: 5–8, 1998.
↑R. Baselt, Disposition of Toxic Drugs and Chemicals in Man, 8th edition, Biomedical Publications, Foster City, CA, 2008, pp. 633–635.
↑Cano J. P.; Soliva, M.; Hartmann, D.; Ziegler, W. H.; Amrein, R. (1977). "Bioavailability from various galenic formulations of flunitrazepam". Arzneimittelforschung. 27 (12): 2383–8. PMID23801. rohypnol.
↑Erika M Alapi and Janos Fischer. Table of Selected Analogue Classes. Part III of Analogue-based Drug Discovery Eds Janos Fischer, C. Robin Ganellin. John Wiley & Sons, 2006 ISBN9783527607495Pg 537 which refers to US patent 3,116,203 Oleaginous systems
↑Bergman U; Dahl-Puustinen ML. (November 1989). "Use of prescription forgeries in a drug abuse surveillance network". European Journal of Clinical Pharmacology. 36 (6): 621–3. doi:10.1007/BF00637747. PMID2776820.
↑Jones AW; Holmgren A; Kugelberg FC. (April 2007). "Concentrations of scheduled prescription drugs in blood of impaired drivers: considerations for interpreting the results". Therapeutic Drug Monitoring. 29 (2): 248–60. doi:10.1097/FTD.0b013e31803d3c04. PMID17417081.
↑Ericsson HR, Holmgren P, Jakobsson SW, Lafolie P, De Rees B (November 10, 1993). "Benzodiazepine findings in autopsy material. A study shows interacting factors in fatal cases". Läkartidningen. 90 (45): 3954–7. PMID8231567.
↑Drummer OH, Syrjanen ML, Cordner SM (September 1993). "Deaths involving the benzodiazepine flunitrazepam". The American Journal of Forensic Medicine and Pathology. 14 (3): 238–243. doi:10.1097/00000433-199309000-00012. PMID8311057.