ഫ്ലോറ (ഫ്രാൻസെസ്കോ മെൽസി)
1520-ൽ ഫ്രാൻസെസ്കോ മെൽസി (ഇറ്റാലിയൻ, 1491-1570) വരച്ച ചിത്രമാണ് ഫ്ലോറ (ലാ കൊളംബിന അല്ലെങ്കിൽ കൊളംബൈൻ).[1] നവോത്ഥാന കലാകാരന്മാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിഷയമായ വസന്തകാലത്തിന്റെയും പുഷ്പങ്ങളുടെയും റോമൻ ദേവതയായ ഫ്ലോറയെ ഇതിൽ ചിത്രീകരിക്കുന്നു.[2] 1649-ൽ മരിയ ഡി മെഡിസിയുടെ ശേഖരത്തിലായിരുന്ന ഈ ചിത്രം, 1850 മുതൽ ഹെർമിറ്റേജ് മ്യൂസിയത്തിന്റെ ശേഖരത്തിലാണ്. വിശകലനംലിയോനാർഡെച്ചിയുടെ സാധാരണ ശൈലിയിലാണ് ഫ്ലോറ വരച്ചിരിക്കുന്നത്. ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രങ്ങളോട് അനുസ്മരിപ്പിക്കുന്ന താഴ്ന്ന കണ്ണുകളോടുകൂടിയ സ്ത്രീയുടെ മുഖം ഇതിലും ഉപയോഗിച്ചിരിക്കുന്നു. ലിയോനാർഡോയുടെ സ്ഫുമാറ്റോ ടെക്നിക്കും സസ്യങ്ങളെയും മുടിയെയും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുമ്പോൾ ലിയോനാർഡോയുടെ അഭിരുചി പ്രകടമാവുന്നു.[3]രചനയിൽ, ഫ്ലോറ ഒരു ഗ്രോട്ടോയിൽ ഇരിക്കുന്നു. ചുറ്റും പന്നച്ചെടിയും ഐവിയും കാണാം. പുരാതന റോമക്കാരുടെ വേഷം അവൾ ധരിച്ചിരിക്കുന്നു. [4]റോമൻ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ സ്വർണ്ണത്തിൽ എംബ്രോയിഡറിട്ട വെളുത്ത സ്റ്റോളയും ഒരു തോളിൽ നീല പല്ലയും ധരിച്ചിരിക്കുന്നു. അവരുടെ മടിയിൽ വെളുത്ത മുല്ലപ്പൂക്കൾ കാണാം. ഇടത് കൈയിൽ അവർ ഒരു കൊളംമ്പൈൻ തളിർ പിടിച്ചിരിക്കുന്നു. അത് ചിത്രത്തിന് അതിന്റെ തലക്കെട്ട് നൽകിയിരിക്കുന്നു.[5] ഫ്ലോറയ്ക്ക് ചുറ്റുമുള്ള സസ്യങ്ങൾ കാഴ്ചക്കാർക്ക് 16, 17 നൂറ്റാണ്ടുകളിലെ പ്രതീകാത്മക അർത്ഥം നൽകി. ഉദാഹരണത്തിന്, കൊളമ്പൈൻ, അക്വിലീജിയ എന്നും അറിയപ്പെടുന്ന ഇത് ഫലഭൂയിഷ്ഠതയുടെ പ്രതീകമാണ്. ഫ്ലോറയുടെ തുറന്ന സ്തനങ്ങൾക്കൊപ്പം കൊളംബൈൻ ഒരു 'പൂക്കളുടെ അമ്മ' എന്ന നിലയിലുള്ള അവരുടെ പങ്ക് ഊന്നിപ്പറയുന്നു.[3]അവളുടെ വലതുകൈയിലെ മുല്ലപ്പൂ വിശുദ്ധിയുടെ പ്രതീകമാണ്. ചിത്രത്തിന്റെ താഴെ ഇടതുവശത്തുള്ള അവരുടെ പല്ലയുടെ മടക്കുകളിലെ അനെമോണുകൾ പുനർജന്മത്തെ പ്രതിനിധീകരിക്കുന്നു. പുരാതന ഗ്രീസിൽ അനീമണുകളും കാറ്റിന്റെ പുഷ്പമായിരുന്നു. പശ്ചിമ കാറ്റിന്റെ ദേവനായ സെഫിറസിനെ ഫ്ലോറ എങ്ങനെ വിവാഹം കഴിച്ചുവെന്നും ഈ പുഷ്പങ്ങൾ സൂചിപ്പിക്കുന്നു.[3]മുകളിൽ വലതുവശത്തുള്ള ഐവി നിത്യതയെ പ്രതിനിധീകരിക്കുന്നു. മുകളിൽ ഇടതുവശത്തുള്ള പന്നച്ചെടികൾ ഗ്രോട്ടോയുടെ ഏകാന്തതയെ പ്രതിഫലിപ്പിക്കുന്നു.[6] അവലംബം
|
Portal di Ensiklopedia Dunia