ഫ്ലോറ (റിംബ്രാന്റ്, ഹെർമിറ്റേജ്)
1634-ൽ നെതർലന്റ്സിലെ പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായ റെംബ്രാന്റ് വാങ് റേയ്ൻ അദ്ദേഹത്തിന്റെ ഭാര്യ സാസ്കിയ വാൻ ഊലൻബർഗിനെ ദേവത ഫ്ളോറയായി ചിത്രീകരിച്ചിരിക്കുന്ന എണ്ണച്ചായചിത്രമാണ് ഫ്ളോറ. ഈ ചിത്രം ഇപ്പോൾ സെന്റ് പീറ്റേർസ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ വായ്പയിൽ പ്രവർത്തിക്കുന്ന ആംസ്റ്റർഡാമിലെ ഹെർമിറ്റേജ് ഡിപെൻഡൻസിലാണ്.1915-ൽ വരച്ച ഈ ചിത്രം ഹോഫ്സ്റ്റീഡ് ഡി ഗ്രോട്ട് ആധാരമാക്കുകയും അതിൽ "206. FLORA. Bode 336 ; Dut. 267 ; Wb. 412 ; B.-HdG. 189 എന്നെഴുതുകയും ചെയ്തിരിക്കുന്നു. വിവരണം![]() സാസ്കിയ ചിത്രത്തിൽ ഇടതുവശത്ത് നോക്കി നിൽക്കുന്നു. സാസ്കിയയുടെ മുഖം തിരിച്ചിരിക്കുന്നവിധത്തിൽ ചിത്രീകരിച്ചിരിക്കുന്നതിനാൽ കാഴ്ചക്കാർക്ക് ഒരു ചെറിയ ചെരിവോടുകൂടി മാത്രമേ ചിത്രം കാണാൻ സാധിക്കുകയുള്ളൂ. അവളുടെ വലതുകൈയിൽ പൂക്കൾ ചുറ്റിയ രീതിയിൽ ഒരു ദണ്ഡ് മുന്നോട്ടു നീട്ടിപിടിച്ചിരിക്കുന്നു. ഇടതു കൈ കൊണ്ട് മുമ്പിലോട്ടു കിടക്കുന്ന അവളുടെ മേലങ്കി ഒതുക്കി പിടിച്ചിരിക്കുന്നു. വലിയ പുഷ്പങ്ങൾ കൊണ്ടുനിർമ്മിച്ച ഒരു മാല തലയിൽ കിരീടംപോലെ അണിഞ്ഞിരിക്കുന്നു. പിന്നിൽ നീണ്ട മുടി ചുരുളുകളായി വീണു കിടക്കുന്നു. കാതുകളിൽ മുത്തും അണിഞ്ഞിരിക്കുന്ന അവൾ അയഞ്ഞ കൈയ്യോടുകൂടിയ പുരുഷന്മാരെപ്പോലെയുള്ള വസ്ത്രവും ധരിച്ചിരിക്കുന്നു. തുല്യമായി വ്യാപിച്ചിരിക്കുന്ന വെളിച്ചം ചിത്രത്തിൻറെ ഇടതു ഭാഗത്ത് നിന്നു വീഴുന്നു. ഇരുണ്ട പശ്ചാത്തലത്തിൽ ഇടതൂർന്ന കുറ്റിച്ചെടികളും കാണാം. ഒരാൾപൊക്കത്തിന്റെ മൂന്നിലൊന്ന്നീളം കാണപ്പെടുന്ന ഈ ചിത്രത്തെ "യഹൂദ മണവാട്ടി എന്നു തെറ്റായി വിളിക്കുന്നു. വലതുഭാഗത്തിന് താഴെയുള്ള ഇടതു വശത്ത്, "റംബ്രാന്റ് എഫ് 1634";എന്ന് ഒപ്പിട്ടിരിക്കുന്നു. 50- ൽ 40 ഇഞ്ച് ക്യാൻവാസ് വലിപ്പം കാണപ്പെടുന്നു. [1] കുറിപ്പുകൾഎൻ മോസലോഫ് ഇൻ ലെസ് റിംബ്രന്റ്സ് ഡെ എൽ എമിറ്റേജ്; സെയ്റ്റ്സ്ക്രിപ്റ്റ് ഫർ ബിൽഡെൻഡ കുൻസ്റ്റിൽ, viii. എന്ന് ചിത്രത്തിൽ ലോഹത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. വോസ്മീയർ, pp. 504, etc ; Bode, pp 424, 60 1; ഡ്യൂട്ട്യൂറ്റ്, pp. 37; മിഷേൽ, pp 175, 567 [134, 441]. വില്പനയ്ക്ക് എന്നും സൂചിപ്പിച്ചിരിക്കുന്നു. ഹെർമൻ ആറൻറ്സ്, ആംസ്റ്റർഡാം, ഏപ്രിൽ 2, 1770 (2600 ഫ്ലോറിൻസിന് വാങ്ങിയത്); വാൻ ഈൻഡെൻ ആൻഡ് വാൻ ഡെർ വില്ലിങെൻ iii. 384. കാതറിൻ രണ്ടാമൻ റഷ്യയുടെ രാജ്ഞി, ഹെർമിറ്റീസിനായി ഏറ്റെടുത്തു. ഹെർമിറ്റേജ് പാലസിൽ, പെട്രോഗ്രാഡ്, 1901, കാറ്റലോഗ് No.812.[2] ചിത്രകാരനെക്കുറിച്ച്![]() ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിൽ നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ. സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്. ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം. [3] ഫ്ലോറ എന്ന ചിത്രത്തിലെ മാതൃകയായ സാസ്കിയ വാൻ ഊലൻബർഗ് ചിത്രകാരൻ റംബ്രാന്റ് വാൻ റേയ്ൻറെ ഭാര്യയായിരുന്നു. അവരുടെ ജീവിതകാലത്ത്, അദ്ദേഹത്തിൻറെ ചില ചിത്രങ്ങൾ, ഡ്രോയിംഗുകൾ, കൊത്തുപണികൾ എന്നിവയ്ക്ക് അവർ മാതൃകയായിരുന്നു. അവർ ഒരു ഫ്രിഷിയൻസ് മേയറുടെ മകളായിരുന്നു.[4] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia