ബംഗ്ലാദേശ് ഒരു താഴ്ന്ന പ്രദേശത്തു കിടക്കുന്ന രാജ്യമാണ്. എന്നാൽ, തെക്കുകിഴക്കു ഭാഗത്തു കിടക്കുന്ന ചിറ്റഗോങ് മലനിരകൾ, ഉത്തരപൂർവ്വ ഭാഗത്തു കിടക്കുന്ന സിൽഹെത്ത് ഉയർന്ന പ്രദേശമായ ഉത്തര ഉത്തര പശ്ചിമ ഭാഗങ്ങൾ ഇവ താരതമ്യേന ഉയർന്നിരിക്കുന്നു. ബംഗ്ലാദേശിന്റെ വടക്കുഭാഗത്തുകിടക്കുന്ന കാലാ പഹാർ (1098 അടി) ആണ് സിൽഹെത്തിലെ ഉയർന്ന ഭാഗം. ഉത്തരഭാഗത്തുള്ള ഈ പ്രദേശമാണ് അവിടുത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം. ചിറ്റഗോങ് മലകൾ സമുദ്രനിരപ്പിൽ നിന്നും 600 മുതൽ 1000 വരെ മീറ്റർ ഉയരത്തിൽ വർത്തിക്കുന്നു. ബംഗ്ലാദേശിലെ എറ്റവും ഉയർന്ന ഭാഗം, മൗദോക്ക് നിരകളിലെ സക ഹഫോങ് ആകുന്നു. ഇത് ദക്ഷിണ പൂർവ്വ ഭാഗത്തു സ്ഥിതിചെയ്യുന്നു. 2000 അടിക്കു മുകളിലുള്ള 75ഓളം മലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറ്റഗോങ് മലനിരകളുടെ പടിഞ്ഞാറുഭാഗത്ത് ഒരു വീതികൂടിയ പീഠഭൂമിയുണ്ട്. ഇതിനിടയിലൂടെ നദികൾ ഒഴുകി ബംഗാൾ ഉൾക്കടലിലേയ്ക്കു പോകുന്നു.
സൗ ട്ലാങ് മ്യാന്മാറുമായുള്ള ബംഗ്ലാദേശിന്റെ കിഴക്കൻ അതിർത്തി സംരക്ഷിക്കുന്ന മലനിരയാണ്. [1][2]സൗ എന്നാൽ മിസോ ഭാഷയിൽ മിസോ എന്നാണ്. ട്ലാങ് എന്നാൽ ആ ഭാഷയിൽ പർവ്വതം എന്നും. പർവ്വതാരോഹകർ കണ്ടെത്തിയത് ഇതാണ് ബംഗ്ലാദേശിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടിയെന്നാണ്. പക്ഷെ, ബംഗ്ലാദേശ് സർക്കാർ ഇതും ഔദ്യോഗികമായി അംഗീകരിച്ചിട്ടിട്ടില്ല.
ഈ കൊടുമുടി ബംഗ്ലാദേശ് പർവ്വതാരോഹകർ തന്നെയാണ് ആദ്യം കീഴടക്കിയത്. 2005ൽ ബംഗ്ലാദേശി പർവ്വതാരോഹകർ ആയ സുബ്രത ദാസ് നിതീഷ്, ബിജോയ് ശങ്കർ കർ എന്നിവരാണ് ഇത് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്. 2007ൽ ഈ പർവ്വതാരോഹകർ തന്നെ ഇതേ കൊടുമുടി വീണ്ടും കീഴടക്കി. ഇവരുടെ കയ്യിൽ ജി പി യെസ് ഉപകരണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ രണ്ടു പ്രാവശ്യവും പർവ്വതത്തിന്റെ ഉയരം അളക്കാൻ അവർക്കു കഴിഞ്ഞില്ല. 2012 ജനുവരി 12നു മൂന്നാമത് പോയ മറ്റൊരു ബംഗ്ലാദേശ് ടീമിൽ പെട്ട തഷ്ദിദ് റെസ്വാൻ മുഗ്ധോ, തരിക്കുൽ അലം സുജൊൻ, സലെഹിൻ അർഷാദി, എസ് എം മൈനുൽ എന്നിവർ സൗ ട്ലാങിന്റെ ജിയോ ലൊക്കേഷൻ (സ്ഥാനം), ഉയരം എന്നിവ ക്ർത്യമായി അളന്നെടുത്തു. ഉയരം: 1021.69 മീറ്ററും സ്ഥാനം 21°40’23.78″N & 92°36’16.01″E.[3] ഉം ആയി അവർ കണക്കാക്കി. തങ്ങളുടെ പര്യവേക്ഷണത്തിനുശേഷം തിരിച്ചുപോകുന്ന വഴിക്ക് ഈ സംഘത്തിലെ രണ്ടുപേരായ, തഷ്ദിദ് റെസ്വാൻ മുഗ്ധോ, തരിക്കുൽ അലം സുജൊൻ എന്നിവർ ബസ്സപകടത്തിൽ മരിച്ചു. മറ്റുള്ള രണ്ടുപേർ ഗുരുതരമായ പരിക്കേറ്റ് വിദഗ്ദ്ധ ചികിത്സകൊണ്ടാണ് രക്ഷപ്പെട്ടത്.