ബംഗ്ലാദേശിലെ വംശഹത്യ (1971)
1971 മാർച്ച് 26 -ന് പടിഞ്ഞാറേ പാകിസ്താൻ അവരുടെ സംസ്ഥാനമായ കിഴക്കേപാകിസ്താനെതിരെ സ്വയംനിർണ്ണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് ബംഗ്ലാദേശിലെ വംശഹത്യ (1971 Bangladesh genocide) എന്ന് അറിയപ്പെടുന്നത്. 9 മാസം നീണ്ടുനിന്ന ഓപ്പറേഷൻ സേർച്‌ലൈറ്റ് എന്നു പേരിട്ട ഈ സൈനികനടപടിയിൽ പാകിസ്താന്റെ സൈന്യം അവരുടേ പിന്തുണയുള്ള അർദ്ധസൈനികരും കൃത്യമായ പദ്ധതിയോടെ 300000 -നും 30 ലക്ഷത്തിനും ഇടയിൽ (കിഴക്കൻ)ബംഗാളികളെ കൊല്ലുകയും രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിൽ ബംഗാളി സ്ത്രീകളെ വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടു ബലാൽസംഘം ചെയ്യുകയും ചെയ്തു. അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാകിസ്താനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗാളികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ഇങ്ങനെ ബംഗ്ലാദേശ് സ്വതന്ത്രമായ സംഭവങ്ങൾക്കിടയിൽ നടന്നവ വംശഹത്യ തന്നെയാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ1971 Bangladesh genocide എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia