ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിറ്റു
ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി (ബംഗാളി: বাংলাদেশ জামায়াতে ইসলামী, Bangladesh Islamic Assembly), ബംഗ്ലാദേശിലെ പ്രധാന രാഷ്ട്രീയ പാർട്ടിയും സുസംഘടിതമായ ഇസ്ലാമിക പ്രസ്ഥാനവുമാണ്. ചരിത്രംപാകിസ്താന്റെ ഭാഗമായിരുന്ന ഈ പ്രദേശം വേർപ്പെട്ട് 1971ൽ ബംഗ്ലാദേശ് രൂപീകരണം നടന്നപ്പോഴാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും നിലവിൽ വരുന്നത്. മൗലാനാ അബ്ദുറഹിം സാഹിബിന്റെ പ്രവർത്തനങ്ങളാണ് കിഴക്കൻ പാകിസ്താനിൽ പ്രവർത്തനങ്ങൾക്ക് അടിത്തറയിടുന്നത്. 1954 ൽ പ്രഫസർ ഗുലാം അഹ്മദ് ജമാഅത്തെ ഇസ്ലാമിയിൽ ചേർന്നതിന് ശേഷം പ്രവർത്തനം കൂടുതൽ സജീവമായി. പിന്നീടദ്ദേഹം ജമാഅത്തിന്റെ അമീറുമായി. 1970ലെ തെരഞ്ഞെടുപ്പിൽ അവാമിലീഗിന്റെ തൊട്ടുപിന്നിലായി ജമാഅത്തുമുണ്ടായിരുന്നു. 1971-ൽ ബംഗ്ലാദേശ് രൂപീകരണത്തിന് മുന്നോടിയായി നടന്ന സംഘർഷങ്ങളിൽ സംഘടന വിഭജനത്തിനെതിരായി നിലപാടെടുത്തു. 7000 ഓളം ജമാഅത്ത് പ്രവർത്തകർ ഈ കാലഘട്ടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. എന്നാൽ വിഭജനം യാഥാർത്ഥ്യമായി ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതോടെ ജമാഅത്ത് നിരോധിക്കപ്പെടുകയും ചെയ്തു. ജമാഅത്ത് നേതാവായ പ്രൊഫ.ഗുലാം അഅ്സമിനെ നാട്ടിൽ നിന്നും പുറത്ത് പോവേണ്ടിവന്നു. ജനറൽ സിയാഉറഹ്മാൻ അധികാരത്തിൽ വന്നതിന് ശേഷമാണ് നിരോധനം പിൻവലിച്ചത്. 1978 ൽ നിരോധനം നീങ്ങിയെങ്കിലും പ്രവർത്തനം സജീവമായത് 1980 ഫെബ്രുവരിയിലാണ്. ഭരണപക്ഷത്ത് നിന്നും കടുത്ത എതിർപ്പുകളാണ് ശേഷവും നേരിടേണ്ടി വന്നത്. എന്നാൽ പിന്നീടുള്ള പ്രവർത്തനങ്ങളിലൂടെ അതിനെയെല്ലാം അതിജീവിക്കാൻ സംഘടനക്കായി.[1] മൗലാനാ അബ്ദുറഹീം സാഹിബ്, മൗലാനാ അബ്ദുൽ ഖാലിഖ്, മൗലാനാ അബുൽ കലാം യൂസുഫ്, മൗലാനാ അബ്ബസ് അലി ഖാൻ, മൗലാനാ അബുസ്സുബ്ഹാൻ ഖാൻ, മൗലാനാ ഗുലാം അഅസം മുതലായവരാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതിൽ മുഖ്യമായി പങ്ക് വഹിച്ചത്. ചരിത്രഘട്ടങ്ങൾ1. ബ്രിട്ടീഷ്‌കാലഘട്ടം (1941-1948) 1941 ൽ സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തിൽ അവിഭക്ത ഭാരതത്തിൽ രൂപം കൊണ്ടതിന് ശേഷം 1947 വരെയുള്ള കാലഘട്ടം. 2. പാകിസ്താൻ ഘട്ടം(1948-1971) 1948 ൽ ഇന്ത്യാപാക് വിഭജനത്തിന് ശേഷം പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമായി കിഴക്കൻ പാകിസ്താൻ ഘടകമായി പ്രവർത്തിച്ചു. 4.സ്വതന്ത്ര ബംഗ്ലാദേശിനെതിരെ (1971-1978) സ്വതന്ത്ര ബംഗ്ലാദേശ് എന്ന ആശയത്തെയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി എതിർത്തു. അശ്ശംസ്, അൽ ബദർ തുടങ്ങിയ സന്നദ്ധ സംഘടനകൾ രൂപീകരിച്ച് വിഘടനശക്തികളെ നേരി ടുകയും ഇതിനെതിൽ ഭരണകൂടം തന്നെ രംഗത്ത് വരികയും ഒടുവിൽ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു. 3. സ്വതന്ത്രബംഗ്ലാദേശ് ഘട്ടം (1971-ഇതുവരെ) ബംഗ്ലാദേശ് രാഷ്ടീയത്തിൽ സജീവമായ സാന്നിദ്ധ്യത്തോടെയുള്ള അരങ്ങേറ്റം സാധ്യമായി. ഇതര രാജ്യങ്ങളിലെ ജമാഅത്തെ ഇസ്‌ലാമിയെക്കാൾ ജനകീയ സ്വഭാവം കൈവരിക്കാനും ഈ കാലഘട്ടത്തിൽ ബംഗ്ലാദേശ ്ജമാഅത്തെ ഇസ്‌ലാമിക്കായി.[2] പാർലമെന്ററി തെരെഞ്ഞെടുപ്പിൽബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയരംഗത്ത് തുടക്കം മുതൽ തന്നെ ചുവടുവെച്ച പ്രസ്ഥാനമാണ്. 1976 ലെ പൊതു തെരഞ്ഞടുപ്പിൽ നിസാമെ ഇസ്ലാം പാർട്ടി, മുസ്ലിം ലീഗിന്റെ ഒരു ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് ഇസ്ലാമിക് ഡെമോക്രാറ്റിക് ലീഗ് എന്ന പേരിൽ ഒരു മുന്നണിക്ക് രൂപം നൽകിയിരുന്നു.തുടർന്ന സജീവമായ രാഷ്ട്രീയ പാർട്ടിയായി ബംഗ്ലാദേശിൽ പ്രവത്തനം നടത്തി വരുന്നു. വിവിധ കാലങ്ങളിലെ സാന്നിദ്ധ്യം:
പോഷക സംഘടനകൾവിദ്യാർഥികൾക്കായി ഇസ്ലാമിക് ഛാത്രാ ശിബിർ എന്ന സംഘടനയും വിദ്യാർഥിനികൾക്കായി ഇസ്ലാമിക് ഛാത്രാ സങ്ക്സ്ഥാനി എന്ന സംഘടനയുമുണ്ട്. മറ്റുമേഖലകളിൽവളരെ വിപുലമായ പ്രവർത്തനമേഖല ജമാഅത്തിനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, തൊഴിലാളി സംഘടനകൾ, കാർഷിക കൂട്ടായ്മകൾ, പിണ്ഡിത വേദികൾ, സാംസ്കാരികവേദികൾ, സന്നദ്ധ സംഘങ്ങൾ മുതലായ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇസ്ലാമിക് എഡ്യുക്കേഷൻ സൊസൈറ്റി, മൗദൂദി അക്കാദമി, ദാറുൽ ഇഫ്താ, ദാറുൽ അറബിയ്യ, ബി.ഐ.എ (പ്രസാധകവിഭാഗം), ഇസ്ലാമിക് പ്രീച്ചിങ് സൊസൈറ്റി, മസ്ജിദ് മിഷൻ, ഇസ്ലാമിക് വെൽഫെയർ സൊസൈറ്റി, കിസാൻ വെൽഫെയർ സൊസൈറ്റി, ലേബർ വെൽഫെയർ ഓർഗനൈസേഷൻ, ഐഡിയൽ ടീച്ചേഴ്സ് ഓർഗനൈസേഷൻ, ഇസ്ലാമിക് റിസർച്ച് ബ്യൂറോ തുടങ്ങിയവയും പ്രവർത്തിക്കുന്നു. External linksഅവലംബം
|
Portal di Ensiklopedia Dunia