ബംഗ്ലാദേശ് സുപ്രീംകോടതി
ബംഗ്ലാദേശിലെ ഏറ്റവും ഉന്നത നീതിപീഠമാണ് ബംഗ്ലാദേശ് സുപ്രീംകോടതി - Supreme Court of Bangladesh (Bengali: বাংলাদেশ সুপ্রীম কোর্ট). ബംഗ്ലാദേശ് ഭരണഘടനയുടെ ഭാഗം VI ചാപ്റ്റർ ഒന്നിന്റെ അടിസ്ഥാനത്തിൽ 1972 ലാണ് ഇത് രൂപം കൊണ്ടത്. ബംഗ്ലാദേശിന്റെ ന്യായ പീഠത്തിന്റെ പരമോന്നത കോടതിയാണിത്. രാജ്യത്തെ ഹൈക്കോടതി ഡിവിഷൻ, അപ്പീൽ കോടതി എന്നിവയുടെ ചീഫ് ജസ്്റ്റിസുമാരുടെ ഓഫീസ് കൂടിയാണിത്. 2022 ഏപ്രിൽ മാസത്തെ കണക്കുപ്രകാരം അപ്പീൽ ഡിവിഷനിൽ 7 ജഡ്ജിമാരും ഹൈക്കോടതി ഡിവിഷനിൽ 86 ജഡ്ജിമാരും ഉണ്ട്. ഇതിൽ 84 പേർ സ്ഥിരം ജഡ്ജിമാരും അഡീഷണൽ ജഡ്ജിമാരുമാണ്.[1] ഘടന![]() ബംഗ്ലാദേശ് സുപ്രീംകോടതി രണ്ടു ഭാഗമായാണ് പ്രവർത്തിക്കുന്നത്. ഒന്നാമത്തേത് അപ്പല്ലെറ്റ് ഡിവിഷൻ ( അപ്പീൽ വിഭാഗം), രണ്ടാമത്തേത് ഹൈക്കോടതി ഡിവിഷൻ. കീഴ്‌ക്കോടതികളുടെയും ട്രൈബ്യൂണലുകളുടെയും അപ്പീലുകളാണ് ഹൈക്കോടതി ഡിവിഷനുകളിൽ വാദം കേൾക്കുക. ബംഗ്ലാദേശ് ഭരണഘടയിലെ ആർട്ടിക്ക്ൾ 102 പ്രകാരമുള്ള റിട്ട് ഹരജികളും അഡ്മിറൽ, കംപനി നിയമങ്ങൾ തുടങ്ങിയ പരിമിതമായ കേസുകളാണ് ഇവിടെ വാദം കേൾക്കുക. ഹൈക്കോടതി ഡിവിഷനുകളിലെ അപ്പീലുകളാണ് അപ്പല്ലെറ്റ് ഡിവിഷനിൽ പരിഗണിക്കുക.[3][4] എക്‌സിക്യൂട്ടിവിൽ ബ്രാഞ്ചിൽ (കാര്യനിർവ്വഹണ വിഭാഗത്തിൽ) സുപ്രീംകോടതി സ്വതന്ത്രമാണ്. രാഷ്ട്രീയ വിവാദ കേസുകളിൽ രാജ്യത്ത സർക്കാരിനെതിരെ നിയമം നടപ്പാക്കാൻ സുപ്രീംകോടതിക്ക് സാധിക്കും[5]. ബംഗ്ലാദേശ് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും നിയമിക്കുന്നത് ബംഗ്ലാദേശ് പ്രസിഡന്റാണ്. പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് വേണം രാഷ്ട്രപതി ജഡ്ജിമാരെ നിyയമിക്കാൻ. ഹൈക്കോടതി ഡിവിഷനിലെ ജഡ്ജിമാരെ ഒഴിവിലേക്ക് സുപ്രീംകോർട്ട് ബാർ അസോസിയേഷനിൽ പ്രാക്ടീസ് ചെയ്യുന്ന വരെ ഭരണഘടനയുടെ 98ആം അനുച്ഛേദ പ്രകാരം 2 വർഷത്തേ കാലയളവിലേക്ക് അഡീഷണൽ ജഡ്ജിമാരായി നിയമിക്കുന്നു. ബംഗ്ലാദേശ് ഭരണഘടനയുടെ 95ആം അനുച്ഛേദം അനുസരിച്ച് അഡീഷണൽ ജഡ്ജ്മാരെ പ്രസിഡന്റിന് സ്ഥിരമാക്കാൻ അനുമതിയുണ്ട്. അപ്പലെറ്റ് ഡിവിഷനിലെ ജഡ്ജിമാരെയും ഇതേ മാനദണ്ഡമനുസരിച്ച് പ്രസിഡന്റ് തന്നെയാണ് നിയമിക്കുന്നത്. ഭരണഘടനയുടെ 148ആം ആർട്ടിക്ക്ൾ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഈ നിയമനങ്ങൾ പ്രാബല്യത്തിൽ വരും. ഭരണഘടന വ്യവസ്ഥ (പതിമൂന്ന്) ഭേദഗതി നിയമം 2004(2004ലെ ആക്ട് 14) പ്രകാരം 67 വയസ്സ് തികയുന്നത് വരെ ബംഗ്ലാദേശിൽ സുപ്രീംകോടതി ജഡ്ജിക്ക് ആ സ്ഥാനത്ത് തുടരാം. രാഷ്ട്രപതി നിയോഗിക്കുന്ന സുപ്രീം ജുഡീഷ്യൽ കൗൺസിലിനാണ് ജഡ്ജിമാരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ അധികാരമുള്ളു. അപ്പലെറ്റ് ഡിവിഷനിലെ രണ്ടു മുതിർന്ന ജഡ്ജുമാരായിരിക്കും ജുഡീഷ്യൽ കൗൺസിലിലെ അംഗങ്ങൾ. അസുഖമോ മറ്റോ കാരണം കൊണ്ട ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്ത ജഡ്ജിമാരെയും പെരുമാറ്റ ദൂഷ്യം കോടതിയിൽ ഹാജരാവാതിരിക്കൽ എന്നീ കാരണങ്ങളും ഉണ്ടായാലും ഈ കൗൺസിൽ അന്വേഷണം നടത്തി സീനിയോറിറ്റിയുള്ള അടുത്ത ആളേ ജഡ്ജാക്കാൻ ശുപാർശ ചെയ്യും.[6] സർവ്വീസിൽ നിന്ന് വിരമിച്ച ജഡ്ജിക്ക് ഏതെങ്കിലും കോടതിയിലോ അഥോറിറ്റിയിലോ അല്ലെങ്കിൽ രാജ്യത്തെ സർക്കാരിന്റെ വരുമാനമുള്ള ലഭിക്കുന്ന ഏതെങ്കിലും തസ്തികയിലോ ജോലി ചെയ്യാൻ അനുമതിയില്ല. ജുഡീഷ്യൽ, ഖാസി ജുഡീഷ്യൽ, മുഖ്യ ഉപദേശകൻ, ഉപദേശകൻ എന്നീ പദവികളും വഹിക്കാൻ രാജ്യത്തെ ഭരണഘടന അനുവദിക്കുന്നില്ല. രാജ്യത്തെ ഭരണഘടനയുടെ 94(4) ആർട്ടിക്കൾ പ്രകാരം സുപ്രീംകോടതി ജഡ്ജിമാർക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണസ്വാതന്ത്ര്യം നൽകുന്നുണ്ട്. ബംഗ്ലാദേശ് സുപ്രീം കോടതി വിധികൾ1972ലെ ബംഗ്ലാദേശ് ഭരണഘടനയുടെ ചട്ടം 111 പ്രകാരം സുപ്രീംകോടതിയുടെ വിധികൾ നടപ്പാക്കാൻ ബാധ്യസ്ഥമാണ്. അപ്പലറ്റ് ഡിവിഷൻ വിധിച്ച നിയമം ഹൈക്കോടതി ഡിവിഷൻ ഉൾകൊള്ളണം. സുപ്രീംകോടതിയുടെ രണ്ടു ഡിവിഷൻ പ്രഖ്യാപിച്ച ആജ്ഞകൾ എല്ലാ കീഴ്‌കോചതികളും ഉൾക്കൊള്ളണം. ഈ വിധികൾ ബംഗ്ലാദേശ് സുപ്രീംകോടതി ഡൈജസ്റ്റിൽ സാധാരണയായി ഉണ്ടാവും. സുപ്രീംകോടതിയുടെ ഉത്തരവുകളും വിധികളും പ്രസിദ്ധീകരിച്ച നിരവധി ലോ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഇവയെല്ലാം അച്ചടിച്ച് വാല്യങ്ങളായി ലഭ്യമാക്കുന്നുണ്ട്. സുപ്രീംകോടതി വിധികൾ ഓൺലൈൻ വഴിയും ലഭ്യമാണ്. അവലംബം
|
Portal di Ensiklopedia Dunia