ബന്ദുങ്ങ് സമ്മേളനം![]() ![]() ആദ്യത്തെ വലിയ തോതിലുള്ള ഏഷ്യൻ-ആഫ്രിക്കൻ അല്ലെങ്കിൽ ആഫ്രോ-ഏഷ്യൻ കോൺഫറൻസ് ആണ് ബന്ദുങ്ങ് സമ്മേളനം എന്നറിയപ്പെടുന്നത്. 1955 ഏപ്രിൽ 18 മുതൽ 24 വരെ ഇന്തോനേഷ്യയിലെ ബന്ദുങ്ങിൽ നടന്ന പുതിയതായി സ്വാതന്ത്ര്യം നേടിയ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ഒരു സമ്മേളനം ആണ് അത്.[1] സമ്മേളനത്തിൽ പങ്കെടുത്ത ഇരുപത്തിയൊമ്പത് രാജ്യങ്ങൾ എല്ലാം കൂടി മൊത്തം 1.5 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ചു, അത് ലോക ജനസംഖ്യയുടെ ഏകദേശം 54% വരും.[2] സമ്മേളനം സംഘടിപ്പിച്ചത് ഇന്തോനേഷ്യ, മ്യാൻമാർ, പാകിസ്താൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളായിരുന്നു. ഇത് കോഓർഡിനേറ്റ് ചെയ്തത് ഇന്തോനേഷ്യ റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ റസ്ലൻ അബ്ദുൾഗനി ആയിരുന്നു. ആഫ്രിക്കൻ-ഏഷ്യൻ സാമ്പത്തിക-സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കുക, ഏത് രാജ്യവും അടിച്ചേൽപ്പിക്കുന്ന കൊളോണിയലിസത്തെയും നവകോളോണിയലിസത്തെയും എതിർക്കുക എന്നിവയായിരുന്നു സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആത്യന്തിക സൃഷ്ടിക്കുള്ള സുപ്രധാന ഘട്ടമായിരുന്നു ഈ സമ്മേളനം. 2005 ൽ, യഥാർത്ഥ സമ്മേളനത്തിന്റെ അമ്പതാം വാർഷികത്തിൽ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ജക്കാർത്തയിലും ബന്ദൂങ്ങിലും ഒത്തുചേർന്ന് ന്യൂ ഏഷ്യൻ-ആഫ്രിക്കൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന് (എൻഎഎഎസ്‌പി) ആരംഭം കുറിച്ചു. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് അവിടെ അവർ പ്രതിജ്ഞയെടുത്തു. പശ്ചാത്തലംഇന്തോനേഷ്യൻ പ്രസിഡന്റ് സുകർണോയും ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും ഇതിന്റെ പ്രധാന സംഘാടകരായിരുന്നു. ഒരു ചേരിയിലും ഉൾപ്പെടാത്ത, ഏഷ്യയിലെയും ആഫ്രിക്കയിലെയും പുതുതായി ഉയർന്നുവരുന്ന രാജ്യങ്ങളുടെ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ഈ കോൺഫറൻസിനെ കരുതുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുൻപ് 1947 മാർച്ചിൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിലാണ് നെഹ്‌റുവിന് ആദ്യമായി ഈ ആശയം ലഭിച്ചത്. ഇന്തോനേഷ്യയുടെ സ്റ്റാറ്റസ് ചർച്ചചെയ്യാൻ 19 രാജ്യങ്ങളുടെ രണ്ടാമത്തെ കോൺഫറൻസ് 1949 ജനുവരിയിൽ ന്യൂ ഡൽഹിയിൽ നടന്നു. ചൈനയിലെ മാവോ സെതൂങും ഒരു പ്രധാന സംഘാടകനായിരുന്നു. മീറ്റിംഗിന് അദ്ദേഹത്തിന്റെ വലംകൈ ആയ, പ്രീമിയറും വിദേശകാര്യ മന്ത്രിയുമായ സൌ എൻലൈ എന്നിവരുടെ പിന്തുണയുണ്ടായിരുന്നു. ആ വർഷങ്ങളിൽ മാവോ സോവിയറ്റ് യൂണിയനുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെങ്കിലും, കൊളോണിയൽ വിരുദ്ധ ദേശീയവാദവും സാമ്രാജ്യത്വ വിരുദ്ധ അജണ്ടയും ആഫ്രിക്കയെയും ഏഷ്യയെയും തകർക്കും എന്ന് തിരിച്ചറിയാനുള്ള തന്ത്രപരമായ ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു, ഈ ശക്തികളുടെ സ്വാഭാവിക ആഗോള നേതാവായി അദ്ദേഹം സ്വയം കണ്ടു. കൊളോണിയൽ വിരുദ്ധ ദേശീയത അടയാളപ്പെടുത്തിയ ചൈനയിൽ ഒരു വിപ്ലവത്തിനും അദ്ദേഹം നേതൃത്വം നൽകി.[3] 1954 ഏപ്രിലിൽ നടന്ന കൊളംബോ പവർസ് കോൺഫറൻസിൽ ഇന്തോനേഷ്യ ഒരു ആഗോള സമ്മേളനം നിർദ്ദേശിച്ചു. ഒരു ആസൂത്രണ സംഘം 1954 ഡിസംബർ അവസാനത്തിൽ ഇന്തോനേഷ്യയിലെ ബോഗോറിൽ യോഗം ചേർന്ന് 1955 ഏപ്രിലിൽ സമ്മേളനം നടത്താൻ തീരുമാനിച്ചു.[4] ഇന്തോനേഷ്യ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായിരുന്ന സുകർണോ സ്വയം ഈ ഗ്രൂപ്പുകളുടെ നേതാവായി ചിത്രീകരിച്ചു, പിന്നീട് അദ്ദേഹം അതിനെ "നെഫോസ്" (ന്യൂലി എമേർജിങ് ഫോഴ്സസ്) എന്ന് വിശേഷിപ്പിച്ചു. രണ്ട് ഉച്ചകോടി വാർഷികങ്ങളിലും അദ്ദേഹത്തിന്റെ മകൾ മേഘാവതി സുകർണോപുത്രി പിഡിഐ-പി പാർട്ടിക്ക് നേതൃത്വം നൽകി. മൂന്നാം ഉച്ചകോടിക്ക് നേതൃത്വം നൽകിയ ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ സുകർണോപുത്രിയുടെ പാർട്ടിയിൽ അംഗമായിരുന്നു. 1955 ഡിസംബർ 4 ന് ഐക്യരാഷ്ട്രസഭ വെസ്റ്റ് ന്യൂ ഗിനിയയുടെ പ്രശ്നം 1955 ലെ പൊതുസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയെന്ന് പ്രഖ്യാപിച്ചു,[5] ബന്ദുംഗ് സമ്മേളനത്തിനുള്ള പദ്ധതികൾ 1954 ഡിസംബറിൽ പ്രഖ്യാപിച്ചു.[6] ചർച്ച![]() കിഴക്കൻ യൂറോപ്പിലെയും മധ്യേഷ്യയിലെയും സോവിയറ്റ് നയങ്ങൾ പാശ്ചാത്യ കൊളോണിയലിസത്തിനൊപ്പം സെൻസർ ചെയ്യണമോ എന്ന ചോദ്യത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ച. മുസ്ലീം പ്രദേശങ്ങളിലെ കൂട്ടക്കൊലകളും കൂട്ട നാടുകടത്തലും ആയി ബന്ധപ്പെട്ട് സോവിയറ്റ് അധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ട് 'മോസ്ലെം നേഷൻസ് അണ്ടർ സോവിയറ്റ് ഇംപീരിയലിസം' ഒരു മെമ്മോ സമർപ്പിച്ചുവെങ്കിലും അത് ചർച്ചക്കെടുത്തില്ല.[7] ചർച്ച കൊളോണിയലിസത്തിന്റെ എല്ലാ രീതികളെയും അപലപിക്കപ്പെടുന്ന ഒരു സമവായത്തിലെത്തുകയും സോവിയറ്റ് യൂണിയനെയും പടിഞ്ഞാറിനെയും വ്യക്തമായി വിമർശിക്കുകയും ചെയ്തു.[8] സമ്മേളനത്തിൽ ചൈന ഒരു പ്രധാന പങ്ക് വഹിക്കുകയും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തിലേക്കുള്ള യാത്രാമധ്യേ ഒരു കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ചൈനീസ് പ്രീമിയർ സൌ എൻലൈ, മിതമായതും അനുരഞ്ജനപരവുമായ ഒരു മനോഭാവം പ്രകടിപ്പിച്ചു, ഇത് ചൈനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ചില ആന്റികമ്മ്യൂണിസ്റ്റ് പ്രതിനിധികളിൽ ആശങ്കകളുണ്ടാക്കി. പങ്കെടുത്തവർ![]() ![]()
ചില രാജ്യങ്ങൾക്ക് "നിരീക്ഷക പദവി" നൽകി. അംബാസഡർ ബെസെറ ഡി മെനെസസിനെ അയച്ച ബ്രസീൽ ഉദാഹരണമാണ്.
പ്രഖ്യാപനംലോകസമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള 10-പോയിന്റ് പ്രഖ്യാപനം, ദശശില ബന്ദുങ്ങ് എന്ന് അറിയപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്ത്വങ്ങൾ ഉൾപ്പെടുത്തുന്നത് സമ്മേളനത്തിന്റെ അന്തിമ പ്രസ്താവനയിൽ ജി ഇനമായി ഏകകണ്ഠമായി അംഗീകരിച്ചു:
വിദഗ്ധരുടെ കൈമാറ്റത്തിലൂടെയും വികസന പദ്ധതികൾക്കുള്ള സാങ്കേതിക സഹായത്തിലൂടെയും സാങ്കേതിക വിജ്ഞാന കൈമാറ്റത്തിലൂടെയും, പ്രാദേശിക പരിശീലന, ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കൽ, പരസ്പരം സാങ്കേതിക സഹായം നൽകൽ എന്നിങ്ങനെയുള്ള നടപടികളിലൂടെ വികസ്വര രാജ്യങ്ങൾ പ്രമുഖ വ്യാവസായിക രാജ്യങ്ങളിലുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സമ്മേളനത്തിന്റെ അന്തിമ കമ്യൂണിക്ക് അടിവരയിടുന്നു.. ഫലംഈ സമ്മേളനവും പിന്നീട് 1957 സെപ്റ്റംബറിലെ കെയ്റോ ആഫ്രോ-ഏഷ്യൻ പീപ്പിൾസ് സോളിഡാരിറ്റി കോൺഫറൻസ്,[11] 1961 ല്വ് ബെല്ഗ്രേഡ് കോൺഫറൻസ് എന്നിവ ചേരിചേരാ പ്രസ്ഥാനം സ്ഥാപിക്കപ്പെടുന്നതിലേക്ക് നയിച്ചു.[12] 2005 ലെ ഏഷ്യൻ-ആഫ്രിക്കൻ ഉച്ചകോടി2005 ഏപ്രിൽ 20 മുതൽ 24 വരെ നടത്തിയ ബന്ദുങ്ങ് സമ്മേളനത്തിന്റെ 50-ാം വാർഷികത്തിൽ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ജക്കാർത്ത പ്രസിഡന്റ് സുസിലൊ ബംബാങ് യുധൊയോനൊ അതിന് ആതിഥേയത്വം വഹിച്ചു. ജപ്പാൻ പ്രധാനമന്ത്രി ജുനിഛിരൊ കൊഇജുമി, ചൈനയുടെ പ്രസിഡണ്ട്, ഹു ജിന്റാവോ, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ കോഫി അന്നാൻ, പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ്, അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഹമീദ് കർസായ്, മലേഷ്യയുടെ പ്രധാനമന്ത്രി, അബ്ദുള്ള അഹ്മദ് ബദവി, ബ്രൂണെ സുൽത്താൻ ഹസ്സനാൽ ബോൾക്കിയ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് താബോ എംബെക്കി എന്നിവർ പങ്കെടുത്തവരിൽ ചിലരാണ്. പുതിയ സമ്മേളനത്തിന്റെ ചില സെഷനുകൾ യഥാർത്ഥ സമ്മേളനം നടന്ന വേദിയായ ഗെദുങ് മെർഡെകയിലാണ് നടന്നത്. ചരിത്രപരമായ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട 106 രാജ്യങ്ങളിൽ 89 എണ്ണത്തെ പ്രതിനിധീകരിച്ചത് അവരുടെ രാഷ്ട്രത്തലവന്മാരോ സർക്കാരോ മന്ത്രിമാരോ ആണ്. 54 ഏഷ്യൻ, 52 ആഫ്രിക്കൻ രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്തു. 2005 ലെ ഏഷ്യൻ ആഫ്രിക്കൻ ഉച്ചകോടിയുടെ ഭാഗമായി, ന്യൂ ഏഷ്യൻ-ആഫ്രിക്കൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ (എൻഎഎഎസ്‌പി) പ്രഖ്യാപനം,[13] എൻഎഎഎസ്‌പി പ്ലാൻ ഓഫ് ആക്ഷനെക്കുറിച്ചുള്ള സംയുക്ത മന്ത്രിതല പ്രസ്താവന, സുനാമി, ഭൂകമ്പം മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയെക്കുറിച്ചുള്ള സംയുക്ത ഏഷ്യൻ ആഫ്രിക്കൻ നേതാക്കളുടെ പ്രസ്താവന എന്നിവയുണ്ടായി. എൻഎഎഎസ്‌പിയുടെ മേൽപ്പറഞ്ഞ പ്രഖ്യാപനത്തിന്റെ സമാപനം, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക-സാംസ്കാരിക സഹകരണത്തെ പിന്തുണയ്ക്കുന്ന നവശില (ഒൻപത് തത്ത്വങ്ങൾ) പ്രഖ്യാപനത്തോടെ ആണ്. നാലുവർഷത്തിലൊരിക്കൽ ബിസിനസ് ഉച്ചകോടി, രണ്ട് വർഷത്തിലൊരിക്കൽ മന്ത്രിതല യോഗം, ആവശ്യമെങ്കിൽ മേഖലാ മന്ത്രിതല, സാങ്കേതിക മീറ്റിംഗ് എന്നിവ നടത്താനുള്ള തീരുമാനത്തോടെ ഉച്ചകോടി സമാപിച്ചു. മറ്റ് വാർഷികങ്ങൾഏഷ്യൻ-ആഫ്രിക്കൻ സമ്മേളനത്തിന്റെ 60-ാം വാർഷികവും, എൻഎഎഎസ്‌പിയുടെ പത്താം വാർഷികവും ആയി 2015 ഏപ്രിൽ 21 മുതൽ 25 വരെ ബന്ദൂങിലും ജക്കാർത്തയിലും 3 ആം ഉച്ചകോടി നടന്നു. ലോക സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് ദക്ഷിണ-ദക്ഷിണ സഹകരണം ശക്തിപ്പെടുത്തുക എന്നതായിരുന്നു പ്രമേയം. ഇന്തോനേഷ്യയിലെ പ്രസിഡന്റ് ജോക്കോ വിഡൊഡൊ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ 109 ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 16 നിരീക്ഷക രാജ്യങ്ങൾ, 25 അന്താരാഷ്ട്ര സംഘടനകൾ എന്നിവ പങ്കെടുത്തു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ, ചൈനയുടെ പ്രസിഡണ്ട് ഷി ജിൻപിങ്, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, മലേഷ്യ പ്രധാനമന്ത്രി നജീബ് തുൻ റസാഖ്, മ്യാൻമർ പ്രസിഡന്റ് തീൻ സെയ്ൻ, സ്വാസിലാൻഡ് രാജാവ് എംസ്വാതി മൂന്നാമൻ, നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ്‌രാള എന്നിവർ പങ്കെടുത്തവരിൽ പ്രധാനികളാണ്. അവലംബങ്ങൾ
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia