ബഫലോ കാഫ് റോഡ് വുമൺ
1876-ൽ റോസ്ബഡ് യുദ്ധത്തിൽ പരിക്കേറ്റ യോദ്ധാവായ സഹോദരൻ ചീഫ് കംസ് ഇൻ സൈറ്റിനെ രക്ഷിച്ച ഒരു വടക്കൻ ചേയെന്നെ സ്ത്രീയാണ് ബഫലോ കാൾഫ് റോഡ് വുമൺ, അല്ലെങ്കിൽ ധീരയായ സ്ത്രീ (1844 [1]– 1879). അവരുടെ രക്ഷാപ്രവർത്തനത്തിൽ യുദ്ധത്തിൽ വിജയിക്കാൻ ചീയെൻ യോദ്ധാക്കളെ അണിനിരത്തി. അതേ വർഷം നടന്ന ലിറ്റിൽ ബിഗ്ഹോൺ യുദ്ധത്തിൽ അവർ ഭർത്താവിനോട് ചേർന്ന് യുദ്ധം ചെയ്തു. 2005-ൽ നോർത്തേൺ ചേയെന്നെ കഥാകൃത്തുക്കൾ യുദ്ധത്തെക്കുറിച്ച് 100 വർഷത്തിലേറെ നിലനിന്ന നിശ്ശബ്ദത തകർത്തു. ലഫ്റ്റനന്റ് കേണൽ ജോർജ്ജ് ആംസ്ട്രോംഗ് കസ്റ്ററിനെ മരിക്കുന്നതിന് മുമ്പ് കുതിരപ്പുറത്തുനിന്ന് അടിച്ച് ബോധരഹിതമാക്കുന്ന പ്രഹരമേല്പിച്ചതിന് അവർ ബഫല്ലോ കാൾഫ് റോഡ് വുമൺ എന്ന ബഹുമതി നേടി.[2] ജീവചരിത്രംറോസ്ബഡ് യുദ്ധത്തിൽ, ക്രേസി ഹോഴ്‌സിന്റെ നേതൃത്വത്തിൽ സഖ്യമുണ്ടാക്കിയ ചേയെന്നെയും ലക്കോട്ടയും പിന്നോട്ട് പോവുകയായിരുന്നു. പരിക്കേറ്റ ചീഫ് കംസ് ഇൻ സൈറ്റിനെ അവർ യുദ്ധക്കളത്തിൽ ഉപേക്ഷിച്ചു. പെട്ടെന്ന് ബഫല്ലോ കാൾഫ് റോഡ് വുമൺ പൂർണ്ണ വേഗതയിൽ യുദ്ധക്കളത്തിലേക്ക് കയറി സഹോദരനെ പിടിച്ച് സുരക്ഷിതനായി കൊണ്ടുപോയി.[3] അവളുടെ ധീരമായ രക്ഷാപ്രവർത്തനം ചേയെന്നെ അണിനിരത്തി, അവർ ജനറൽ ജോർജ്ജ് ക്രൂക്കിനെയും സൈന്യത്തെയും പരാജയപ്പെടുത്തി. ബഫലോ കാഫ് റോഡ് സ്ത്രീയുടെ ബഹുമാനാർത്ഥം, റോസ്ബഡ് യുദ്ധത്തെ "പെൺകുട്ടി അവളുടെ സഹോദരനെ രക്ഷിച്ച പോരാട്ടം" എന്ന് ചേയെന്നെ ജനത വിളിച്ചു. ലിറ്റിൽ ബിഗ്ഹോൺ യുദ്ധത്തിൽ ബഫല്ലോ കാൾഫ് റോഡ് വുമൺ യുദ്ധം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ അവർ തന്റെ ഭർത്താവ് ബ്ലാക്ക് കൊയോട്ടിനൊപ്പം യുദ്ധം ചെയ്തു. 2005 ജൂണിൽ, വടക്കൻ ചേയെന്നെ യുദ്ധത്തെക്കുറിച്ചുള്ള അവരുടെ 100 വർഷത്തിലേറെ നിലനിന്നിരുന്ന നിശ്ശബ്ദത തകർത്തു. യുദ്ധത്തിന്റെ ചേയെന്നെ വാമൊഴി ചരിത്രം പരസ്യമായി വിവരിക്കുമ്പോൾ, ഗോത്ര കഥാകൃത്തുക്കൾ സംസാരിച്ചത് ബഫല്ലോ കാൾഫ് റോഡ് വുമൺ എങ്ങനെയാണ് കസ്റ്ററിനെ ലിറ്റിൽ ബിഗ് ഹോൺ യുദ്ധത്തിൽ മരിക്കുന്നതിന് മുമ്പ് കുതിരയെ തട്ടിമാറ്റി അടിച്ചതെന്നതിനെക്കുറിച്ചായിരുന്നു.[2] കൂടാതെ, മെന്റൽഫ്ലോസ്. കോമിനായുള്ള 2017 ജൂണിൽ വന്ന ലേഖനത്തിൽ, നോർത്തേൺ ചേയെന്നെയുടെ ട്രൈബൽ സർവീസസ് ഡയറക്ടർ വാലസ് ബെർച്ചം, ബഫല്ലോ കാഫ് റോഡ് വുമൺ ഒരു "മികച്ച മാർക്ക് വുമൺ" ആയിരുന്നെന്ന് പരാമർശിക്കുന്നു. ജനറൽ കസ്റ്ററിനെ കുതിരയിൽ നിന്ന് തട്ടിയിടാൻ തോക്കല്ല ഉപയോഗിച്ചത്. ഒരുപക്ഷേ അത് അവൾ ഉപയോഗിച്ച ഒരു ദണ്‌ഡ് പോലുള്ള വസ്തുവായിരുന്നു.[4] യുഎസിന് കീഴടങ്ങിയ ശേഷം, ബഫല്ലോ കാൾഫ് റോഡ് വുമൺ, അവരുടെ ഭർത്താവ് ബ്ലാക്ക് കൊയോട്ട്, അവരുടെ രണ്ട് മക്കൾ എന്നിവരെ വടക്കൻ ചേയെന്നെയരുമായി ഇന്ത്യൻ ഭൂപ്രദേശത്തെ (ഇന്നത്തെ ഒക്ലഹോമ) സതേൺ ചീയെൻ റിസർവേഷനിലേക്ക് മാറ്റി പാർപ്പിച്ചു. 1878 സെപ്റ്റംബറിൽ അവളും കുടുംബവും ഒക്ലഹോമ റിസർവേഷൻ മുതൽ മൊണ്ടാനയിലെ അവരുടെ വീട്ടിലേക്ക് വരെയുള്ള നോർത്തേൺ ചേയെന്നെ പുറപ്പാടിന്റെ ഭാഗമായിരുന്നു. വഴിയിൽ, ഭർത്താവ് ബ്ലാക്ക് ക്രെയിൻ എന്ന ചേയെന്നെ മേധാവിയെ വെടിവച്ച് കൊന്നു, അവരുടെ കുടുംബത്തെ മൊത്തം 8 പേരെ ലിറ്റിൽ വുൾഫിന്റെ ചേയെന്നെ കൂട്ടത്തിൽ നിന്ന് പുറത്താക്കി. ഇതിനുശേഷം, ബ്ലാക്ക് കൊയോട്ടും മറ്റ് രണ്ട് ചേയെന്നെ പുരുഷന്മാരും മൊണ്ടാനയിലെ മിസ്പ ക്രീക്കിനടുത്തുള്ള രണ്ട് യുഎസ് സൈനികരെ ആക്രമിച്ചതിൽ ഒരാൾ മരിച്ചു. ഫോർട്ട് കിയോഗിൽ നിന്ന് സൈനികർ വന്ന് കുടുംബത്തെ വേട്ടയാടി. 5 ദിവസത്തിന് ശേഷം 1879 ഏപ്രിൽ 10 ന് അവരെ പിടികൂടി. ഈ സംഭവം മിസ്പ ക്രീക്ക് സംഭവങ്ങൾ എന്നറിയപ്പെട്ടു. ചെറിയ സംഘത്തെ മൊണ്ടാനയിലെ മൈൽസ് സിറ്റിയിലേക്ക് കൊണ്ടുപോയി. അവിടെ ബ്ലാക്ക് കൊയോട്ട് ഉൾപ്പെടെയുള്ള മൂന്നുപേരെ കൊലപാതകക്കുറ്റത്തിന് വിചാരണ ചെയ്യുകയും 1879 ജൂൺ 8 ന് വധിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഭർത്താവ് ജയിലിൽ ആയിരിക്കുമ്പോൾ, ബഫല്ലോ കാൾഫ് റോഡ് വനിത ഡിഫ്തീരിയ അല്ലെങ്കിൽ മലേറിയ മൂലം മരിച്ചു.[1]1879 മെയ് മാസത്തിൽ മൊണ്ടാനയിലെ മൈൽസ് സിറ്റിയിൽ ബ്ലാക്ക് കൊയോട്ട് ഇത് അറിഞ്ഞപ്പോൾ അയാൾ ജയിലിൽ തൂങ്ങിമരിച്ചു. ബഫല്ലോ കാഫ് ട്രയൽ വുമൺ എന്നും അവർ അറിയപ്പെട്ടു.[5] അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia