ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ22 ഏപ്രിൽ 2013 ന് ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ (ബ്രായ്) ബിൽ 2013 എന്ന പേരിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ (ബ്രായ്) സ്ഥാപിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.[1] According to the 2012 bill[2] ഒരു സ്വതന്ത്ര സ്റ്റാറ്റ്യൂട്ടറി എജൻസിയായി പ്രവർത്തിക്കുന്ന ബ്രായ്, ഗവേഷണം, ഗതാഗതം, ഇറക്കുമതി, നിർമ്മാണം, ആധുനിക ബയോ - ടെക്നോളജിയുടെ ഉത്പന്നങ്ങളുടെ നിയന്ത്രണവും ഏകോപനവുമാണ് നിർവഹിക്കുന്നത്. ജൈവ സുരക്ഷക്കായുള്ള കാർടജീന പ്രോട്ടോക്കോളിലും ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ കൺവെൻഷനിലും ഇന്ത്യ ഒപ്പു വച്ചതു പ്രകാരമാണ് ഇത്തരമൊരു നിയന്തണ സംവിധാനം ഏർപ്പെടുത്തിയത്.[3] ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യചെയർപെഴ്സൺ, രണ്ട് പൂർണ്ണ സമയാംഗങ്ങൾ, രണ്ട് ഭാഗികാംഗങ്ങൾ ഉണ്ടാകണമെന്ന് ബിൽ ശുപാർശ ചെയ്യുന്നു. ഇതിലൊരാൾ ജീവശാസ്ത്ര, കാർഷിക, ആരോഗ്യ പരിസ്ഥിതി, ജീവശാസ്ത്ര മേഖലകളിലെ ബയോടെക്നോളജി പ്രയോഗങ്ങളിൽ വൈദഗ്ദ്യമുള്ളായിരിക്കണം. ഇന്റർ മിനിസ്റ്റീരിയൽ ഗവേണിംഗ് ബോർഡ്ബയോടെക്നോളജി നിയന്ത്രണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ചേരുന്ന ഒരു ബോർഡ് വ്യവസ്ഥ ചെയ്യുന്നുണ്ട്. നാഷണൽ ബയോടെക്നോളജി ഉപദേശക കൗൺസിൽബയോടെക്നോളജി ഉത്പന്നങ്ങളുടെയും ജീവികളുടെയും ഉപയോഗത്തെ സംബന്ധിച്ച അവരുടെ പ്രതികരണമറിയുന്നതിനായി തത്പര കക്ഷികളും കർഷകരുമടങ്ങുന്നവരുടെ ഒരു കൗൺസിലിന് ബ്രായ് ബിൽ ശുപാർശ ചെയ്യുന്നുണ്ട്. വിമർശനംഗ്രീൻ പീസ് പോലെയുള്ള പരിസ്ഥിതി സംഘടനകൾ ശക്തമായ വിമർശനമാണ് ഈ ബില്ലിനെതിരെ ഉന്നയിച്ചിട്ടുള്ളത്.[4][5]വിവിധ സംഘടനകൾ ഈ ബിൽ പിൻവലിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. 16 ഓളം എം പി മാർ ഈ ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തി. ബസുദേവ് ആചാര്യ ചെയർമാനായ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഓൺ അഗ്രിക്കൾച്ചർ തങ്ങളുടെ റിപ്പോർട്ടിൽ ഈ ബില്ലിനെ ശക്തമായി വിമർശിച്ചിരുന്നു. വിമർനങ്ങൾക്കുള്ള കാരണം:
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia