ബസന്തി ദേവി
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകയായിരുന്നു ബസന്തി ദേവി (Basanti Devi, ജനനം-23 March 1880 മരണം-1974) . ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്നു ചിത്തരഞ്ജൻ ദാസിന്റെ പത്നിയാണിവർ. 1925 ലെ ചിത്തരഞ്ജൻ ദാസിന്റെ അറസ്റ്റിന് ശേഷവും 1921ൽ ദാസിന്റെ മരണത്തിനു ശേഷവും ബസന്തി ദേവി നിരവധി പ്രസ്ഥാനങ്ങൾ സജീവമായി പങ്കെടുത്തുകൊണ്ട് സാമൂഹിക, സ്വാതന്ത്ര്യ പ്രവർത്തനങ്ങൾ തുടർന്നു. 1973 ൽ പദ്മവിഭൂഷൺ ബസന്തി ദേവിക്ക് ലഭിച്ചു. ജീവിതവും പ്രവർത്തനങ്ങളുംബസന്തി ദേവി മാർച്ച് 1880 23 നാണ് ജനിച്ചത്. ബസന്തി ദേവി കൊൽക്കത്തയിലെ ലാരെടോ ഹൗസ് എന്ന സ്ഥാപനത്തിലാണ് പഠിച്ചത്. തന്റെ പതിനേഴാം വയസ്സിൽ ചിത്തരഞ്ജൻ ദാസുമായി വിവാഹിതയായി.[1] ഭർത്താവിനെ പ്രവർത്തനമാർഗ്ഗം പിന്തുടർന്ന് ബസന്തി ദേവി നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, 1920 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്പുർ സെഷൻ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങൾ പങ്കെടുത്തു. അവലംബം
|
Portal di Ensiklopedia Dunia