ബസേലിയോസ് തോമസ് പ്രഥമൻ
സുറിയാനി ഓർത്തഡോക്സ് സഭയുടെ മഫ്രിയോനോയും (കാതോലിക്കോസ്) മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനും ആയിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ.[1] ജീവിതരേഖഎറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായി ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം. 1958 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1974-ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22-ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി. 2000 ഡിസംബർ 27-ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26-ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ മഫ്രിയോനോ ആയി അഭിഷിക്തനായി.[2] ബസേലിയോസ് തോമസ് പ്രഥമൻ 2024 ഒക്ടോബർ 31ന് 95-ാം വയസ്സിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾക്ക് മരണത്തിന് മുമ്പ് ഏറെ നാളായി ചികിത്സയിലായിരുന്നു.[3] അവലംബം
|
Portal di Ensiklopedia Dunia