ബഹുമുഖ ബുദ്ധി സിദ്ധാന്തം1983 ൽ ' ഫ്രെയിംസ് ഓഫ് മൈൻഡ് ' എന്ന പുസ്തകത്തിലൂടെ ഹോവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തമാണിത്.[1] ബുദ്ധിയെ സംബന്ധിച്ച് അനവധി സിദ്ധാന്തങ്ങൾ പല കാലങ്ങളിലായി മുന്നോട്ടു വെക്കപ്പെട്ടിട്ടുണ്ട് . ബുദ്ധി ഏകാത്മകമാണ് എന്ന അഭിപ്രായമാണ് സ്പിയർമാന് ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഏഴുതരം ഘടകങ്ങൾ ചേർന്നതാണ് ബുദ്ധിയെന്ന അഭിപ്രായക്കാരനായിരുന്നു തേഴ്സ്റ്റൺ. മൂന്നുതരത്തിൽ പെട്ട ബുദ്ധിയെ കുറിച്ചായിരുന്നു സ്റ്റേൺബർഗ് സിദ്ധാന്തിച്ചത്. മനുഷ്യന്റെ ബുദ്ധി ബഹുമുഖമാണെന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ. മസ്തിഷ്കാഘാതം സംഭവിച്ചവർ, പ്രതിഭാശാലികൾ, പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർ എന്നിവരടക്കം നൂറു കണക്കിനാളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്. ![]()
അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia