ബഹ്മനി സൽത്തനത്ത്
ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട ബഹ്മനി സൽത്തനത്ത് തെക്കേ ഇന്ത്യയിലെ ഡെക്കാൻ ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു. മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സൽത്തനത്ത്.[3] പശ്ചാത്തലംമുഹമ്മദ്-ബിൻ തുഗ്ലക്കിന്റെ വാഴ്ചയുടെ അവസാന ഘട്ടത്തിൽ രാജ്യത്താസകലം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1334-35ൽ കിഴക്കൻ തീര പ്രവിശ്യകൾ (കോറമണ്ഡൽ തീരം) വിഘടിച്ചു. അതോടെ സാമ്രാജ്യത്തിന്റെ അധഃപതനം ആരംഭിച്ചു. ഏതാണ്ട് ഇതേ സമയത്താണ് കൃഷ്ണാനദിക്കു തെക്ക് വിജയനഗര സാമ്രാജ്യം ശക്തിയാർജ്ജിച്ചു വന്നത്. തുഗ്ലക്കിന്റെ ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ), സംഘടിച്ചു പടയെടുത്തു. മാൾവയിലെ സൈന്യധിപൻറെ സഹോദരൻ നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു.[3][4].സാഹസികമായി പടപൊരുതിയ ഹസ്സൻ കങ്ഗോ എന്ന പടയാളിക്ക് സഫർ ഖാൻ എന്ന സ്ഥാനപ്പേരും ജാഗീറും അനുവദിച്ചു കിട്ടി. തുഗ്ലക് വീണ്ടും പടയുമായെത്തിയെങ്കിലും സഫർ ഖാൻ അവരെ തോല്പിച്ചു. പിന്നീട് ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു.[5][6][3]. അലാവുദ്ദീൻ ഹുസൈൻ കങ്ഗോ ബഹ്മിനി എന്ന പേരിൽ സഫർ ഖാൻ സിംഹാസനമേറി. തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിച്ചു, ദില്ലി സൽത്തനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് ഡെക്കാനിൽ അലാവുദ്ദിൻ ബഹ്മൻ ഷാ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു.[4][5][7] ബഹ്മനിയുടെ തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് (ഗുൽബർഗ) ആയിരുന്നു. പിന്നീട് ഇത് അഹ്മദാബാദിലേയ്ക്ക് (ബിദാർ) മാറ്റി. ഫെരിഷ്താ എന്ന തൂലികാനാമത്തിൽ ബീജാപൂർ ദർബാറിലെ ആസ്ഥാന ലേഖകൻ മുഹമ്മദ് കാസിം ഹിന്ദു ഷാ(1560-1620) ബഹ്മനി സാമ്രാജ്യത്തിന്റെ സവിസ്തരമായ ചരിത്രം രേഖപ്പെടുത്തി.[4] പേരിനു പിന്നിൽബാഹ്മനി വംശസ്താപകനായ സഫർഖാൻ എന്ന ഹസ്സൻ അഫ്ഗാൻ അല്ലെങ്കിൽ തുർക്കി വംശജനാണെന്ന് കരുതപ്പെടുന്നു.[8] ഇറാന്റെ ഐതിഹാസിക രാജാവായ ബഹ്മന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചതായും പറയപ്പെടുന്നു[9]. ഇവർ പേർഷ്യൻ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.[10] ബ്രാഹ്മണി എന്നത് ലോപിച്ച് ബഹ്മനി ആയതാണെന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലിരുന്നു. ഹസ്സൻ വളരെ ചെറുപ്പത്തിൽ ദില്ലിയിൽ ഗംഗൂ എന്ന ബ്രാഹ്മണന്റെ ഭൃത്യനായിരുന്നെന്നും, അവന് രാജയോഗമുണ്ടെന്ന് ബ്രാഹ്മണൻ പ്രവചിച്ചെന്നും രാജപദവി ഏറ്റപ്പോൾ യജമാനസ്നേഹം കൊണ്ട് ബാമനി എന്നത് പേരിനോട് ചേർത്തതാണെന്നും പറയപ്പെടുന്നു. [4][7] ബഹ്മനി സുൽത്താൻമാർഅലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)ഹിജറാ വർഷം 748 ( ക്രി.വ 1347),റബി ഉൽ ആഖീർ മാസം, 24-ന് വെളളിയാഴ്ചയാണ് അലാവുദ്ദീൻറെ കിരീടധാരണം നടന്നത്. സുൽത്താൻറെ പേരിൽ ഖുത്ബാ വായിക്കപ്പെട്ടെന്നും നാണയങ്ങൾ ഇറക്കപ്പെട്ടെന്നും ഫെരിഷ്ത രേഖപ്പെടുത്തുന്നു.[4]. വടക്ക് പെൻഗംഗ വരേയും തെക്ക് കൃഷ്ണാനദിവരേയും കിഴക്ക് ബോംഗീർ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരേയും അലാവുദീൻ ഷാ സാമ്രാജ്യം വികസിപ്പിച്ചു[4]. ഗോവ, ദബോൾ തുറമുഖങ്ങൾ ബാഹ്മിനി സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തലസ്ഥാനമായിരുന്ന ഗുൽബർഗ മോടി പിടിപ്പിക്കുന്നതിൽ അലാവുദീൻ ഷാ പ്രത്യേകം ശ്രദ്ധിച്ചു. സാമ്രാജ്യത്തെ നാലു തരഫുകൾ(പ്രവിശ്യകൾ)ആയി വിഭജിച്ച് ഓരോന്നിനും തരഫ്ദാർ(ഗവർണർ) നിയമിച്ചു.നയതന്ത്രപരമായ നീക്കങ്ങളാൽ സാമ്രാജ്യത്തിനകത്ത് സമാധാനം നിലനിർത്താനും കാര്യക്ഷമമായ ഭരണം നടത്താനും അലാവുദ്ദീൻ ഷാക്കു കഴിഞ്ഞു.[5]. 1358-ൽ അലാവുദീൻ ഷാ അന്തരിച്ചു. മൂത്ത പുത്രൻ മുഹമ്മദ് ഷാ കിരീടമണിഞ്ഞു.[4] മുഹമ്മദ് ഷാ ഒന്നാമൻ (ഭരണകാലം 1358-75)ഇരുപതു കൊല്ലത്തോളം സിംഹാസനത്തിലിരുന്ന മുഹമ്മദ് ഷാക്ക് ബൈറാം ഖാന്റെ നേതൃത്വത്തിൽ നടന്ന ആഭ്യന്തരകലാപങ്ങളെ നേരിടേണ്ടി വന്നതു കൂടാതെ വാറങ്കലിലെ കപായ നായക്കനായും വിജയനഗരത്തിലെ ബുക്കനുമായും നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നു. മുഹമ്മദ് ഷാക്ക് എല്ലാം അടിച്ചമർത്താനായി. ബാഹ്മിനി സാമ്രാജ്യത്തിന്റേയും പ്രവിശ്യകളുടോയും ഭരണം മുഹമ്മദ് ഷാ ക്രമീകരിച്ചു. എട്ടംഗങ്ങളടങ്ങിയ മന്ത്രിസഭ ഷായെ എല്ലാ വിധത്തിലും സഹായിച്ചു. മന്ത്രിമാരിൽ ഒരാൾ സൈദുദ്ദീൻ ഗോറി നൂറു വയസ്സു വരെ ജീവിച്ചിരുന്നുതായും ആറാമത്തെ സുൽത്താന്റെ സേവനത്തിലിരിക്കെ അന്തരിച്ചതായും പറയപ്പെടുന്നു. ഗുൽബർഗയിലെ വലിയ പളളിയുടെ പണി മുഴുമിപ്പിച്ചത് മുഹമ്മദ് ഷായാണ്.[4] അടുത്ത രണ്ടു ദശാബ്ദങ്ങൾ (1377-1397 )ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാമ്രാജ്യത്തിനു ചുറ്റുമായി ഖാൻദേശ്, ഗുജറാത്ത്, മാൾവാ എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. ദർബാറിൽ ഇറാനികളും,അറബികളും തുർക്കി വംശജരും ദഖിനി മുസ്ലീംകളും ഉണ്ടായിരുന്നു. ഇവർ തമ്മിൽ അധികാരവടംവലികളും നടന്നിരുന്നു[5]. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ (അഥവാ ലാൽ ചിൻ)എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ[4] . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.[6]. തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി ഫിറൂസ് ഷാ പോരാടി 1397-ൽ സിംഹാസനമേറി. താജുദ്ദീൻ ഫിറൂസ് ഷാ(ഭരണകാലം 1397-1422)ബഹ്മനി സാമ്രാജ്യത്തിലെ പ്രശസ്തനായ സുൽത്താനായിരുന്നു ഫിറൂസ് ഷാ, മുഹമ്മദി ഷാ ഒന്നാമൻറെ ഏറ്റവും ഇളയ സഹോദരനായിരുന്നു.[5][4] [11].ഭരണസംവിധാനം ക്രമപ്പെടുത്തി. ഭീമാ നദിക്കരയിൽ ഫിറൂസാബാദ് നഗരം പണിതു. വിജയനഗര സാമ്രാജ്യത്തിനെതിരായി പൊരുതിയ രണ്ടു യുദ്ധങ്ങളിലും( 1398,1406) ഫിറൂസ് ഷാ വിജയം വരിച്ചു. തത്ഫലമായി ദേവരായരുടെ മകളെ വിവാഹം കഴിക്കുകയും ബങ്കാപുരവും കോട്ടയും സ്ഥ്രീധനമായി സ്വീകരിക്കുകയും ചെയ്തു. 1417 -ൽ തെലങ്കാന ആക്രമിച്ചു കീഴടക്കി.പക്ഷേ പണഗൽ യുദ്ധം(1420) ഫിറൂസ് ഷാക്ക് അനുകൂലമായല്ല കലാശിച്ചത്. ഹതാശനും അവശനുമായ സുൽത്താനെതിരായി സഹോദരൻ അഹ്മദ് രംഗത്തെത്തി. ഫിറൂസ് സ്ഥാനമൊഴിഞ്ഞു കൊടുത്തു. അഹ്മദ് ഷാ (ഭരണ കാലം 1422-35)വിജയനഗരസാമ്രാജ്യവുമായുളള യുദ്ധങ്ങൾ കൊടുംപിരി കൊണ്ടത് ഇക്കാലത്താണ്. വിജയനഗരം വമ്പിച്ചൊരു തുക പിഴയായി നല്കി. വാറങ്കലും മാൾവയും അഹ്മദ് ഷാ കീഴടക്കി. ബീദാറിനോട് സുൽത്താന് വലിയ താത്പര്യം തോന്നി അഹ്മദാബാദ് ബീദാർ എന്നൊരു നഗരം പണിത് തലസ്ഥാനം 1429-ൽ അങ്ങോട്ടു മാറ്റി. ഗുജറാത്ത്, മാഹിം, കൊങ്കൺ എന്നിവ കൈവശപ്പെടുത്താനുളള ശ്രമങ്ങൾ സഫലമായില്ല.അറുപത്തിയഞ്ചാമത്തെ വയസ്സിൽ(1435) അന്തരിച്ചു. പുത്രൻ അലാവുദ്ദീൻ രാജപദവിയേറ്റു. അലാവുദ്ദീൻ അഹ്മദ്ഷാ രണ്ടാമൻ(ഭരണകാലം 1436-58)അലാവുദ്ദീൻ കൊങ്കൺ ഭാഗികമായി കീഴടക്കി. ഖാൻദേശ് സുൽത്താൻറെ പുത്രിയേയും രാജാ സംഗമേശ്വറിന്റെ പുത്രിയേയും വിവാഹം ചെയ്തു. അലാവുദ്ദീന്റെ വലംകൈയായി പ്രവർത്തിച്ചിരുന്നത് ദൗലതാബാദിലെ ഗവർണർ, ബസ്രക്കാരനായ ഖലാഫ് ഹുസൈനായിരുന്നു. പക്ഷെ ദർബാറിൽ ദഖിനി മുസ്ലീം നേതാക്കൾ വിദേശീ മുസ്ലീം പ്രമാണികൾക്കെതിരെ സംഘടിതമായ നീക്കങ്ങൾ നടത്തി. ഖലാഫ് ഹുസേൻ ഉൾപ്പെട അനേകായിരം വിദേശി മുസ്ലീം പ്രമാണികൾ കൊല്ലപ്പെട്ടു. അലാവുദ്ദീന്റെ മരണത്തിനു മുമ്പു തന്നെ പുത്രൻ ഹുമയൂണിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അകാല മരണത്തിനു ശേഷം എട്ടു വയസ്സുകാരനായ പുത്രൻ നിസാം ഷാ സിംഹാസനമേറി, പക്ഷെ താമസിയാതെ മരണപ്പെട്ടു. പിന്നീട് ഒമ്പതു വയസ്സുകാരനായ മുഹമ്മദ് രണ്ടാമൻ കിരീടമണിഞ്ഞു. . ഹുമായൂൺ (ഭരണകാലം1457-61 )ഹുമായൂൺ നാലു വർഷത്തിൽ കുറവേ ഭരിച്ചുളളു. അതിക്രൂരനായ സുൽത്താനായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.[5][4] [11]. കാര്യശേഷിയുണ്ടായിരുന്ന പ്രധാനമന്ത്രി മഹമൂദ് ഗവാന് സുൽത്താനെ നിയന്ത്രിക്കനായില്ല. മുഹമ്മദ് മൂന്നാമൻ (ഭരണ കാലം 1463-82)മൂഹമ്മദ് മൂന്നാമൻ ഇരുപതു വർഷക്കാലം ഭരിച്ചു. തെലങ്കാന, കാഞ്ചി, മസൂലിപട്ടണം എന്നിവയെ കിഴ്പെടുത്തി മുഹമ്മദ് സാമ്രാജ്യം വികസിപ്പിച്ചു. സമർഥനായ വസീർ ക്വാജാ മഹമൂദ് ഗവാൻ സുൽത്താന്റെ സഹായത്തിനുണ്ടായിരുന്നു. ഗവാനോട് പക തോന്നിയ തെലങ്കാനയിലെ തരഫ്ദാർ മാലിക് ഹസ്സൻ ഗൂഢാലോചന നടത്തി. മദ്യപാനിയായിരുന്ന സുൽത്താനെ ഗവാനെതിരായി പലതും ധരിപ്പിച്ചു. ഗവാന്റെ വിശ്വസ്തതയിൽ സംശയാലുവായ സുൽത്താൻ ഗവാന് വധശിക്ഷ വിധിച്ചു. [4][11][12]. പിന്നീട് സത്യം വെളിപ്പെട്ടപ്പോൾ പശ്ചാത്താപഗ്രസ്ഥനായ സുൽത്താൻ ഒരു വർഷത്തിനകം മരണമടയുകയും ചെയ്തു.[4],[12],[7] മഹമൂദ്ഷാ (ഭരണകാലം 1482-1518 )പന്ത്രണ്ടാമത്തെ വയസ്സിലാണ് മഹമൂദ് സുൽത്താൻ പദം ഏറ്റെടുത്തത്. മുപ്പത്തിയാറു വർഷം ഭരിച്ചെങ്കിലും യഥാർഥത്തിൽ അധികാരം കൈകാര്യം ചെയ്യാനുളള കാര്യപ്രാപ്തി ഉണ്ടായിരുന്നില്ല. [4] പതനം: ഡെക്കാൻ സൽത്തനത്തുകൾമഹമൂദിനെ തുടർന്നുളളവരിൽ അഹ്മദ് (1518-21 ) അലാവുദ്ദീൻ മൂന്നാമൻ(1521) വാലിയുളള (1521-24) കലിം ഉളള(1524-27) ആരും തന്നെ കെല്പുളള ഭരണാധികാരികൾ ആയിരുന്നില്ല. വിജയ നഗര സാമ്രാജ്യവുമായുളള നിലക്കാത്ത യുദ്ധങ്ങളും ബഹ്മനിയെ തളർത്തി. 1490-ൽ ദൗലതാബാദിലെ നിസാം ഉൾ-മുൾക്, ബീജാപൂരിലെ യൂസഫ് അദിൽഖാൻ, ബീരാറിലെ ഫതുളള ഇമാദുൽ മുൽക് എന്നിവർ സ്വയം പ്രഖ്യാപിത രാജാക്കന്മാരായി. അതോടെ നിസാം ഷാഹി(അഹ്മദ്നഗർ), അദിൽ ഷാഹി(ബീജാപൂർ) ഇമാദ് ഷാഹി(ബീരാർ) സുൽത്തനത്തുകളുടെ വിത്തുകൾ വീണു. 1512-ൽ ഗോൽക്കൊണ്ടയിലെ കുതുബ് ഷാഹി വംശവും രൂപം കൊണ്ടു. -1527-ൽ ആണ് അവസാനത്തെ ബാഹ്മനി സുൽത്താൻ കലീമുളളയുടെ മരണശേഷം മന്ത്രി അമീർ അലി ബരീദ് ബീഡാറിലെ ബരിദ് ഷാഹി വംശം സ്ഥാപിച്ചത്. അഹ്മദ്നഗർ, ബീരാർ, ബിദാർ, ബിജാപ്പൂർ, ഗോൽക്കൊണ്ട എന്നീ അഞ്ച് രാജ്യങ്ങൾ ഒരുമിച്ച് ഡെക്കാൻ സൽത്തനത്തുകൾ എന്ന് അറിയപ്പെടുന്നു. [11]. ഡെക്കാൻ സുൽത്തനത്തുകൾ പലപ്പോഴും സംഘം ചേർന്നും അല്ലാതേയും പരസ്പരവും വിജയനഗരവുമായി യുദ്ധങ്ങൾ നടത്തി. അവലംബം
പുറത്തുനിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia