ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ബെംഗളൂരു നഗരത്തിൽ പൊതുഗതാഗത ബസ്സ് സർവ്വീസ് സാധ്യമാക്കുന്ന ഒരു ഏജൻസിയാണ് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ബി.എം.ടി.സി. ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ഗതാഗത ഏജൻസിയാണിത്.[1][2][3] ചരിത്രംനഗര വികസനത്തിന്റെ പേരിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിഭജിച്ചാണ് ബി.എം.ടി.സി 1997-ൽ രൂപീകരിച്ചത്. ആ സമയത്ത് ബാംഗ്ലൂർ ട്രാൻസ്പോർട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാംഗ്ലൂർ നഗരത്തിലെ ബസ്സ് സർവ്വീസ് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നു പേരു മാറ്റുകയും,ബസ്സുകളുടെ നിറം ചുവപ്പിൽ നിന്നു വെള്ളയും നീലയും ആക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പോഴും ബി.എം.ടി.സി, കെ.എസ്.ആർ.ടി.സിയുടെ ഒരു വിഭാഗം മാത്രമാണ്. വിവിധ തരം ബസ്സുകൾസാധാരണ നിറത്തിലുള്ള ബസ്സുകൾക്കു പുറമെ ബി.എം.ടി.സി താഴെപ്പറയുന്ന ബസ്സ് സർവ്വീസുകളും ബാംഗ്ലൂർ നഗരത്തിൽ നടത്താറുണ്ട്.
ചിത്രങ്ങൾ
അവലംബം
പുറമെ നിന്നുള്ള കണ്ണികൾBangalore Metropolitan Transport Corporation എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia