ബാംഗ്ലൂർ സിറ്റി - എറണാകുളം ഇൻറ്റർസിറ്റി എക്സ്പ്രസ്സ്
ബാംഗ്ലൂർ സിറ്റി-എറണാകുളം ഇൻറ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ദിവസേന ബാംഗ്ലൂർ സിറ്റി ജങ്ക്ഷൻ മുതൽ എറണാകുളം ജങ്ക്ഷൻ വരെയും എറണാകുളം ജങ്ക്ഷൻ മുതൽ ബാംഗ്ലൂർ സിറ്റി ജങ്ക്ഷൻ വരെയും സർവീസ് നടത്തുന്നു. എറണാകുളത്ത് നിന്നും കുറഞ്ഞ ചിലവിൽ ബാംഗ്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്ന സൂപ്പർഫാസ്റ്റ് വിഭാഗത്തിലുള്ള ഈ അതിവേഗ പകൽ വണ്ടി കേരളത്തിൽ തൃശൂർ, പാലക്കാട് വഴി കടന്ന് പോകുന്നു. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോട്, സേലം, ധർമപുരി, ഹൊസൂർ കൂടാതെ ബാംഗ്ലൂരിനടുത്തുള്ള കർമലാരം തുടങ്ങിയവയാണ് ഈ ട്രെയിൻ നിർത്തുന്ന പ്രധാന സ്റ്റേഷനുകൾ. ആവൃത്തിഈ തീവണ്ടി ദിവസേന സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 12677 (എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്) ബാംഗ്ലൂർ സിറ്റി ജങ്ക്ഷനിൽ നിന്നും രാവിലെ 06:15-ന് പുറപെട്ടു 16:55-ന് എറണാകുളം ജങ്ക്ഷനിൽ എത്തിച്ചേരുന്നു. ട്രെയിൻ നമ്പർ 12678 (ബംഗ്ലൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്) എറണാകുളം ജങ്ക്ഷനിൽ നിന്നും 09:10-ന് പുറപെട്ടു 19:50-ന് ബംഗ്ലൂർ സിറ്റി ജങ്ക്ഷനിൽ എത്തിച്ചേരുന്നു. ഓരോ ദിശയിലും ഈ ട്രെയിൻ 10 മണിക്കൂറും 40 മിനിറ്റുക്കളും കൊണ്ട് 587 കിലോമീറ്റർ സഞ്ചരിക്കുന്നു. കോച്ച് സംഗ്രഥനംഈ ട്രെയിനിൽ 4 സംവരണം ചെയ്യപ്പെടാത്ത കോച്ചുകളും, 11 രണ്ടാം തരം ഇരിപ്പ് കോച്ചുകളും, 2 AC ചെയർ കാർ കോച്ചുകളും, ഒരു പാർസൽ വാനും, ഒരു പന്ട്രി കാറും, രണ്ടു SLR കാറുകളും ഉണ്ട്. അങ്ങനെ മൊത്തം 21 കോച്ചുകൾ ഉണ്ട്.
SLR - സിറ്റിംഗ് കം ലഗജ് UR - സംവരണം ചെയ്തിട്ടില്ലാത്ത കോച്ച് D - സെകൻഡ് സിറ്റിംഗ് C - AC ചെയർ കാർ PC - പന്ട്രി കാർ HCPV - ഹൈ കപാസറ്റി പാർസൽ വാൻ സമയപ്പട്ടികപുറപ്പാടും ആഗമനവും
നിരക്ക്IRCTC വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒരു യാത്രക്കാരനുള്ള നിരക്ക് താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
അവലംബം |
Portal di Ensiklopedia Dunia