ബാങ്ക് ഓഫ് ചൈന ടവർ (ഹോംഗ് കോംഗ്)
ഹോംഗ് കോംഗിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംബരചുംബിയാണ് ബാങ്ക് ഓഫ് ചൈന ടവർ അഥവാ ബി.ഒ.സി ടവർ. ബാങ്ക് ഓഫ് ചൈന ലിമിറ്റഡിന്റെ ആസ്ഥാനം ആണ് ബാങ്ക് ഓഫ് ചൈന ടവർ. ഹോംഗ് കോംഗ് ദ്വീപിന്റെ മധ്യ പശ്ചിമ ജില്ലയിലെ 1 ഗാർഡൻ റോഡിലാണ് ബാങ്ക് ഓഫ് ചൈന ടവർ സ്ഥിതി ചെയ്യുന്നത്. ഐ.എം പെയ് ആന്റ് പാർട്ണേഴ്സ് കമ്പനിയുടെ ഐ.എം പെയും എൽ.സി പെയും ആണ് ആദ്യഭാഗത്തിന് 315 മീറ്ററും രണ്ടാം ഭാഗത്തിന് 367.4 മീറ്ററും ഉയരമുള്ള ബാങ്ക് ഓഫ് ചൈന ടവർ രൂപകൽപ്പന ചെയ്തത്.1989 മുതൽ 1992 വരെ ഹോംഗ് കോംഗിലെയും ഏഷ്യയിലേയും ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. ഒപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്ക് പുറത്ത് 305 മീറ്റർ പിന്നിടുന്ന ആദ്യ കെട്ടിടവും ബാങ്ക് ഓഫ് ചൈന ടവർ ആണ്.ഇന്റർനാഷണൽ കൊമേഴ്സ് സെന്റർ, ടൂ ഇന്റർനാഷണൽ ഫിനാൻസ് സെന്റർ, സെൻട്രൽ പ്ലാസ എന്നിവയ്ക്കു ശേഷം ഹോങ്കോങ്ങിലെ നിലവിലെ ഏറ്റവും വലിയ നാലാമത്തെ കെട്ടിടമാണ്. രൂപകൽപ്പനപ്രിറ്റ്സ്ക്കർ പുരസ്ക്കാര ജേതാവായ ഐ.എം.പെയ് അണ് ആദ്യഭാഗത്തിന് 315 മീറ്ററും രണ്ടാമത്തെ ഭാഗത്തിന് 367.4 മീറ്ററും ഉയരമുള്ള കെട്ടിടം രൂപകൽപ്പന ചെയ്തത്.പൊതു ജനങ്ങൾക്കായി ഒരു നിരീക്ഷണ സ്ഥലം ബാങ്ക് ഓഫ് ചൈന ടവറിന്റെ നാൽപ്പത്തി മൂന്നാം നിലയിൽ സ്ഥാപിച്ചിരിക്കുന്നു. വളരുന്ന മുളയിൽ നിന്നാണ് ബാങ്ക് ഓഫ് ചൈന ടവറിന് ഈ രൂപം ലഭിച്ചത്. കെട്ടിടത്തിന്റെ മൂലകളിൽ സ്ഥാപിച്ചിട്ടുള്ള നാലു ലോഹ ഭാഗങ്ങളാണ് ഈ കെട്ടിടത്തെ പൂർണ്ണമായും താങ്ങി നിർത്തുന്നത്. ബാങ്ക് ഓഫ് ചൈന ടവറിന്റെ തനതായ രൂപം ഇന്ന് ബാങ്ക് ഓഫ് ചൈന ടവറിനെ ഹോംഗ് കോംഗിന്റെ മുഖമുദ്രയായി മാറ്റിയിരിക്കുന്നു.ബാങ്ക് ഓഫ് ചൈന ടവറിന്റെ നിർമ്മാണഘട്ടത്തിൽ ഫെങ് ഷുയി മാസ്റ്റേഴ്സിനെ സന്ദർശിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ബാങ്ക് ഓഫ് ചൈന ടവറിന്റെ കൂർത്ത അഗ്രങ്ങളും യഥാർത്ഥ മാതൃകയിലെ 'X' ആകൃതിയും പിന്നീട് ഫെങ് ഷുയി അഭ്യസിക്കുന്നവരുടെ വിമർശനങ്ങൾക്ക് വഴി വെച്ചു. ഇത്തരം വിമർശനങ്ങളെ അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ നിർമ്മാണ ഘട്ടത്തിൽ വെത്യസ്തമായാണു നിർമിച്ചത്. ചില ഭാഗങ്ങളിൽ നിന്ന് നോക്കുമ്പോൾ കെട്ടിടത്തിന് മാംസം മുറിക്കുന്ന കത്തിയുമായി സാമ്യമുള്ളതിനാൽ “一把刀”(Yi Ba Dao) എന്നും ബാങ്ക് ഓഫ് ചൈന ടവർ അറിയപ്പെടുന്നു.മാൻഡരിൻ ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം 'ഒരു കത്തി' എന്നാണ്. ജനപ്രിയ കലകളിൽ
ബാങ്ക് ഓഫ് ചൈന ടവർ തകർന്നു വീണതിന്റെ ഫലമായി നിരവധി മനുഷ്യർ കൊല്ലപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ചൈന ടവർ ആണ്.
ചിത്രശാല
|
Portal di Ensiklopedia Dunia