ബാജോ ന്യൂവോ ബാങ്ക്
ചെറിയ ദ്വീപുകളോടുകൂടിയ മനുഷ്യവാസമില്ലാത്ത ഒരു റീഫാണ് ബാജോ ന്യൂവോ ബാങ്ക്, പെട്രെൽ ദ്വീപ് (Spanish: ബാജോ ന്യൂവോ, ഐലാസ് പെട്രെൽ ). പുല്ലു നിറഞ്ഞ ഈ പ്രദേശം പടിഞ്ഞാറൻ കരീബിയൻ കടലിൽ 15°53′N 78°38′W / 15.883°N 78.633°W എന്ന സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ലോ കേ എന്ന സ്ഥലത്ത് ഒരു വിളക്കുമാടം സ്ഥിതി ചെയ്യുന്നുണ്ട് (15°51′N 78°38′W / 15.850°N 78.633°W എന്ന സ്ഥാനത്ത്). ഏറ്റവും അടുത്ത കര 110 കിലോമീറ്റർ പടിഞ്ഞാറുള്ള സെറാനില്ല ബാങ്ക് എന്ന പ്രദേശമാണ്. 1634 മുതലുള്ള ഡച്ച് ഭൂപടങ്ങളിൽ ഈ ദ്വീപ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഇപ്പോഴുള്ള പേര് 1654-ലാണ് നൽകപ്പെട്ടത്. ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനായ ജോൺ ഗ്ലോവർ 1660-ൽ ഈ ദ്വീപ് കണ്ടുപിടിച്ചു. ഇപ്പോൾ കൊളംബിയയുടെ നിയന്ത്രണത്തിലാണെങ്കിലും[1] ജമൈക്ക, നിക്കരാഗ്വ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ഈ പ്രദേശത്തിനുമേൽ അവകാശവാദമുന്നയിക്കുന്നുണ്ട്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia