ബാന്റൻ സുൽത്താനേറ്റ്
ബാന്റൻ സുൽത്താനേറ്റ് പതിനാറാം നൂറ്റാണ്ടിൽ ജാവയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു തുറമുഖ നഗരമായ ബാന്റൺ കേന്ദ്രമായി സ്ഥാപിതമായ സുൽത്താനേറ്റാണ്. രണ്ടിന്റെയും സമകാലീന ഇംഗ്ലീഷ് അക്ഷരവിന്യാസം ബാന്റം എന്നായിരുന്നു. മുമ്പ് സിറബൺ സ്ഥാപിച്ച സുനൻ ഗുനുങ്ജതിയാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലെ പ്രത്യേകിച്ച് കുരുമുളകിന്റെ ഒരു വലിയ വ്യാപാര കേന്ദ്രമായിരുന്ന സുൽത്താനേറ്റിന്റ പ്രാധാന്യം ബറ്റാവിയ മറികടക്കുകയും ഒടുവിൽ ഡച്ച് ഈസ്റ്റ് ഇൻഡീസുമായി 1813 ൽ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. ഇതിന്റെ പ്രധാന പ്രദേശം ഇപ്പോൾ ഇന്തോനേഷ്യൻ പ്രവിശ്യയായ ബാന്റൻ ആയി മാറിയിരിക്കുന്നു. ഇന്ന്, പഴയ ബാന്റനിൽ, വിനോദ സഞ്ചാരികൾക്കും ഇന്തോനേഷ്യയിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള തീർഥാടകരും ലക്ഷ്യംവയ്ക്കുന്ന ഒരു പ്രധാന സ്ഥലമാണ് ബാന്റനിലെ ഗ്രാൻഡ് മോസ്ക്.[1] രൂപീകരണം1526-ന് മുമ്പ്, സിബാന്റൻ നദീ തീരത്ത് നിന്ന് പത്ത് കിലോമീറ്റർ ഉൾനാട്ടിലായി ബാന്റൻ എന്നറിയപ്പെട്ടിരുന്ന ഒരു വാസസ്ഥലം സ്ഥിതിചെയ്തിരുന്ന പ്രദേശം ഇന്ന് സെറാംഗ് പട്ടണത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നു. അത് സ്ഥിതിചെയ്തിരുന്ന സ്ഥാനം കാരണമായി ബാന്റൻ ഗിറാങ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മുസ്ലീം നിയമ പണ്ഡിതന്മാരിലെ വിദ്യാസമ്പന്നരായ ഒരു "ഉലമ" ആയിരുന്നു സുനാൻ ഗുണുംജാതി (ഷെരീഫ് ഹിദായത്തുല്ല). പശ്ചിമേഷ്യയിൽനിന്നു വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന്റെ വംശപരമ്പര സുന്ദ രാജ്യത്തിൽ കണ്ടെത്താനാകും. 1479 ൽ ഷെരീഫ് ഹിദായത്തുല്ല സിറബോണിന്റെ സുൽത്താനായി. 1482 ൽ ഷെരീഫ് ഹിദായത്തുല്ല സുന്ദ പജജാരനിൽനിന്നും സ്വതന്ത്ര പ്രഖ്യാപിക്കുന്നതായി സുന്ദ രാജാവിന് ഒരു കത്തയച്ചു. 1445 ൽ അദ്ദേഹത്തിന്റെ അമ്മാവൻ കക്രബുവാന രാജകുമാരനാണ് മുൻ സിറബൺ കുടിയേറ്റകേന്ദ്രം സ്ഥാപിച്ചത്.[2] പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അപ്പോഴും ഹൈന്ദവ സംസ്കാരം നിലനിന്നരുന്ന പ്രദേശത്ത് ഇസ്ലാം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗുനുങ്ജതി പട്ടണത്തിലെത്തിയത്. ബാന്റൻ തുറമുഖം അപ്പോഴും സുന്ദ രാജ്യത്തിന്റെ അധീനതയിലായിരിക്കുകയും അതേസമയം സിറബൺ ഒരു ഇസ്ലാമിക രാഷ്ട്രമായി സ്ഥാപിക്കപ്പെടുകയും ചെയ്തുവെന്ന പോർച്ചുഗീസ് പര്യവേഷകനായ ടോം പയേഴ്സ് റിപ്പോർട്ടുചെയ്തതായി 1512–1515 ൽ എഴുതപ്പെട്ട സുമ ഓറിയന്റൽ പറയുന്നു. ആദ്യം സുന്ദ അധികാരികളാൽ ഊഷ്മള സ്വീകരണം ലഭിച്ചുവെങ്കിലും 1522 ലെ പോർച്ചുഗീസ്-സുന്ദ സഖ്യത്തെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞതിനുശേഷം, ഗുനുങ്‌ജതി ഡെമാക് സുൽത്താനേറ്റിനോട് ബാന്റനിലേക്ക് സൈന്യത്തെ അയയ്ക്കാൻ ആവശ്യപ്പെട്ടു. ഈ പട്ടണങ്ങൾ പിടിച്ചെടുക്കുന്നതിനായി പോർച്ചുഗീസ് കപ്പൽ സുന്ദ കേലാപ്പ തീരത്ത് എത്തുമ്പോൾത്തന്നെ 1527-ൽ അദ്ദേഹത്തിന്റെ പുത്രൻ ഹസനുദ്ദീൻ ഈ സൈനിക നടപടിക്ക് നേതൃത്വം നൽകിയിരിക്കാം. ബാന്റനിലെ രാജാവായി പുത്രൻ ഹസനുദ്ദീനെ സുനാൻ ഗുനുങ്‌ജതി കിരീടധാരണം ചെയ്യിക്കുകയും ഡെമാക്കിലെ സുൽത്താൻ തന്റെ സഹോദരിയെ ഹസനുദീന് വിവാഹം കഴിച്ചുകൊടുക്കുന്നതിനു വാഗ്ദാനം ചെയ്തു. അങ്ങനെ ഒരു പുതി രാജവംശം സൃഷ്ടിക്കപ്പെട്ട അതേ സമയം തന്നെ ഒരു പുതിയ രാജവംശത്തിന്റേയും പിറവി ദർശിക്കപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്ന ബാന്റൻ സുൽത്താനേറ്റ് ഓഫ് സിറബന്റെ കീഴിലുള്ള ഒരു പ്രവിശ്യയായിത്തീർന്നു വളർച്ചപുരാതന സുന്ദ രാജ്യത്തിന്റെ സമ്പത്തുകൾ സ്വന്തം നേട്ടത്തിനായി പുനരുജ്ജീവിപ്പിക്കുകയെന്നത് ഹസനുദ്ദീന്റെ ലക്ഷ്യമാണെന്നത് തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നു. പരമ്പരാഗതമായി സുന്ദ രാജ്യത്തിന്റെ ഭാഗമായിരുന്ന തെക്കൻ സുമാത്രയിലേക്ക് യാത്ര ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല തീരുമാനങ്ങളിലൊന്ന്. സുന്ദ പ്രദേശത്ത് വിൽക്കപ്പെട്ടിരുന്ന കുരുമുളകിന്റെ ഭൂരിഭാഗവും വന്നു ചേർന്നിരുന്നത് ഇവിടെനിന്നായിരുന്നതിനാൽ ഈ സമ്പന്ന പ്രദേശങ്ങൾക്ക് തന്നോടുള്ള വിശ്വസ്തത ഉടനടി ഉറപ്പുനൽകുന്നതിനും തന്റെ തുറമുഖങ്ങൾക്ക് കുരുമുളക് വിതരണം ഉറപ്പ് വരുത്തുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. കാരണം ഈ സുഗന്ധവ്യഞ്ജനങ്ങളുടം ക്രയവിക്രയയമായിരുന്നു അക്കാലത്തെ എല്ലാ അന്താരാഷ്ട്ര വ്യാപാരങ്ങളുടേയും അടിസ്ഥാനമാക്കിയിരുന്നതെന്നതിനാൽ അതിന്റെ നിയന്ത്രണം രാജ്യത്തിന്റെ സാമ്പത്തികനിലയുടെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമായിരുന്നു.[3]:19 തുറമുഖങ്ങളിലും കുരുമുളക് വ്യാപാരത്തിലും നിയന്ത്രണം കൈവരിച്ച ഹസനുദ്ദീൻ ഒരു പുതു യുഗത്തിന്റെ ഉദയത്തിന്റെ പ്രതീകമായി പുതിയൊരു തലസ്ഥാനം നിർമ്മിക്കുവാൻ തീരുമാനിച്ചു. പിതാവ് സുനൻ ഗുനുങ്ജതിയുടെ ഉപദേശപ്രകാരം സിബാന്റൻ നദിയുടെ തീരം ഇത് നിർമ്മിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തു. ഈ സ്ഥലത്ത് ഇതിനകം തന്നെ ഒരു വാസസ്ഥലം ഉണ്ടായിരുന്നുവെന്നത് അതിന്റെ തുറമുഖ പ്രവർത്തനങ്ങളുടെ തെളിവായിരുന്നുവെന്നാലും ഈ സമയത്ത് രാഷ്ട്രീയ അധികാരം കേന്ദ്രീകരിച്ചിരുന്നത് ബാന്റൻ ഗിരാങ്ങിലായിരുന്നു. നദിയുടെ രണ്ട് കൈവഴികളാൽ രൂപംകൊണ്ട അഴിമുഖത്താണ് രാജകീയ നഗരം സ്ഥാപിതമായത്. വടക്കുനിന്നു തെക്കോട്ടും, കിഴക്കുനിന്നു പടിഞ്ഞാറും മുറിച്ചുകടക്കുന്ന രണ്ട് പ്രധാന തെരുവുകൾ നഗരത്തെ നാലുഭാഗങ്ങളായി വിഭജിച്ചു. പ്രധാനമന്ത്രിയുടെ വസതികളാൽ വലയം ചെയ്യപ്പെട്ട രാജകൊട്ടാരം രാജകീയ ചത്വരത്തിന്റെ തെക്ക് ഭാഗത്തായും മഹത്തായ പള്ളി പടിഞ്ഞാറ് ഭാഗത്തായും നിർമ്മിക്കപ്പെട്ടു. ഭൂരിപക്ഷവും വ്യാപാരികളായിരുന്ന വിദേശികൾ അഴിമുഖത്തിന് ഇരുകരകളിലുമുള്ള രാജകീയ നഗരത്തിനു പുറത്തു താമസിക്കേണ്ടതുണ്ടായിരുന്നു. ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം ഈ പുതിയ രാജവംശം ശക്തമായി വേരുറപ്പിച്ചതോടെ 1546 ൽ ഡെമാക്കിന്റെ മൂന്നാമത്തെ സുൽത്താനായ സുൽത്താൻ ട്രെങ്ഗാനയുടെ അഭ്യർത്ഥനപ്രകാരം കിഴക്കൻ ജാവയിലെ പസുരുവാനെതിരായ സൈനിക നടപടികളിൽ പങ്കെടുക്കാനായി രാജ്യം വിടുന്നതിൽ ഹസനുദ്ദീന് യാതൊരു മടിയുമില്ലായിരുന്നു. ഈ സംരംഭത്തിൽ സുൽത്താന് ജീവൻ നഷ്ടപ്പെട്ടു. രാജകീയ ഭവനത്തോടുള്ള കൂടുതൽ ബാദ്ധ്യതകളിൽ നിന്ന് തന്റെ രാജ്യത്തെ മോചിപ്പിക്കുന്നതിന് ഹസനുദ്ദീൻ തന്റെ പരമാധികാരിയുടെ മരണവും കുഴപ്പങ്ങളും മുതലെടുത്തതായിരിക്കാം. 1550 മുതൽ രാജ്യം വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. പാരമ്പര്യമനുസരിച്ച്, ഈ രാജ്യത്തിന്റെ വികസനം കൈകാര്യം ചെയ്തത് ഹസനുദ്ദീന്റെ മകൻ മൗലാന യൂസഫാണ്. ദ്വീപസമൂഹത്തിൽ വളരെക്കാലം ആചരിച്ച ഒരു സമ്പ്രദായത്തെ പിന്തുടർന്നു പിതാവിനൊപ്പം സഹ-പരമാധികാരിയായിത്തീർന്നിരുന്നു അദ്ദേഹം.[4]:20 ഈ കാലയളവിൽ, സുന്ദ രാജ്യത്തിന്റെ അവശേഷിക്കുന്ന ഭാഗത്തിന് ഒരു അന്തിമ തിരിച്ചടി നൽകാൻ ഹസനുദ്ദീൻ തീരുമാനിച്ചു. ആധുനിക ബൊഗോറിൽ സ്ഥിതിചെയ്യുന്ന സുന്ദയുടെ തലസ്ഥാന നഗരിയായ ദായൂ പാകുവാനെതിരെ മൗലാന യൂസഫ് ആക്രമണം നയിച്ചു. ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായിരുന്ന സുന്ദ കേലാപ്പ നഷ്ടപ്പെട്ടതിനുശേഷം, വ്യാപാര വരുമാനം ഇതിനകം നഷ്ടപ്പെട്ട സുന്ദ രാജ്യം വെറും പ്രതീകാത്മക പ്രാധാന്യം മാത്രമുള്ളതായിത്തീർന്നു. രാജ്യം നേരിയ ചെറുത്തുനിൽപ്പുകൾ മാത്രം നടത്തുകയും അതുമുതൽ ബാന്റൻ ഇന്നത്തെ ഇന്തോനേഷ്യയുടെ പ്രവിശ്യയായ പടിഞ്ഞാറൻ ജാവയുടെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്ന മുൻ സുന്ദ രാജ്യത്തിന്റെ മുഴുവൻ പ്രദേശങ്ങളും ഭരിക്കുകയും ചെയ്തു. സുന്ദ രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന ഒരു പവിത്രമായ കല്ല് (വാട്ടു ഗിഗിലാങ്) എടുത്തുമാറ്റപ്പെടുകയും ബാന്റനിലെ രാജകീയ ചത്വരത്തിലെ പാതയുടെ നാൽക്കവലയിൽ സ്ഥാപിക്കുകയും അങ്ങനെ സുന്ദ രാജവംശത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്തു. അതുമുതൽ ഈ കല്ല് ബാന്റൻ പരമാധികാരിയുടെ സിംഹാസനത്തിന്റെ അടയാളമായി പ്രവർത്തിച്ചു. 1570-ൽ ഹസനുദ്ദീൻ മരണമടയുമ്പോൾ ബാന്റൻ സാമ്രാജ്യം സിറബൺ ഒഴികെയുള്ള എല്ലാ സുന്ദ പ്രദേശങ്ങളും തെക്കൻ സുമാത്ര മുഴുവനായും വടക്കുകിഴക്കൻ ഭാഗത്ത് തുലാങ്‌ബവാങ് (ഇന്നത്തെ ലാംപങ്) വരെയും വടക്കുപടിഞ്ഞാറ് ബെങ്‌കുലു വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊണ്ടിരുന്നു. വ്യാപാരം തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഒന്നായി മാറിയിരുന്നു.[5]:21 ![]()
![]() ചൈന, ഇന്ത്യ, തുർക്കി, ഇംഗ്ലണ്ട്, പോർച്ചുഗൽ, നെതർലാന്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ ബാന്റൻ തുറമുഖത്തെ പതിവു സന്ദർശകരായിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ, പട്ട്, ചൈനീസ് സെറാമിക്സ്, സ്വർണം, ആഭരണങ്ങൾ, മറ്റ് ഏഷ്യൻ ചരക്കുകൾ എന്നിവ യൂറോപ്യൻ വ്യാപാരികളെ ആകർഷിച്ചു. ബാന്റൻ അന്താരാഷ്ട്ര വ്യാപാരത്തിനു തുടക്കമിട്ടു. ഇസ്ലാമിക പഠനത്തിനുള്ള ഒരു കേന്ദ്രമായും ബാന്റൺ അറിയപ്പെട്ടിരുന്നു.[7] ബാന്റനിലെ ഇസ്ലാമിക പണ്ഡിതന്മാരിൽ ഷെയ്ഖ് യൂസഫും ഉൾപ്പെടുന്നു. മകാസറിൽ നിന്നുള്ള ഒരു പണ്ഡിതനായിരുന്ന അദ്ദേഹം സുൽത്താൻ അജെംഗ് തീർത്ഥയാസയുടെ കീഴിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ബാന്റനും മാത്തറാം സുൽത്താനേറ്റും ഈ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള മത്സരത്തിൽ ഏർപ്പെടുകയും അതേസമയം സിറബൺ മധ്യത്തിൽ കുടുങ്ങുകയും ചെയ്തു. സിറബണിനെ ഒരിക്കലും മാതാറം ആക്രമിച്ചിട്ടില്ലെങ്കിലും, 1619 മുതൽ സിറബൺ പ്രായോഗികമായി മാത്തറം സുൽത്താനേറ്റിന്റെ സ്വാധീനത്തിൽ അകപ്പെടുകയും ഒരു സാമന്ത ദേശമെന്നതുപോലെ പെരുമാറുകയും ചെയ്തു. 1650-ൽ മാതാരം, അവരുടെ ആധിപത്യത്തിനു കീഴിലെ ഒരു സാമന്തനാകാൻ ബാന്റനെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ സിറബണിനോട് ആവശ്യപ്പെട്ടു. ബാന്റൻ ഈ ഭീഷണി നിരസിക്കുകയും മറുപടിയായി മാതാരം ബാന്റനെ ആക്രമിക്കാൻ സിറബോണിനോട് ആവശ്യപ്പെട്ടു. 1650 ൽ തനഹാരയിലെ ബാന്റൻ തുറമുഖത്തെ ആക്രമിക്കാൻ സിറബൺ 60 കപ്പലുകൾ അയച്ചു. എന്നിരുന്നാലും, ഈ നാവിക സൈനിക പ്രവർത്തനം സിറബോണിന്റെ വിനാശകരമായ തോൽവിയിൽ അവസാനിച്ചു. ഈ യുദ്ധം പഗാരേജ് യുദ്ധം അഥവാ 1650 ൽ നടന്ന പസിരേബോനൻ യുദ്ധം എന്നറിയപ്പെടുന്നു. 1661-ൽ സുൽത്താൻ അജെംഗ് തീർത്ഥയാസ ബാന്റന്റെ ഭരണം പടിഞ്ഞാറൻ ബോർണിയോയിലെ ലാൻഡാക്കിലേക്ക് നീട്ടി. മറുവശത്ത് മാത്തറാമുമായുള്ള സിറബന്റെ ബന്ധവും വഷളായി. സിറബൺ രാജാവായ പനേംബഹാൻ ഗിരിലായ പ്ലെറഡിൽവച്ചു വധിക്കപ്പെട്ടതോടെ പിരിമുറുക്കം അവസാനിക്കുകയും സിറബൺ രാജകുമാരന്മാർ മാത്തറാമിൽ ബന്ദികളാക്കപ്പെടുകയും ചെയ്തു. സഹോദരന്മാരെ മോചിപ്പിക്കാനായി സുൽത്താൻ അജെങ് തീർത്ഥയാസയുടെ സഹായം തേടി സിറബനിലെ രാജകുമാരൻ വാങ്‌സാകെർത്ത ബാന്റണിലേക്ക് പോയി. പഗാരേജ് യുദ്ധത്തിൽ മരണമടഞ്ഞ അബു മാലി രാജകുമാരന്റെ മകനായിരുന്നു സുൽത്താൻ അജെംഗ് തീർത്ഥയാസ. സിർബോണിനെ സഹായിക്കാൻ തിർത്ഥയാസ സമ്മതിക്കുകയും സിറബോണിൽ ബാന്റന്റെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഒരു അവസരമായി ഇതിനെ കാണുകയും ചെയ്തു. മാത്താരാമിനെതിരായ ട്രൂനോജോയോ കലാപത്തിന്റെ അവസരം ഉപയോഗിച്ച് സുൽത്താൻ അജെംഗ് തീർത്ഥയാസ കലാപത്തെ രഹസ്യമായി പിന്തുണച്ചതോടെ മാത്തറാമിനെ ദുർബലപ്പെടുത്തുന്നതിനും രണ്ട് സിറബൻ രാജകുമാരന്മാരെ സുരക്ഷിതരാക്കാനും കഴിഞ്ഞു. അവലംബം
|
Portal di Ensiklopedia Dunia