ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ്ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ്, ഉത്തർപ്രദേശ് സംസ്ഥാനത്തെ ഗോരഖ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ് ഇത് നടത്തപ്പെടുന്നത്. ഗോരഖ്പൂരിന് ചുറ്റുമുള്ള 300 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഏക തൃതീയ പരിചരണ കേന്ദ്രമാണ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ആശുപത്രി. ചരിത്രം1969 ൽ സ്ഥാപിതമായ BRD മെഡിക്കൽ കോളേജ് ഗോരഖ്പൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൊതുക് പരത്തുന്ന രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ഒരു കേന്ദ്രമെന്ന നിലയിലായിരുന്നു ഇത് തുടക്കത്തിൽ വികസിപ്പിച്ചത്.[1] നെഹ്‌റു ആശുപത്രി ഈ കോളേജുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 700 കിടക്കകളുള്ള ഇവിടുത്തെ സാംക്രമികരോഗ വിഭാഗത്തിൽ അധികമായി 108 കിടക്കകൾ കൂടിയുണ്ട്. സംസ്ഥാന സർക്കാരിനാണ് മെഡിക്കൽ കോളജ് നടത്തിപ്പിന്റെ ചുമതല.[2] ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന സൌകര്യങ്ങൾ നവീകരിക്കാനും അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് തുല്യമായി സൂപ്പർ സ്പെഷ്യാലിറ്റി സൌകര്യങ്ങളിലേയ്ക്ക് മാറാനുമുള്ള ഒരു പദ്ധതി 2014 ആഗസ്റ്റിൽ അക്കാലത്ത് ഹർഷ വർദ്ധന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.[3] കോളേജ് കാമ്പസിലെ ഗവൺമെന്റ് റീജിയണൽ പബ്ലിക് അനലിസ്റ്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് മാഗി നൂഡിൽസിൽ അനുവദനീയയതിൽക്കൂടുതൽ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്‌ജി) അടങ്ങിയിരിക്കുന്നതെന്ന് ആദ്യമായി കണ്ടെത്തുകയും തൽഫലമായി മാധ്യമശ്രദ്ധ നേയി കേസിനും കാരണമായത്.[4] ഗോരഖ്പൂരിന് ചുറ്റുമുള്ള 300 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തെ ഏക തൃതീയ റഫറൽ ആശുപത്രിയായ ബിആർഡി മെഡിക്കൽ കോളേജ്, ചുറ്റുമുള്ള 15 ജില്ലകളിൽ നിന്നുള്ള രോഗികൾക്ക് സേവനം നൽകുന്നു.[5] ഗോരഖ്പൂർ മേഖലയിൽ മഴക്കാലത്ത് പതിവായി പൊട്ടിപ്പുറപ്പെടുന്ന ഒരു രോഗമായ മസ്‌തിഷ്‌കവീക്കം[6] ചികിത്സിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമാണിത്.[7] ഇവിടുത്തെ രോഗികളിൽ ഭൂരിഭാഗവും ദരിദ്രരും അയൽ ജില്ലകളായ ബീഹാർ, അയൽരാജ്യമായ നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. 2017 ലെ ഒരു കണക്കനുസരിച്ച്, ഇന്ത്യയിലെ 60 ശതമാനം മസ്‌തിഷ്‌കവീക്കം കേസുകൾക്കും ചികിത്സ നൽകുന്ന BRD മെഡിക്കൽ കോളേജ് പ്രതിവർഷം 2500–3000 മസ്‌തിഷ്‌കവീക്ക രോഗികൾക്ക് ചികിത്സ നൽകുന്നു. മസ്‌തിഷ്‌കവീക്കം കേസുകളിൽ ഭൂരിഭാഗവും വരുന്ന ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിൽ ആശുപത്രിയിലെ രോഗികളുടെ എണ്ണം 400 മുതൽ 700 വരെയാണ്.[8] അവലംബം
|
Portal di Ensiklopedia Dunia