ബാബിലോൺ, ന്യൂയോർക്ക്
ബാബിലോൺ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് സഫോക്ക് കൗണ്ടിയിലെ പത്ത് പട്ടണങ്ങളിൽ ഒന്നാണ്. ലോംഗ് ഐലൻഡിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 214,191 ആയിരുന്നു. ജോൺസ് ബീച്ച് ദ്വീപ്, ക്യാപ്ട്രീ ദ്വീപ്, ഫയർ ഐലന്റ് എന്നിവയുടെ ഭാഗങ്ങൾ പട്ടണത്തിന്റെ തെക്കേ അറ്റത്തായാണ്. ഇതിന്റെ പടിഞ്ഞാറേ അറ്റത്തെ ക്വീൻസ് അതിർത്തിയിൽനിന്ന് ന്യൂയോർക്ക് നഗരത്തിലേയ്ക്ക് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) ദൂരവും മാൻഹട്ടനിൽ നിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) ദൂരവുമാണുള്ളത്. പട്ടണത്തിനുള്ളിലായി ബാബിലോൺ എന്ന ഒരു ഗ്രാമവുമുണ്ട്. ചരിത്രംഈ പ്രദേശത്തെ ഒരുകാലത്ത് സൗത്ത് ഹണ്ടിംഗ്ടൺ എന്നാണ് വിളിച്ചിരുന്നത്. നഥാനിയേൽ കോങ്ക്ലിൻ തന്റെ കുടുംബത്തെ ഈ പ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കുകയും, ഒടുവിൽ 1803 ൽ പുരാതന പട്ടണമായ ബാബിലോണിനെ അനുസ്മരിച്ച് "ന്യൂ ബാബിലോൺ" എന്ന് പേരിടുകയും ചെയ്തു. 1872 ൽ ഹണ്ടിംഗ്ടൺ പട്ടണത്തിന്റെ ഒരു വിഭജനത്തിലൂടെ ഈ പട്ടണം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു. കമ്മ്യൂണിറ്റികളും ലൊക്കേഷനുകളുംഗ്രാമങ്ങൾ
കുഗ്രാമങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia