ബാറ്റ്‌ചെലർ, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് ബാറ്റ്‌ചെലർ. കൂമാലി ഷയർ പ്രാദേശിക സർക്കാർ മേഖലയിലെ നിലവിലെ ആസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ് ഈ നഗരം. നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിന് 98 കിലോമീറ്റർ (61 മൈൽ) തെക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. നിരവധി താമസക്കാർ ഡാർവിനിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ജോലിക്കായി യാത്രചെയ്യുന്നു. 2016-ലെ ജനസംഖ്യാ കണക്കെടുപ്പിൽ ബാറ്റ്ചെലറിൽ 507 ആളുകളാണുണ്ടായിരുന്നത്. ഇവരിൽ 36% ആദിവാസികളും ടോറസ് സ്ട്രെയിറ്റ് ഐലൻഡർ വംശജരുമാണ്. ചരിത്രംനഗരത്തിനു ചുറ്റുമുള്ള ഭൂമിയിലെ ആദിമ നിവാസികളും പരമ്പരാഗത ഉടമകളും വാറായ്, കുങ്കരകനി എന്നീ തദ്ദേശീയ ഗ്രൂപ്പുകളാണ്.[6] 1911-ൽ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് ഭരണപരമായ കൈമാറ്റത്തെത്തുടർന്ന് നോർത്തേൺ ടെറിട്ടറിയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് അന്വേഷിക്കാൻ കോമൺവെൽത്ത് സ്ഥാപിച്ച രണ്ട് പരീക്ഷണ ഫാമുകളിൽ ഒന്നിനായി റം ജംഗിളിനടുത്തുള്ള ഒരു സൈറ്റ് (മറ്റൊന്ന് ഡാലി റിവറിൽ സ്ഥിതിചെയ്യുന്നു) തിരഞ്ഞെടുത്തു. ഫാമിനും അനുബന്ധ റെയിൽവേ സൈഡിംഗിനും 1912-ൽ നോർത്തേൺ ടെറിട്ടറിയുടെ ആദ്യത്തെ മന്ത്രിയായിരുന്ന വ്യക്തിയും മുൻപു മരണമടഞ്ഞയാലുമായ ലീ ബാറ്റ്‌ചെലറുടെ പേരാണ് നൽകിയിരുന്നത്.[7] വിവിധ വിളകളും കന്നുകാലികളും പരീക്ഷിച്ചുകൊണ്ട് 1919 വരെ ഈ ഫാം പ്രവർത്തിച്ചിരുന്നു. ഡാർവിൻ കലാപത്തിലേക്ക് നയിച്ച പണിമുടക്കുകൾക്കും വ്യാവസായിക ബന്ധങ്ങൾക്കുമിടയിൽ പരിചയസമ്പന്നരായ തൊഴിലാളികളെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലും ഫാമിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഫാമിൽ വിജയകരമായി ഉൽപാദിപ്പിക്കുന്ന വിളകളിൽ തണ്ണിമത്തൻ, മത്തങ്ങ, കാബേജ് എന്നിവ ഉൾപ്പെടുന്നു. 1919 മുതൽ ഈ ഫാം ഒരു സ്വകാര്യ കന്നുകാലി കേന്ദ്രമായും ഒരു ആദിവാസി പുരയിടമായും ഉപയോഗിച്ചു.[6] പരീക്ഷണ ഫാമിനായി മുമ്പ് ഉപയോഗിച്ചിരുന്ന ഭൂമിയുടെ ഒരു ഭാഗം 1933-ൽ ഒരു സിവിലിയൻ വിമാനത്താവളമായി ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ എയർഫീൽഡ് ഗണ്യമായി നവീകരിച്ച് ഓസ്ട്രേലിയയുടെ പ്രതിരോധത്തിൽ റോയൽ ഓസ്ട്രേലിയൻ വ്യോമസേനയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർഫോഴ്സിനും ഒരു പ്രധാന താവളമായി മാറിയിരുന്നു. റോയൽ നെതർലാന്റ്സ് ഈസ്റ്റ് ഇൻഡീസ് ആർമി എയർഫോഴ്സിന്റെ യൂണിറ്റുകളും ബാറ്റ്ചെലറിൽ നിന്ന് പ്രവർത്തിച്ചിരുന്നു.[6] വിമാനത്താവളത്തെ പിന്തുണയ്ക്കുന്നതിനായി പരീക്ഷണ ഫാം മുമ്പ് ഉപയോഗിച്ചിരുന്ന റെയിൽവേ സൈഡിംഗ് വിപുലീകരിക്കുകയും പെട്രോൾ ഇറക്കുമതി സംവിധാനം സ്ഥാപിക്കുകയും ചെയ്തു.[8] മാധ്യമംബാറ്റ്ചെലർ ഇൻസ്റ്റിറ്റ്യൂട്ട്സ് ഇൻഡിജീനിയസ് മീഡിയ യൂണിറ്റിന് 97.3 എഫ്.എമ്മിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ റം ജംഗിളിനുള്ള ലൈസൻസുണ്ട്. 1987 മുതൽ ഈ സ്റ്റേഷൻ ബാറ്റ്‌ചെലർ കാമ്പസിൽ നിന്ന് പ്രവർത്തിക്കുന്നു.[9] കൂടാതെ, സർക്കാർ ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന് ദേശീയ സേവനങ്ങൾക്കായി എബിസി റേഡിയോ നാഷണൽ (92.1 എഫ്.എം.), യൂത്ത് സ്റ്റേഷൻ ട്രിപ്പിൾ ജെ (92.9 എഫ്.എം.) എന്നിവയ്ക്ക് പ്രാദേശിക ട്രാൻസ്മിറ്ററുകളും ഉണ്ട്.[10] ഡാർവിനിൽ നിന്നും ഡിജിറ്റൽ ടെലിവിഷൻ സർവ്വീസിലൂടെ നയൻ നെറ്റ്‌വർക്ക് (9, ഗോ! കൂടാതെ ജെം) സതേൺ ക്രോസ് (എസ്‌സി 7, 7 ടു, 7 മേറ്റ്), ഡാർവിൻ ഡിജിറ്റൽ ടെലിവിഷൻ (10, വൺ എച്ച്ഡി, 11) കൂടാതെ എല്ലാ എബിസി, എസ്‌ബിഎസ് ചാനലുകളും ലഭ്യമാണ്. കൂടാതെ ഇംപാർജ ടെലിവിഷൻ ടെറസ്ട്രിയൽ അനലോഗ് പ്രക്ഷേപണം വഴി ലഭിക്കും.[11] സാറ്റലൈറ്റ് വഴിയുള്ള സബ്സ്ക്രിപ്ഷൻ ടെലിവിഷൻ സേവനങ്ങളും ഓസ്റ്റാർ വഴി ലഭ്യമാണ്. ന്യൂസ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന നോർത്തേൺ ടെറിട്ടറി ന്യൂസ്, സൺഡേ ടെറിട്ടോറിയൻ എന്നിവയാണ് ബാറ്റ്‌ചെലറിൽ പ്രചരിക്കുന്ന പ്രധാന പത്രങ്ങൾ. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia