ബാലിനീസ് വാസ്തുവിദ്യ![]() ഇന്തോനേഷ്യയിലെ ബാലിയിലെ അഗ്നിപർവ്വത ദ്വീപിൽ ജീവിക്കുന്ന ബാലീനീസ് ജനതയുടെ ഒരു വാസ്തുവിദ്യാരീതിയാണ് ബാലിനീസ് വാസ്തുവിദ്യ. പുരാതന ജാവനീസ് മദ്ധ്യകാലത്തെ ഹിന്ദു സ്വാധീനത്തിൽ നിന്നും ഉരുത്തിരിഞ്ഞ ബാലീനീസ് സംസ്കാരത്തെ സ്വാധീനിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യാ പാരമ്പര്യമാണ് ബാലീനീസ് ആർക്കിടെക്ചർ, കൂടാതെ പുരാതന ബാലിനീസ് വാസ്തുവിദ്യയുടെ പ്രീ-ഹിന്ദു ഘടകങ്ങൾ കൂടിയാണ് ഇത്.[1] ഇന്ന്, ബാലിയിലെ ടൂറിസം വ്യവസായത്തിന്റെ വളർച്ചക്ക് ആധാരമായ ബാലീനീസ് ശൈലി, ഏറ്റവും ജനപ്രീതിയുള്ള ഏഷ്യൻ ഉഷ്ണമേഖലാ ശില്പകലയായി അറിയപ്പെടുന്ന ഒന്നാണ്. ബാലിനീസ് രീതിയിലുള്ള വീടുകൾ, കോട്ടേജുകൾ, വില്ലകൾ, ഹോട്ടലുകൾ എന്നിവയ്ക്കെല്ലാം ബാലീനീസ് വാസ്തുവിദ്യ ഉപയോഗിക്കുന്നു. ![]() ഇന്ന്, സമകാലിക ബാലിനീസ് ശൈലി ഏറ്റവും പ്രശസ്തമായ ഏഷ്യൻ ഉഷ്ണമേഖലാ വാസ്തുവിദ്യയിൽ ഒന്നായി അറിയപ്പെടുന്നു.[2] ബാലിനീസ് മാതൃകയിലുള്ള വീടുകൾ, കോട്ടേജുകൾ, വില്ലകൾ, ഹോട്ടലുകൾ എന്നിവ വലിയതോതിൽ ബാലിയിലെ ടൂറിസം വ്യവസായത്തിന്റെ വളർച്ചക്ക് ആവശ്യമായി വരികയും ചെയ്തു. സമകാലിക ബാലിനീസ് വാസ്തുവിദ്യ പരമ്പരാഗത സൗന്ദര്യശാസ്ത്ര തത്ത്വങ്ങൾ, ദ്വീപിലെ സമൃദ്ധമായ പ്രകൃതി വസ്തുക്കൾ, പ്രശസ്ത കലാരൂപങ്ങൾ, കരകൗശലവസ്തുക്കൾ, അതുപോലെ അന്തർദേശീയ വാസ്തുവിദ്യാ സ്വാധീനം, പുതിയ സാങ്കേതികത ട്രെൻഡുകൾ എന്നിവയെല്ലാം ഇതിൽ സംയോജിക്കുന്നു. മെറ്റീരിയൽസ്![]() പരമ്പരാഗത ബാലിനീസ് കെട്ടിടങ്ങൾ പരിസ്ഥിതിയോടു ചേർന്നു നിൽക്കുന്നു. ബാലിനീസ് വീടുകൾ പൂർണ്ണമായും ജൈവവസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[2]തച്ചുശാസ്ത്രമനുസരിച്ചുള്ള മേൽക്കൂര, മുള കൊണ്ടുള്ള കഴുക്കോലുകൾ, നെയ്ത മുള, തെങ്ങിൻ തടി, തേക്കിൻ തടി, ഇഷ്ടിക, കല്ല് തുടങ്ങിയ സ്വാഭാവിക വസ്തുക്കൾ ഉപയോഗിക്കുന്നു. വീടിന്റെ മേൽക്കൂരക്ക് സാധാരണയായി ഇജ്യൂക് (കറുപ്പ് പന നാരുകൾ), ഉണങ്ങിയ തെങ്ങോലകൾ അല്ലെങ്കിൽ റുംബിയ ഇലകൾ, അല്ലെങ്കിൽ സിറാപ്പ് (ടൈലുകൾ പോലെ ക്രമീകരിച്ചിരിക്കുന്ന തടി).എന്നിവ ഉപയോഗിക്കുന്നു. [3] കല്ലുകളും ചുവന്ന ഇഷ്ടികകളും സാധാരണയായി അടിത്തറയും മതിലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മണൽക്കല്ലും ആൻഡെസൈറ്റ് കല്ലും അലങ്കാരത്തിനും കൊത്തുപണികൾ ചെയ്യാനും ഉപയോഗിച്ചിരിക്കുന്നു. ബാലിനീസ് ജനത അവരുടെ കലാരൂപഭംഗിയ്ക്ക് പ്രശസ്തമാണ്. അലങ്കാരവസ്തുക്കളും കൊണ്ട് സമ്പുഷ്ടമായ വാസ്തുവിദ്യയിൽ പ്രകടമാക്കുന്ന സങ്കീർണ്ണമായ ഒരു ശിൽപചാതുര്യ പാരമ്പര്യം അവർ വികസിപ്പിച്ചിട്ടുണ്ട്. സാധാരണയായി ബാലിനീസ് ക്ഷേത്രങ്ങളും[4] കൊട്ടാരങ്ങളും മനോഹാരിതയോടെ മരം, കല്ലുകൾ എന്നിവകൊണ്ട് പൂക്കളുടെ പാറ്റേണുകളിൽ അലങ്കരിച്ചിട്ടുണ്ട്. പ്രവേശനകവാടത്തിനരികിലായി ഇരട്ട ദ്വാരപാലകരുടെ[5] ബാലിനീസ് ശില്പം ഗേറ്റ് ഗാർഡിയൻ ആയി പ്രവർത്തിക്കുന്നു. കാലത്തിൻറെ[6] തല, പുഷ്പ ആഭരണങ്ങൾ, വജ്രം അല്ലെങ്കിൽ രത്നം കൊണ്ടുള്ള ഗോപുരാഗ്രം എന്നിവകൊണ്ട് വാതിലുകൾ വളരെ അലങ്കരിച്ചവയാണ്. മറ്റ് തരത്തിലുള്ള ശിൽപങ്ങൾ പലതരം അലങ്കാരങ്ങളായ ദേവതയോ, ഡ്രാഗൺ, ജലധാരകൾ എന്നിവ കുളിക്കുന്ന സ്ഥലങ്ങളിൽ അലങ്കരിച്ചിട്ടുണ്ട്. പലപ്പോഴും പ്രമേയം പൊതുവേ മൂന്നായിഭാഗിച്ച ബാലിനീസ് ഡിസൈനിലാണ് നിർമ്മിക്കുന്നത്. തത്ത്വശാസ്ത്രം![]() ![]() ബാലിനീസ് ജീവിത ശൈലികൾ, ആകാശവിഷയകമായ സംഘടനകൾ, അവരുടെ സാമുദായവുമായി ബന്ധപ്പെട്ട സാമൂഹിക ബന്ധങ്ങൾ, തത്ത്വശാസ്ത്രം, ആത്മീയത എന്നിവയിൽ നിന്നാണ് ബാലനീസ് വാസ്തുവിദ്യ വികസിപ്പിച്ചെടുത്തത്. ബാലിനീസ് ഹിന്ദുമതം ഇതുമായി വളരെ കടപ്പെട്ടിരുന്നു.[2]പരമ്പരാഗത ബലിനീസ് വാസ്തുവിദ്യ, കെട്ടിടത്തിന്റെ കർശനവും പാവനവുമായ നിയമങ്ങൾക്കനുസൃതമായി നിലകൊള്ളുന്നു. തുറസ്സായ സ്ഥലങ്ങളിൽ ധാരാളം സൗകര്യങ്ങളും, വിശാലമായ മുറ്റത്തോടുകൂടിയ ചെറിയ പവലിയനുകളും കാണപ്പെടുന്നു.[7]ബാലിനീസ് പരമ്പരാഗത വാസ്തുവിദ്യയുടെ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:[8]
മതപരമായ വാസ്തുവിദ്യ.പ്രധാന ലേഖനം: ബാലിനീസ് ക്ഷേത്രംബാലിനീസ് ക്ഷേത്രം അഥവാ പുര (സംസ്കൃതം: "മതിലുകളുള്ള നഗരം") അതിന്റെ ചുറ്റു മതിലുകൾക്കുള്ളിൽ, അലങ്കരിക്കപ്പെട്ട വാതിലുളോടുകൂടി ഒരു തുറസ്സായസ്ഥലവുമായി ബന്ധിപ്പിക്കപ്പെട്ട ഒരു ആരാധനാലയം രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ ചുറ്റു മതിലുകൾക്കുള്ളിലെ, സംഗ്രഹത്തിൽ അനേകം ആരാധനാലയങ്ങൾ, മെരു (ഗോപുരങ്ങൾ), ബാലെ (കൂടാരങ്ങൾ) എന്നിവ ഉൾപ്പെടുന്നു. പുരയുടെ രൂപകല്പനയും പദ്ധതിയും ബാലിനീസ് സ്പെയ്സ് അലോക്കേഷന്റെ ത്രി മണ്ഡല സങ്കൽപത്തെ പിന്തുടരുന്നു.[9] ബാലിനീസ് വാസ്തുവിദ്യയുടെ ഘടകങ്ങൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia