പന്ത്രണ്ടാം കേരള നിയമസഭയിൽ (2006-2011) ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് നേതാവാണ് അഡ്വ.ബി.ബാബുപ്രസാദ് (ജനനം: 25 ജൂലൈ 1961)
നിലവിൽ ആലപ്പുഴ ഡി.സി.സിയുടെ പ്രസിഡൻറും[1] കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയും കെ.പി.സി.സിയുടെ നിർവാഹക സമിതി അംഗവുമാണ് ബാബുപ്രസാദ്[2][3].
ജീവിതരേഖ
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളം ഗ്രാമത്തിൽ എസ്.ബാലകൃഷ്ണക്കുറുപ്പിൻ്റേയും ലതികാമ്മയുടേയും മകനായി 1961 ജൂലൈ 25ന് ജനിച്ചു. മുതുകുളം സംസ്കൃത ഹൈസ്കൂൾ, ടി.കെ.എം.എം. കോളേജ് നങ്ങ്യാർകുളങ്ങര, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ബി.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത[4].
രാഷ്ട്രീയ ജീവിതം
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനായ കെ.എസ്.യു വഴിയാണ് പൊതുരംഗ പ്രവേശനം.
സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൻ്റെ യൂണിറ്റ് പ്രസിഡൻ്റായാണ് രാഷ്ട്രീയത്തിലെത്തുന്നത്.
പ്രധാന പദവികൾ
ജനറൽ സെക്രട്ടറി, കെ.എസ്.യു. മാവേലിക്കര താലൂക്ക് കമ്മറ്റി, ആലപ്പുഴ ജില്ലാക്കമ്മറ്റി, സംസ്ഥാന കമ്മറ്റി
വൈസ് പ്രസിഡൻറ്, കെ.എസ്.യു. സംസ്ഥാന കമ്മറ്റി,
വൈസ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി
കെ.പി.സി.സി നിർവാഹക സമിതി അംഗം
കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം
ഡയറക്ടർ, സംസ്ഥാന യുവജനക്ഷേമ ബോർഡ്, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
നിയമസഭാംഗം, ഹരിപ്പാട്
2006-2011
2021 ഓഗസ്റ്റ് 29 മുതൽ ആലപ്പുഴ ഡി.സി.സി.പ്രസിഡൻ്റ്[5][6]