ബി. മാധവൻ നായർ
കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. മാധവൻ നായർ[1]. തിരുവനന്തപുരം-1 നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. ജി. ബാലകൃഷ്ണപിള്ള, കെ. കമലാക്ഷിയമ്മ ദമ്പതികളുടെ മകനായി 1933 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് ജനിച്ചു. പി. വത്സലാദേവിയായിരുന്നു ഭാര്യ, ഇവർക്ക് ഒരു മകനും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്. രാഷ്ട്രീയ ജീവിതംവിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ മാധവൻ നായർ പി.എസ്.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1965ലും 1967ലും അദ്ദേഹം തിരുവനന്തപുരം-1 നിയോജകമണ്ഡലത്തിൽ നിന്നും എസ്.എസ്.പി.യുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്.എസ്.പിയുടെ നിയമസഭാകക്ഷി സെക്രട്ടറി, കേരളാ ഘടകം ജോയിന്റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. 1970-71 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജാവിന്റെ പ്രതിനിധിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അംഗമായ അദ്ദേഹം 1971-74 വരെ നിയമസഭാ സമാജികരുടെ പ്രതിനിധിയായും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അംഗവും പ്രസിഡന്റുമായിരുന്നു[2]. ദീർഘകാലം വലിയശാലാ വാർഡിൽ നിന്നുള്ള തിരുവനന്തപുരം നഗരസഭാ കൗൺസിലറായിരുന്ന അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഡെപ്യൂട്ടി മേയർ പദവിയും വഹിച്ചിരുന്നു. 2009 മാർച്ച് 24ന് അദ്ദേഹം അന്തരിച്ചു. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia