ബി. മീനാകുമാരി
ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ് (ഫിഷറീസ് ) ഡോ. ബി. മീനാകുമാരി. ഫിഷറീസ് ശാസ്ത്രജ്ഞയെന്ന നിലയിൽ രാജ്യത്തും പുറത്തും അറിയപ്പെടുന്ന ഇവർ മത്സ്യ ബന്ധന മേഖലയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കി. ജീവിതരേഖ1977ൽ കേരള സർവകലാശാലയിൽ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസിൽ എം.ഫിലിന് പഠിക്കുമ്പോൾ കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിൽ റിസർച്ച് സയിന്റിസ്റ്റ് ജോലി ലഭിച്ചു. പിന്നീട് പിഎച്ച്.ഡി നേടി. 2000ൽ സ്ഥാപനത്തിന്റെ ഫിഷറീസ് മേധാവിയായും 2008 ൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായി. 2010 ൽ ഐ.സി.എ.ആറിന്റെ ഡപ്യൂട്ടി ഡയറക്ടർ ജനറൽപദവിയിലെത്തിയത്. അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. മീനാകുമാരിക്ക് ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. [1] ചാർട്ടേഡ് അക്കൗണ്ടന്റായ സി.എ. കുമാറാണ് ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്. പുരസ്കാരങ്ങൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia