ബി.പി. ഗോവിന്ദ
ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു ബില്ലിമോഗ പുട്ടസ്വാമി ഗോവിന്ദ (1951 മാർച്ച് 4) കൂർഗ് സംസ്ഥാനത്തിലെ സോംവാർപേട്ടിൽ ജനനം. ജീവിതംതന്റെ ഏറ്റവും വേഗതയേറിയ ഹോക്കി കളിക്കാരിലൊരാളായിരുന്നു ഗൊവിന്ദ. അദ്ദേഹം തന്റെ പന്ത് ഷൂട്ടിംഗ് കഴിവിലേക്ക് ശ്രദ്ധിക്കപ്പെട്ടു[2] .മൂന്ന് ഏഷ്യൻ ഗെയിസുകളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1970, 1974, 1978 എന്നീ വർഷങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.1972 ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിലും 1973 ൽ ആംസ്റ്റർഡാം ലോകകപ്പിലും 1975 ൽ ക്വാലലമ്പൂരിൽ നടന്ന ലോകകപ്പിൽ പാകിസ്താനെ 2-1 ന് ഫൈനലിൽ തോൽപ്പിക്കുകയും 1976 ലെ മോൺട്രിയൽ ഒളിമ്പിക്സിലും ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. 1972 ൽ വേൾഡ് XI ടീമിനു വേണ്ടി ഗോവിന്ദയെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഹോക്കിക്കുള്ള സംഭാവനകളെ പരിഗണിച്ച് അർജ്ജുന അവാർഡ് ലഭിച്ചു. പിന്നീട് ദേശീയ ഹോക്കി ടീമിനായി സെലക്ടർ പദവി കൈകാര്യം ചെയ്തു. [3] അവലംബം
==പുറത്തേയ്ക്കുള്ള കണ്ണികൾ == . |
Portal di Ensiklopedia Dunia