ബിഗ് ബക്ക് ബണ്ണി
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ബ്ലെൻഡർ ഫൗണ്ടേഷന്റെ ഭാഗമായ ബ്ലെൻഡർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് ബിഗ് ബക്ക് ബണ്ണി. ഫൗണ്ടേഷൻ മുമ്പ് പുറത്തിറക്കിയ ചിത്രമായ എലിഫന്റ്സ് ഡ്രീം പോലെത്തന്നെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗിച്ച് നിർമിച്ച ഒരു ചിത്രമാണിത്. 2007 ഒക്ടോബറിൽ നിർമ്മാണമാരംഭിച്ച ചിത്രം 2008 ഏപ്രിൽ 10-ന് ആംസ്റ്റർഡാമിലെ ആദ്യപ്രദർശനത്തിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി. 2008 മെയ് 30 മുതൽ ചിത്രവും അനുബന്ധ ഫയലുകളും ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമായി. ഈ ചിത്രത്തിന്റെ തുടർച്ചയായി 2008 ഓഗസ്റ്റിൽ യോ ഫ്രാങ്കി! എന്ന സ്വതന്ത്ര കമ്പ്യൂട്ടർ കളി പുറത്തിറങ്ങി. കഥഒരു ദിവസം ഉറക്കമുണരുന്ന ബണ്ണി എന്ന മുയൽ ഫ്രാങ്ക്, റിങ്കി, ഗ്യാമറ എന്ന മൂന്നു ജന്തുക്കളെ കണ്ടു മുട്ടുന്നു. ഇവ മറ്റു ചെറിയ ജീവികളെ പഴങ്ങളും കല്ലുകളും മറ്റുമെറിഞ്ഞ് ദ്രോഹിക്കുകയായിരുന്നു. തന്റെ മുൻപിൽ വച്ചു രണ്ടു ശലഭങ്ങളെ കൊല്ലുകയും ബണ്ണിയെ പഴങ്ങളെടുത്തെറിഞ്ഞ് ദ്രോഹിക്കുകയും ചെയ്ത ഇവരോട് പ്രതികാരം വീട്ടുന്നതായാണു് കഥ. ചലച്ചിത്രംഅവലംബം
പുറത്തേക്കുള്ള കണ്ണികൾBig Buck Bunny എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia