ബിജോയ് ശങ്കർ ബർമൻആസ്സാമീസ് ഭാഷയിലെ ഒരു കവിയും വിവർത്തകനുമാണ് ബിജോയ് ശങ്കർ ബർമൻ (22 ഓഗസ്റ്റ് 1981). അശോകാഷ്ടമി എന്ന കാവ്യ സമാഹാരത്തിന്, കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1] ആറു കൃതികൾ പ്രസിദ്ധപ്പെടുത്തി. ആദ്യ കാവ്യ സമാഹാരം 'ദിയോ' മുനിൻ ബർക്കതാക്കി പുരസ്കാരം നേടി. ജീവിതരേഖആസാമിലെ നനൽബാരി ജില്ലയിലെ റുപിയാബതൻ ഗ്രാമത്തിൽ ജനിച്ചു.ഇംഗ്ലീഷിലും സോഷ്യോളജിയിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ബർമൻ 'ആസാമിലെ ആദിവാസി മിത്തുകൾ' എന്ന വിഷയത്തിൽ ഗോഹാട്ടി സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നു. തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. 2010ൽ പായൽ ഹസാരികെയുമായുള്ള വിവാഹവേളയിൽ മാർഗെരിത, മോർ ബിഷാദ് ബൊയ്ഭവ്(Margherita, Mor Bishad Boibhav), അമി കിമാൻ ദുസ്ത ആസിലോ (ചെറുകഥ) എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. തമിഴ് സംഘകൃതിയായ കുറുന്തൊകൈ ആസാമിയിലേക്ക് വിവർത്തനം ചെയ്തു.[2] കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia