ഒരു സ്വകാര്യ ചൈനീസ്ബഹുരാഷ്ട്ര കമ്പനിയാണ് BBK ഇലക്ട്രോണിക്സ് കോർപ്പറേഷൻ (广东步步高电子工业有限公司). ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് ബിബികെ ഇലക്ട്രോണിക്സ്.
വിവോ, വൺപ്ലസ്, ഓപ്പോ, റിയൽമീ, ഐക്യുഒ തുടങ്ങി അഞ്ചു പേരുകളിൽ മൊബൈൽ ഹൻഡ്സെറ്റുകൾ നിർമ്മിക്കുന്നത് ബിബികെ ഇലക്ട്രോണിക്സ് ആണ്.
ചരിത്രം
1995 സെപ്റ്റംബർ 18 ന് ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഡോങ്‌ഗുവാനിൽ ആണ് ഗുവാങ്‌ഡോംഗ് ബിബികെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ എന്ന കമ്പനി സ്ഥാപിതമായത് .
ബിബികെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ വിപണിയിൽ ഓപ്പോ[2], വൺപ്ലസ്, വിവോ, ഐക്യുഒ, റിയൽമീ[3] എന്നീ പേരുകളിൽ സ്മാർട്ട്ഫോണുകൾ[4][5] വിൽക്കുന്നു.[6][7]
ടെലിവിഷൻ സെറ്റുകൾ, എംപി 3 പ്ലെയറുകൾ, ഡിജിറ്റൽ ക്യാമറകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക്സിലെ എല്ലാ ഉല്പന്നങ്ങളും കമ്പനി നിർമ്മിക്കുണ്ട്. 2019 മാർച്ചിൽ ബിബികെ ഇലക്‌ട്രോണിക്‌സ് അതിന്റെ ഏറ്റവും പുതിയ ബ്രാൻഡ് ആയി ഐക്യുഒയെ പ്രഖ്യപിച്ചത്. [8]