ബിയാട്രീസ് വാർ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" കിഴക്കൻ തിമൂറിൽ നിന്നുള്ള ആദ്യ ചലച്ചിത്രമാണ് ബിയാട്രീസ് വാർ. ഈസ്റ്റ് തിമൂർ ഓസ്‌ട്രേലിയൻ സംയുക്ത സംരംഭമാണ് ഈ ചിത്രം. കിഴക്കൻ തിമൂറിൽ നിന്നുള്ള സിനിമാ പ്രവർത്തകർ ഓസ്‌ട്രേലിയൻ സാമ്പത്തിക സഹായത്തോടെയും സിനിമാ സാങ്കേതിക വിദഗ്ദരുടെ സഹകരണത്തോടെയുമാണ് ബിയാട്രീസ് വാർ പൂർത്തിയാക്കിയത്. ബെറ്റ്‌സി റീസാണ് ചിത്രത്തിന്റെ സംവിധായിക. ബിയാട്രിസായി അഭിനയിച്ചത് ഇറിം ടൊളിന്റിനോ, സ്റ്റെല്ലാ സമസ്തേ ചിത്രം നിർമ്മിച്ചു. പ്രമേയം1975 മുതൽ 1999 വരെ കിഴക്കൻ തിമൂറിലെ ദിലി എന്ന ഗ്രാമത്തിൽ താവളമുറപ്പിച്ചിരുന്ന ഇന്തൊനേഷ്യൻ പട്ടാളക്കാരുടെ ക്രൂരതകളെ അനാവരണം ചെയ്യുന്ന ചിത്രമാണ് ബിയാട്രീസ് വാർ. ബിയാട്രീസ് എന്ന ധീര വനിത ഇന്തൊനേഷ്യൻ പട്ടാളക്കാരോട് ചെറുത്തു നിൽക്കുന്നതാണ് പ്രമേയം. ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സനാന ഗുസ്മാദ് ഇപ്പോഴും ഈസ്റ്റ് തിമോറിന്റെ പ്രധാനമന്ത്രിയാണ്.[1] പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia