അമേരിക്കൻ പത്രപ്രവർത്തകയും 2012 ലെ പുലിറ്റ്സർ പുരസ്കാര ജേതാവുമായ കാതറിൻ ബൂ എഴുതിയ പുസ്തകമാണ് ബിഹൈൻഡ് ദ ബ്യൂട്ടിഫുൾ ഫോർഎവർസ് (Behind the Beautiful Forevers: Life, Death, and Hope in a Mumbai Undercity). ഈ പുസ്തകം നാഷണൽ ബുക്ക് അവാർഡ്, ലോസ് ഏഞ്ചൽസ് ടൈംസ് പുസ്തക സമ്മാനം തുടങ്ങിയ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.[1][2]
2015 ൽ ലണ്ടനിലെ റോയൽ നാഷണൽ തീയറ്ററിന്റെ പദ്ധതിയായ നാഷണൽ തീയറ്റർ ലൈവിൽ ഡേവിഡ് ഹരേ പ്രദർപ്പിച്ച നാടകം ഈ കൃതിയെ അടിസ്ഥാനമാക്കിയാണ്.[3] ഇതിൽ മുംബോയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തു സ്തിഥി ചെയ്യുന്ന ഇന്നത്തെ ഒരു ചേരിയായ അന്നവദി എന്ന ചേരിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചേരിയിലെ സ്ഥിരതാമസക്കാരായ കുപ്പത്തൊട്ടി വൃത്തിയാക്കുന്നവർ, ഭിക്ഷക്കാർ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പലതരക്കാരായ ആളുകളുടെ ജീവിതങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്.[4]