ബീക്കൺ, ന്യൂയോർക്ക്
ബീക്കൺ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഡച്ചസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ മൊത്തം ജനസംഖ്യ 15,541 ആയിരുന്നു.[2] പൌകീപ്‌സി-ന്യൂബർഗ്-മിഡിൽടൗൺ, ന്യൂയോർക്ക് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമായ ബീക്കൺ നഗരം ബൃഹത്തായ ന്യൂയോർക്ക്-നെവാർക്ക്-ബ്രിഡ്ജ്പോർട്ട്, ന്യൂയോർക്ക്-ന്യൂജേഴ്‌സി-കണക്റ്റിക്കട്ട്-പെൻസിൽവാനിയ സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടേയും ഭാഗമാണ്. ബ്രിട്ടീഷ് സൈനിക നീക്കങ്ങളെക്കുറിച്ച് കോണ്ടിനെന്റൽ ആർമിക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഫിഷ്കിൽ പർവതനിരകളുടെ കൊടുമുടിയിൽ നിന്ന് കത്തിച്ചിരുന്ന ചരിത്രപരമായ അഗ്നിജ്വാലയുടെ സ്മരണയ്ക്കായിട്ടാണ് നഗരത്തിന് ഈ പേര് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഹഡ്‌സൺ നദിയോരത്ത് സ്ഥിതിചെയ്തിരുന്ന ഒരു വ്യാവസായിക നഗരമായിരുന്ന ബീക്കൺ 2003-ൽ അമേരിക്കയിലെ ഏറ്റവും വലിയ ആധുനിക ആർട്ട് മ്യൂസിയങ്ങളിലൊന്നായ ഡയ: ബീക്കണിന്റെ ആഗമനത്തോടെ ഒരു പുനരുജ്ജീവനത്തിന് തുടക്കം കുറിച്ചു. സമീപകാല വളർച്ചയും വികസനവും മേഖലാപരമായ പ്രശ്നങ്ങളാൽ സംവാദങ്ങൾ സൃഷ്ടിച്ചു.[3] ബീക്കൺ എന്നറിയപ്പെടുന്ന പ്രദേശം 1709-ൽ യൂറോപ്യൻ കുടിയേറ്റക്കാർ മാട്ടിവാൻ, ഫിഷ്കിൽ ലാൻഡിംഗ് ഗ്രാമങ്ങളായി അധിവസിച്ചിരുന്നിടമായിരുന്നു. രാജ്യത്തെ ആദ്യത്തെ കൊളോണിയൽ സമൂഹങ്ങളിൽ ഒന്നായിരുന്നു അവ. മിഡ്-ഹഡ്‌സൺ മേഖലയിലെ ഡച്ചസ് കൗണ്ടിയുടെ തെക്കുപടിഞ്ഞാറേ കോണിൽ അൽബാനിക്ക് ഏകദേശം 90 മൈൽ (140 കിലോമീറ്റർ) തെക്കായും ന്യൂയോർക്ക് നഗരത്തിന് 60 മൈൽ (97 കിലോമീറ്റർ) വടക്കായുമാണ് ബീക്കൺ നഗരം സ്ഥിതിചെയ്യുന്നത്. ചരിത്രം1683-ൽ ബീക്കൺ നഗരം ഉൾപ്പെടുന്ന സ്ഥലം വാപ്പിംഗർ ഗോത്രത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലെ രോമ വ്യാപാരികളായിരുന്ന ഫ്രാൻസിസ് റോംബൌട്ടും ഗുലിയൻ വെർപ്ലാങ്കും വാങ്ങി. 1685 ൽ റോംബൌട്ട്, ജേക്കബ്സ് കിപ്പ് (മരണപ്പെട്ട വെർപ്ലാങ്കിന്റെ പിൻഗാമിയായി), സ്റ്റെഫാനസ് വാൻ കോർട്ട്‌ലാന്റ് എന്നിവരുടെ പേരുകളിൽ ഇന്ന് റോംബൌട്ട് പേറ്റന്റ് എന്നറിയപ്പെടുന്ന രാജകീയ പേറ്റന്റായി ഈ വിൽപ്പന സ്ഥിരീകരിക്കപ്പെട്ടു. 1691-ൽ റോംബൌട്ട് മരിച്ചതോടെ അദ്ദേഹത്തിന്റെ പങ്ക് മകളായ കാതറീനയ്ക്ക് വിട്ടുകൊടുക്കുകയും അവർ പിന്നീട് റോയൽ നേവിയിലെ ഉദ്യോഗസ്ഥനായ റോജർ ബ്രെറ്റിനെ വിവാഹം കഴിക്കുകയും ചെയ്തു. 1706-ൽ റോംബൌട്ട് പേറ്റന്റ് വിഭജിക്കപ്പെടുകയും കാതറീന ബ്രെറ്റിന് വിസ് കില്ലിനുടനീളമുള്ള 28,000 ഏക്കർ ഭൂമി ലഭിക്കുകയും ചെയ്തു. 1708-ൽ ബ്രെറ്റ്‌സ് ബ്രോഡ്‌വേയിലെ കുടുംബസ്ഥലത്തുനിന്ന് ഫിഷ്കിൽ ക്രീക്ക് നദീമുഖത്തിനു സമീപത്തെ ഒരു ഉയർന്ന ഒരു സ്ഥലത്തേക്ക് മാറുകയും ഇന്നത്തെ മാഡം ബ്രെറ്റ് ഹോംസ്റ്റെഡ് എന്നറിയപ്പെടുന്ന ഭവനവും ക്രീക്കിന്റെ നിമന്നഭാഗത്ത് ധ്യന്യമില്ലും നിർമ്മിച്ചു.1718 ജൂണിൽ, ന്യൂയോർക്കിൽ നിന്ന് വഞ്ചിയിൽ സാധനങ്ങളുമായി മടങ്ങുമ്പോൾ പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽപ്പെട്ട് ഫിഷിൽ ലാൻഡിംഗിന് സമീപത്തുവച്ച് റോജർ ബ്രെറ്റ് മുങ്ങിമരിച്ചു. അതിനുശേഷം കാതറിന ബ്രെറ്റ് തന്റെ ഓഹരികൾ കൈകാര്യം ചെയ്യുന്നത് തുടരുകയും മാന്യയായ ഒരു നല്ല വ്യവസായിയായി മാറുകയും ചെയ്തു. വെർപ്ലാങ്ക്സ്, ലിവിംഗ്സ്റ്റൺസ്, മറ്റ് ഭൂവുടമകൾ എന്നിവരിൽനിന്ന് വ്യത്യസ്തമായി, ഒരു മില്ല് നിർമ്മിക്കാനുള്ള അവകാശം പലപ്പോഴും നിലനിർത്തിക്കൊണ്ട് കുടിയേറ്റക്കാർക്ക് ഭൂമി വിൽക്കുന്നതിൽ മാഡം ബ്രെറ്റ് വിമുഖത കാണിച്ചിരുന്നല്ല. അക്കാലത്ത് ധാന്യ മാവിന്റെ വാണിജ്യമായിരുന്നു ഏറ്റവും പ്രധാനം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോതമ്പ് ഉൽപാദനത്തിൽ ന്യൂയോർക്ക് സംസ്ഥാനത്തെ കൗണ്ടികളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്ന ഡച്ചസ് കൗണ്ടി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ധാന്യമാവിന്റെ മൂന്നിലൊന്ന് വിതരണം ചെയ്തിരുന്നു.[4] മാഡം ബ്രെറ്റ് നദിയുടെ കിഴക്ക് നിന്ന് അവരുടെ ഭൂമിയുടെ പരിധി വരെ തന്റെ സ്വത്തിന് മുകളിലൂടെ ഒരു സ്വകാര്യ റോഡ് നിർമ്മിച്ചു.[5] “മാഡം ബ്രെറ്റ്സ് റോഡ്” (ഇപ്പോൾ, റൂട്ട് 52) ഫിഷ്കിൽ ലാൻഡിംഗിൽ നിന്ന് മാറ്റിവാൻ വഴി ഫിഷ്കില്ലിലേക്ക് നയിച്ചിരുന്നു.[6] മിൽ അഭിവൃദ്ധിപ്പെടുകയും നദിയുടെ ഇരുകരകളിലുമുള്ള കർഷകരെ ആകർഷിക്കുകയും ചെയ്തു. ഗോതമ്പും ചോളവും പൊടിച്ച് ധാന്യമാവും ആഹാരവുമാക്കി മാറ്റി ന്യൂയോർക്കിലേക്ക് അയച്ചിരുന്നു. 1748-ൽ മാഡം ബ്രെറ്റും മറ്റ് പതിനെട്ട് പേരും ഫ്രാങ്ക്ഫോർട്ട് സ്റ്റോർ ഹൌസ് പണിയുന്നതിനായി ഒരു കരാറിൽ ഏർപ്പെട്ടു. അത് ഡെന്നിംഗ്സ് പോയിന്റിന് വടക്ക് "ലോവർ ലാൻഡിംഗിൽ" ജലാശയത്തിനു സമീപത്തായി നിലനിൽക്കുന്നു. നദിയിലൂടെയുള്ള ചരക്കുനീക്കത്തിന്റെ ഉത്ഭവം ഇതായിരുന്നു.[5] ഫിഷ്കിൽ ലാൻഡിംഗ് ഒരു നദീതുറമുഖമായി വികസിപ്പിക്കപ്പെട്ടു. 1780 കളിൽത്തന്നെ ഫിഷ്കിൽ ലാൻഡിംഗിൽ നിന്ന് രണ്ട് ഡസൻ കപ്പലുകൾ പ്രവർത്തിച്ചിരുന്നു. ![]() ജോൺ പീറ്റർ ഡെവിന്റിന്റെ സംരംഭങ്ങൾ ഫിഷ്കിൽ ലാൻഡിംഗിന്റെ ആദ്യകാല വികസനത്തിന് വൻ തോതിൽ സഹായകമായിരുന്നു. 1787 ൽ തപ്പാനിലാണ് ഡെവിന്റ് ജനിച്ചത്. വെസ്റ്റ് ഇൻഡീസിൽ നിന്ന് ന്യൂയോർക്കിലെത്തിയ ഡച്ചുകാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. വിപ്ലവകാലത്ത് ജോർജ്ജ് വാഷിംഗ്ടണിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്നു തപ്പാനിലെ ഡേവിന്റ് ഭവനം. 1814 സെപ്റ്റംബർ 11 ന് ജോൺ പീറ്റർ ഡെവിന്റ് ജോൺ ആഡംസിന്റെ ചെറുമകൾ കരോലിൻ സ്മിത്തിനെ വിവാഹം കഴിച്ചു. പിതാവിന്റെ സമ്മാനമായി ഫിഷ്കിൽ ലാൻഡിംഗിൽ ഡെവിന്റിന് 2,000 ഏക്കർ ഉണ്ടായിരുന്നതോടൊപ്പം ന്യൂബർഗിൽ നദിക്ക് കുറുകെ സ്വത്തും ബിസിനസ്സ് താൽപ്പര്യങ്ങളും അദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. 1815 ൽ അദ്ദേഹം ലോംഗ് ഡോക്ക് നിർമ്മിച്ചു. ലോംഗ് ഡോക്കിന് തൊട്ട് തെക്ക് നദിയോരത്ത് ഒരു കപ്പൽശാലയുണ്ടായിരുന്ന അദ്ദേഹത്തിന് ചരക്ക് വ്യാപാരത്തിൽ താൽപ്പര്യമുണ്ടായിരുന്നതോടൊപ്പം ലോംഗ് ഡോക്കിനും ലോവർ, അപ്പർ ലാൻഡിംഗുകളിലുമായി പത്തേമാരികളിൽ വർഷങ്ങളോളം ചരക്കുനീക്കം നടത്തിയിരുന്നു. 1828-ൽ ലോ പോയിന്റിലെ (ഇന്നത്തെ ചെൽസി) കൊർണേലിയസ് കാർമാൻ, ഡെവിന്റിനും കാർപെന്ററിനുമായി ഫിഷ്കിൽ ലാൻഡിംഗിനും ന്യൂബർഗിനുമിടയിൽ ആദ്യത്തെ നീരാവിയിൽ പ്രവർത്തിക്കുന്ന കടത്തുവള്ളമായ പ്ലോവ് ബോയ് നിർമ്മിച്ചു.[7] ഫിഷ്കിൽ ലാൻഡിംഗ് പോസ്റ്റോഫീസ് 1804-ൽ സ്ഥാപിതമായി.[5] ഡിവിന്റ് തന്റെ സിഡാർ ഗ്രോവ് എസ്റ്റേറ്റിന്റെ ഭാഗമായി ബൊഗാർഡസ്-ഡിവിന്റ് ഹൌസും ഭൂമിയും വാങ്ങി. അദ്ദേഹത്തിന്റെ മാതാവ് എലിസബത്ത് 1825-ൽ അവിടേക്ക് താമസം മാറ്റി. ഫിഷ്കിൽ ലാൻഡിംഗിന് വടക്ക് നദിയോരത്തായി സ്ഥിതിചെയ്തിരുന്ന ഡെവിന്റിന്റെ യഥാർത്ഥ തറവാട് പക്ഷേ 1862-ൽ തീയിട്ട് നശിപ്പിക്കപ്പെട്ടു. ഡച്ച് പുരോഹിതവസതിയ്ക്കും ശ്മശാന സ്ഥലങ്ങൾക്കുമായി അദ്ദേഹം ഭൂമി ദാനം ചെയ്തു. 1870 നവംബർ 18 ന് ജോൺ പീറ്റർ ഡിവിന്റ് അന്തരിച്ചു.[5] ഭൂമിശാസ്ത്രംഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 4.9 ചതുരശ്ര മൈൽ (13 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 4.8 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്. ഹഡ്‌സൺ നദിയുടെ കിഴക്കൻ തീരത്ത് നിരവധി ചരിത്ര സ്ഥലങ്ങൾക്കും വലിയ നഗരങ്ങൾക്കും സമീപത്തായാണ് ബീക്കൺ നഗരം സ്ഥിതിചെയ്യുന്നത്. അവലംബം
|
Portal di Ensiklopedia Dunia