ബുദ്ധിപൂർവ്വമായ രൂപസംവിധാനം![]() പ്രപഞ്ചത്തിന്റെയും ജീവരൂപങ്ങളുടെയും സവിശേഷതകൾ ജീവപരിണാമം പോലെയുള്ള ഒരു സ്വാഭാവിക പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതല്ല, മറിച്ച് ദൈവത്തിൻ്റെ സവിശേഷ പ്രവർത്തനഫലമാണെന്ന വാദത്തെ ശാസ്ത്രീയസിദ്ധാന്തമെന്ന വ്യാജേന അവതരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു ബുദ്ധിപൂർവ്വമായ രൂപസംവിധാനം (Intelligent design).[1][2][3][4][5][6][7] ഇത് അന്തിമമായി ശാസ്ത്രവിഷയമല്ലാത്ത സൃഷ്ടിവാദം തന്നെയാണ്, പക്ഷെ ദൈവത്തിന്റെ വിശദാംശങ്ങൾ മനഃപൂർവം ഒഴിവാക്കുകയും പകരം ബുദ്ധിമാനായ സംവിധായകൻ എന്ന വിശേഷണവും ശാസ്ത്രീയ തൊങ്ങലുകളും ഉപയോഗിച്ച് ഒരു കപടശാസ്ത്രമായി രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു.[8] ഈ സംരംഭത്തിന്റെ പ്രചാരകർ അമേരിക്കയിലെ ഡിസ്ക്കവറി ഇൻസ്റ്റിറ്റൂട്ട് എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന ആളുകൾ ആണ്.[n 1][9] അവർ അവരുടെ സങ്കൽപ്പത്തിലെ രൂപസംവിധായകൻ ക്രിസ്തുമതത്തിലെ ദൈവമാണെന്ന് സമ്മതിക്കുന്നുണ്ട്.[n 2][n 3] സൃഷ്ടിവാദം ശാസ്ത്രമല്ലെന്നും ആയതിനാൽ വിദ്യാലയങ്ങളിൽ അവ പഠിപ്പിക്കാൻ സാധിക്കില്ലെന്നുമുള്ള കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രജ്ഞർ, പരിണാമ-സൃഷടിവാദ വിവാദത്തിലെ തങ്ങളുടെ ന്യായങ്ങൾ പുനർക്രമീകരിച്ചു വികാസം പ്രാപിപ്പിച്ചതാണ് ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയം.[10][n 4][11] ഇതിലെ പ്രചാരകർ ഈ ആശയം ശാസ്ത്രം തന്നെയാണ് എന്ന് വാദിക്കുന്നു.[1] അങ്ങനെ ചെയ്യുകവഴി അവർ ശാസ്ത്രം എന്നതിന്റെ അടിസ്ഥാനനിർവ്വചനം തന്നെ പ്രകൃത്യാതീതമായുള്ള തത്ത്വങ്ങൾ പോലെയുള്ളവ ഉപയോഗിച്ചുകൊണ്ട് മാറ്റി എഴുതപ്പെടണമെന്ന് വാദിച്ചു.[12] ഭൂരിപക്ഷ ശാസ്ത്രസമൂഹങ്ങളും ബുദ്ധിപൂർവ്വമായ രൂപസംവിധാനം ഒരു ശാസ്ത്രമല്ലെന്നും[n 5][n 6][13][14] മറിച്ച് കേവലം ഒരു ശാസ്ത്രാഭാസം മാത്രമാണെന്നും കരുതുന്നു.[n 7][15][n 8] അമേരിക്കൻ പാഠപുസ്തകങ്ങളിൽ ജീവപരിണാമത്തിനൊപ്പം സ്ഥാനം പിടിക്കുക എന്ന ആവശ്യത്തെ അശാസ്ത്രീയം എന്ന് കണ്ട് കോടതി നിരാകരിക്കുകയാണ് ഉണ്ടായത്.[16] കേന്ദ്ര തത്ത്വങ്ങൾലഘൂകരിക്കാനാകാത്ത സങ്കീർണ്ണത![]() "ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത" എന്ന ആശയം ജീവതന്ത്രജ്ഞനായ മൈക്കൽ ബിഹി 1996-ലെ ഡാർവിന്റെ കറുത്ത പെട്ടി എന്ന തന്റെ പുസ്തകത്തിലൂടെയാണ് അവതരിപ്പിച്ചത്. "നിരവധി വ്യതസ്ത ഭാഗങ്ങളുള്ള ഒരു യന്ത്രം, അവയിലേതെങ്കിലും ഭാഗങ്ങൾ നീക്കപ്പെട്ടാൽ പ്രവർത്തിക്കില്ല" എന്ന ആശയമാണ് മൈക്കൽ ബിഹി അതിലൂടെ അവതരിപ്പിച്ചത്.[17] ![]() മൈക്കൽ ബിഹി ഈ തത്ത്വം ദൃഷ്ടാന്തീകരിക്കാൻ എലിപ്പെട്ടിയുടെ ഉദാഹരണം ഉപയോഗിച്ചു. ഒരു എലിപ്പെട്ടിയിൽ ഏകോപിച്ച് പ്രവർത്തിക്കുന്ന ചുറ്റിക, കൊളുത്ത്, അടപ്പ്, സ്പ്രിങ് എന്നിവയുണ്ട്. അവയിലേതെങ്കിലും നീക്കപ്പെട്ടാൽ ഫലത്തിൽ എലിപ്പെട്ടി പ്രവർത്തിക്കില്ല. സമാനമായി ആകൃതിയിലും ധർമ്മത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന് വിശേഷിപ്പിക്കാവുന്ന കോശം പോലും അതിസങ്കീർണ്ണമായ വിധത്തിൽ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നു. 200-ലധികം വ്യത്യസ്ത തരത്തിലുള്ള ഏതാണ്ട് 100 ലക്ഷം കോടി അതിസൂക്ഷ്മ കോശങ്ങൾ മനുഷ്യശരീരത്തിലുണ്ട്. ത്വരിതഗതിയിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള, കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ആഗോള ശൃംഖലയായ ഇന്റർനെറ്റ് പോലും ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘടനകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കുന്ന മനുഷ്യശരീരത്തോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. ഏറ്റവും ലളിതമായ കോശങ്ങളിൽപ്പോലും കാണുന്ന സാങ്കേതിക മികവിനോട് കിടപിടിക്കാൻ, മനുഷ്യന്റെ ഒരു കണ്ടുപിടിത്തത്തിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആയതിനാൽ ഈ സങ്കീർണ്ണമായ രൂപങ്ങൾ രൂപകൽപ്പന ചെയ്‌തെടുത്ത ഒരു ബുദ്ധിമാനായ രൂപസംവിധായകൻ ഉണ്ട് എന്ന് മൈക്കൽ ബിഹി പറയുകയുണ്ടായി.[18] ![]() പരിണാമ സിദ്ധാന്തം ശരിയാണെങ്കിൽ, ആദ്യത്തെ ലഘു കോശം ആകസ്മികമായുണ്ടായതെങ്ങനെയെന്ന് വസ്തുനിഷ്ഠമായ വിശദീകരണം നൽകാനതിനു കഴിയണമെന്ന് ബിഹി പറയുന്നു. എന്നാൽ ജീവൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, ഒരു അതിസൂക്ഷ്മ ജീവിയിൽപ്പോലും ജ്ഞാനപൂർവ്വകമായ രൂപരചനയുടെ തെളിവുകൾ ദൃശ്യമായിരിക്കണം. ഇതിനു തെളിവു നൽകാനായി ലഘുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഏകകോശജീവിയായ ബാക്റ്റീരിയയുടെ വാലിന്റെ ഘടനയെ ബിഹി ഉപയോഗിച്ചു. ഒരു തരം ബാക്റ്റീരിയയുടെ വാലിന് 40 വ്യത്യസ്ത തരത്തിലുള്ള സങ്കീർണ്ണ പ്രോട്ടീനുകൾ കൊണ്ട് നിർമ്മിതമായ ഒരു മോട്ടർ ഉണ്ട്. ഈ വാൽ കറക്കിക്കൊണ്ടാണ് ഏകകോശ ജീവിയായ ബാക്റ്റീരിയ നീങ്ങുന്നത്. ബിഹിയുടെ വീക്ഷണത്തിൽ അവയിലേതെങ്കിലും ഭാഗങ്ങൾ നീക്കപ്പെട്ടാൽ വാലിന്റെ പ്രവർത്തനം നിലയ്ക്കും, അയതിനാൽ ഈ വാൽ "യന്ത്രം" ലഘൂകരിക്കാനാകാത്ത സങ്കീർണ്ണതയുടെ മകുടോദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ പരിണാമത്തിന്റെ തത്ത്വമനുസരിച്ച് ഈ ജീവിയുടെ വാലിനെ പരിണാമത്തിന്റെ മുന്നേയുള്ള സ്റ്റേജിലേക്ക് ലഘൂകരിക്കാൻ ശ്രമിച്ചാൽ, പ്രവർത്തനരഹിതമായ ഒരു ജീവിയായിരിക്കും ഫലമെന്ന് ബിഹി പറയുന്നു. ആയതിനാൽ ഈ ഘടന ഒരു രൂപസംവിധായകൻ നിർമ്മിച്ചെടുത്തതാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.[19] ബാക്റ്റീരിയയുടെ വാലിന്റെ ഉദാഹരണം കൂടാതെ രക്തം തടഞ്ഞുനിറുത്തുന്ന പ്രക്രിയ, സിലിയ, കണ്ണിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തെ ദൃഢീകരിക്കാനുപയോഗിക്കുന്നുണ്ട്. ബലിഷ്ഠമായ അടിത്തറയില്ലാത്ത ഒരു അംബരചുംബി തകർന്നടിയുന്നതു പോലെ ജീവന്റെ ഉദ്ഭവത്തെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നൽകാൻ കഴിയാത്ത പരിണാമസിദ്ധാന്തവും തകർന്നടിയുമെന്ന് ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തിന്റെ പ്രചാരകർ പറയുന്നു. ആദിമകാലത്ത് ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന ഭൗമസാഹചര്യങ്ങൾ ഗവേഷകർ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിച്ചു. ഇങ്ങനെ നടത്തിയ പരീക്ഷണങ്ങളിലൂടെ സചേതന വസ്തുക്കളിൽ കാണപ്പെടുന്ന ചില തന്മാത്രകൾ മാത്രമേ നിർമ്മിച്ചെടുക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുള്ളു. ഒരു കോശത്തിന്റെ നിലനിൽപ്പിന് പ്രോട്ടീൻ തന്മാത്രകളും ആർഎൻഎ തന്മാത്രകളും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അർഎൻഎ ആകസ്മികമായി ഉണ്ടാകാൻ ഒട്ടും സാധ്യത ഇല്ലെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ച് പറയുന്നു. യാദൃച്ഛികമായി പ്രോട്ടീൻ ഉണ്ടാകുന്ന കാര്യത്തിലും അത് സത്യമാണ്. അങ്ങനെയുള്ള ഈ അർഎൻഎ-യും പ്രോട്ടീനും ഒരേ സമയത്ത്, ഒരേ സ്ഥലത്ത് യാദൃച്ഛികമായി ഉളവാകുകയും, അതിലുപരിയായി അവ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നത് തീർത്തും അസംഭവ്യമാണെന്ന് ബുദ്ധിപൂർവ്വമായ രൂപസംവിധാനം അംഗീകരിക്കുന്നവർ വാദിക്കുന്നു. കൂടാതെ ശാസ്ത്രീയ ഗവേഷണങ്ങളെല്ലാം സൂചിപ്പിക്കുന്നത് അജൈവ പദാർത്ഥങ്ങളിൽ നിന്ന് ജീവൻ ആകസ്മികമായുണ്ടാകുക സാധ്യമല്ലെന്ന് അവർ പറയുന്നു. ജീവനില്ലാത്ത യന്ത്രമനുഷ്യനെ ഉണ്ടാക്കി അതിനെ പ്രോഗ്രാം ചെയ്യുന്നതിനു പിന്നിലും, ഒരു കോശത്തിന്റെ ഏറ്റവും ചെറിയ ഘടകമായ തന്മാത്രകളെ നിർമ്മിക്കാനും വിദഗ്‌ദ്ധനായ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരിക്കണമെങ്കിൽ, അവയെക്കാൾ അനേക മടങ്ങ് സങ്കീർണ്ണമായ കോശങ്ങളിലെ തന്മാത്രകൽ ആകസ്മികമായുണ്ടാകുക വിരളമാണെന്ന് ബുദ്ധിപൂർവ്വമായ രൂപസംവിധാനം അംഗീകരിക്കുന്നവർ വാദിക്കുന്നു. [20] നിർദ്ദിഷ്ട സങ്കീർണ്ണത![]() 1986-ൽ സൃഷ്ടിവാദിയായ രസതന്ത്രജ്ഞൻ ചാൾസ് ടാക്സൺ ഡിഎൻഎ-യിൽ നടക്കുന്ന വിവരകൈമാറ്റങ്ങൾ മുൻകൂട്ടി ഒരാൾ പ്രോഗ്രാം ചെയ്തതായി കാണപ്പെടുന്നതിനാൽ അതിനെ വിവരസങ്കേതിക തത്ത്വത്തിൽ നിന്നുള്ള നിർദ്ദിഷ്ടമായ സങ്കീർണ്ണത എന്ന് വിളിച്ചു. ഈ തത്ത്വത്തെ 1990-ൽ ഗണിതതന്ത്രജ്ഞനും, ദൈവശാസ്ത്രജ്ഞനും, തത്ത്വശാസ്ത്രജ്ഞനുമായ വില്യം ഡെംബിസ്ക്കി വിശദമാക്കി. ഡെംബിസ്ക്കി പറയുന്നതനുസരിച്ച് ഒരു വസ്തു നിർദ്ദിഷ്ട സങ്കീർണ്ണത കാട്ടുമ്പോൾ (അതായത് വസ്തു സങ്കീർണ്ണവുമാണ് അതേസമയം നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നതുമാണ്) , ആ വസ്തു ഒരു രൂപസംവിധായകനാൽ ഉണ്ടായതാണെന്ന് നിരൂപിക്കാൻ കഴിയും എന്നാണ്. അദ്ദേഹം പിൻവരുന്ന ഉദാഹരണം ഉപയോഗിച്ചു: "ഒരു അക്ഷരം സങ്കീർണ്ണതകളില്ലാതെ നിർദ്ദിഷ്ടമാണ്, എന്നാൽ ഒരു നീണ്ട അക്ഷരമാല നിർദ്ദിഷ്ടമല്ലെങ്കിൽ (അർത്ഥവത്തായ ക്രമത്തിൽ അല്ലെങ്കിൽ) സങ്കീർണ്ണമാണ്." സമാനമായി ജീവികോശങ്ങളുടെ മാസ്റ്റർ പ്രോഗ്രാം ആയ ഡിഎൻഎ വളരെ നിർദ്ദിഷ്ടമായ സങ്കീർണ്ണത പ്രകടമാക്കുന്നതിനാൽ അതിലെ നിർദ്ദേശങ്ങൾ നൽകാൻ ഒരു ബുദ്ധിശക്തിയുള്ള വ്യക്തി ആവശ്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. [22] തന്റെ സാധ്യതാക്കണക്കനുസരിച്ച് ജീവൻ ആകസ്മികമായുണ്ടാകാനുള്ള സാധ്യതയെ ഡെംബിസ്ക്കി കണക്കുകൂട്ടിയെടുക്കുകയുണ്ടായി. താഴെ പറയുന്ന കാര്യങ്ങളാണ് ഈ കണക്കിനു ആധാരമാക്കിയത്.
ആകെ, 10150 = 1080 × 1045 × 1025. ഈ സംഖ്യ അങ്ങനെ പ്രപഞ്ചതുടക്കമായി ശാസ്ത്രജ്ഞർ കരുതുന്ന ബിഗ് ബാങ് വിസ്ഫോടനം തുടങ്ങി ഇന്നു വരെയുള്ള കാലഘട്ടത്തിൽ നടന്നിരിക്കാനുള്ള ആകസ്മികമായ പ്രക്രിയകളുടെ ഒരു ആകെ തുകയായി കണക്കാക്കപ്പെടുന്നു. അങ്ങനെ ജീവൻ നിർദ്ദേശിക്കപ്പെടാതെ അകസ്മികമായി ഉണ്ടാകാനുള്ള സാധ്യത 10150-ൽ 1 മാത്രമാണെന്ന് ഡെംബിസ്ക്കി അവകാശപ്പെടുന്നു. ![]() പരിണാമം ശരിയാണെങ്കിൽ, ആകസ്മിക സംഭവങ്ങളുടെ ഒരു പരമ്പരയിലൂടെ ഡിഎൻഎ ഉളവാക്കപ്പെട്ടു എന്നതിനു കുറച്ചെങ്കിലും തെളിവ് നൽകണമെന്ന് രൂപസംവിധാനം പിന്താങ്ങുന്നവർ വാദിക്കുന്നു. കൂടാതെ ജനിതകനിയമങ്ങളെക്കുറിച്ച് ചാൾസ് ഡാർവിന്റെ കാലത്ത് കാര്യമായി അറിവു വികാസം പ്രാപിച്ചിട്ടില്ലായിരുന്നു എന്നും ഇവർ ഓർമ്മപ്പെടുത്തുന്നു. എന്നാൽ, ഡിഎൻഎയുടെ സൃഷ്ടിക്കു പിന്നിൽ ചിട്ടയോടെ കാര്യങ്ങൾ ചെയ്യുന്ന ഒരു ബുദ്ധികേന്ദ്രം പ്രവർത്തിച്ചിട്ടുണ്ടെന്നതിന് ധാരാളം തെളിവുകളുള്ളതായി ഇവർ വാദിക്കുന്നു. കോശം വേർപിരിയുന്നതിനു മുന്നേ ഡിഎൻഎയുടെ പകർപ്പെടുക്കുന്ന പുനരാവർത്തന പ്രക്രിയയും, തന്മാത്രകൾ നിർമ്മിക്കാനായി ഡിഎൻഎ വായിക്കപ്പെടുന്ന വിധവും അതീവ സങ്കീർണ്ണവും ആസൂത്രിതവുമായി കാണപ്പെടുന്നതിനാൽ അവയെ രൂപസംവിധാനത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്നു. A, T, G, C എന്നീ നാല് അക്ഷരങ്ങളാലാണ് ഡിഎൻഎയിൽ കാണുന്ന കോഡുഭാഷയിലുള്ളത്. കോഡുകൾ ചേർന്ന് ജീനുകൾ അഥവാ ഖണ്ഡികകളാകുന്നു. ഒരോ ജീനിലും 27,000 അക്ഷരങ്ങളുണ്ട്. ജീനുകൾ ചേർന്ന് ക്രോമസോം അഥവാ അദ്ധ്യായങ്ങൾ ഉണ്ടാകുന്നു. ഇത്തരം 23 ക്രോമസോമുകൾ ചേർന്ന് പുസ്തകം ഉണ്ടാകുന്നു. ഒരു ജീവിയുടെ ജനിതകവിവരങ്ങളുടെ ആകെത്തുകയാണ് ജീനോം. ഒരു കോശത്തിൽ ജീനോമിന്റെ രണ്ട് സമ്പൂർണ്ണ പതിപ്പുകൾ ഉണ്ടാകും, അങ്ങനെ മൊത്തം 46 ക്രോമസോമുകൾ. ഒരു ജീനോമിൽ തന്നെ ഏതാണ്ട് 300 കോടി ബേസ് ജോടികളിലുള്ള വിവരങ്ങളാണുള്ളത്. ഒരൊറ്റ കോശത്തിന്റെ ഡിഎൻഎയിലെ ജനിതക വിവരങ്ങൾ ഒരു സർവ്വവിജ്ഞാനകോശത്തിലാക്കാൻ ശ്രമിച്ചാൽ ഏതാണ്ട് 80 വർഷം നിറുത്താതെ ടൈപ്പ് ചെയ്യേണ്ടി വരും. ഇത്തരം 100 ലക്ഷം കോടി അതിസൂക്ഷ്മ കോശങ്ങളുണ്ട്. തന്മാത്ര ജീവശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ഒരു പ്രൊഫസർ ഇങ്ങനെ പറഞ്ഞു: "ഒരു ഗ്രാം ഡിഎൻഎ നിർജലീകരിച്ചെടുത്താൽ അതിന്റെ വ്യാപ്തി ഏകദേശം ഒരു ഘനസെന്റിമീറ്റർ വരും;അത്രയും ഡിഎൻഎ-യിൽ,ഏതാണ്ട് ഒരു ലക്ഷംകോടി സിഡി-കളിൽ [കോമ്പാക്റ്റ് ഡിസ്ക്] കൊള്ളുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും."[23] വിവരങ്ങളാൽ സാന്ദ്രമാണ് ഡിഎൻഎ, ഒരു ടീസ്പൂൺ ഡിഎൻഎ ഉപയോഗിച്ച് ഇപ്പോഴത്തെ ലോകജനസംഖ്യയുടെ 350 മടങ്ങ് മനുഷ്യരെ ഉളവാക്കാനുള്ള വ്യത്യസ്ത വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയും. ആയതിനാൽ എഴുത്തുകാരനില്ലാത്ത പുസ്തകമില്ലാത്തതു പോലെ ഡിഎൻഎയിലെ ജനിതക വിവരങ്ങൾക്കും ഒരു രൂപസംവിധായകൻ അല്ലെങ്കിൽ എഴുത്തുകാരൻ ഉണ്ടാവുമെന്ന് ബുദ്ധിപൂർവ്വമായ രൂപസംവിധാനവാദികൾ പറയുന്നു.[24] ഡിഎൻഎയിൽ കാണുന്ന വിവരങ്ങളെ ചിലർ ഒരു ഫാക്ടറിയിലെ കേന്ദ്രഭാഗത്തുള്ള കമ്പ്യൂട്ടർ പ്രോഗ്രാമിനോട് ഉപമിച്ചിരിക്കുന്നു. ഫാക്ടറിയെ ഒരു കോശമായും, ഫാക്ടറിയിലെ കേന്ദ്രഭാഗം കോശമർമ്മമായും(nucleus) അവർ കണക്കാക്കുന്നു. കേന്ദ്രത്തിലെ പ്രോഗ്രാം ഫാക്ടറിയിലെ ഓരോ യന്ത്രവും നിർമ്മിക്കാനും കേടുപോക്കാനും അവശ്യമായ നിർദ്ദേശങ്ങൾ നിരന്തരം അയയ്ക്കുകയും കൂടാതെ സ്വന്തം പകർപ്പ് ഉണ്ടാക്കി അവയുടെ പ്രൂഫ് വായിക്കുകയും ചെയ്യുന്നു. അതുല്യമായ മനുഷ്യശരീരം നിർമ്മിക്കാനും അജീവനാന്തം അതു പരിരക്ഷിക്കാനും അവശ്യമായ നിർദ്ദേശങ്ങൾ ഡിഎൻഎയിൽ ഉണ്ട്. കൂടാതെ കോശവിഭജനം വളരെ വേഗത്തിലാണ് നടക്കുന്നത്. ഉദാഹരണത്തിന് അമ്മയുടെ ഉദരത്തിൽ കുഞ്ഞ് വികാസം പ്രാപിക്കുമ്പോൾ മിനിട്ടിൽ 2,50,000 എന്ന നിരക്കിലാണ് പുതിയ മസ്തിഷ്കകോശങ്ങൾ ഉണ്ടാകുന്നത്. അവശ്യവസ്തുക്കൾ കണക്കില്ലാതെ ലഭിക്കുന്ന സാഹചര്യം തുടർന്നാൽ വെറും രണ്ട് ദിവസം കൊണ്ട് ഒരൊറ്റകോശം വിഭജിച്ച് ഭൂമിയെക്കാൾ 2,500-ലേറെ ഭാരമുള്ള ഒരു കോശസഞ്ചയം രൂപം കൊള്ളും. ഡിഎൻഎ പ്രവർത്തിക്കുന്നതിന് ഒരുകൂട്ടം തന്മാത്ര യന്ത്രങ്ങൾ അങ്ങേയറ്റം കൃത്യതയോടെ നിമിഷാർധങ്ങളുടെ പോലും വ്യത്യാസമില്ലാതെ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കമ്പ്യൂട്ടർ പ്രോഗ്രാം തനിയെ ഉണ്ടാകാത്തതു പോലെ കോശത്തിലെ അതിസങ്കീർണ്ണമായ ഈ ഡിഎൻഎ പ്രോഗ്രാമും അതിലെ പ്രക്രിയയും തനിയെ ഉണ്ടായതല്ല മറിച്ച് ബുദ്ധിപൂർവ്വമായ രൂപസംവിധായകന്റെ കരവിരുതാണെന്ന് രൂപസംവിധായകവാദികൾ പറയുന്നു.[25] ഉത്കൃഷ്ടമായി സംവിധാനം ചെയ്യപ്പെട്ട പ്രപഞ്ചംജീവശാസ്ത്രത്തിൽ നിന്ന് ഉപരിയായുള്ള വാദമുഖങ്ങളും ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തിന്റെ പ്രചാരകർ ഉപയോഗിക്കാറുണ്ട്. പ്രപഞ്ചത്തിൽ കാണുന്ന നിയമങ്ങളാണ് അവർ ഇതിനെ സമർത്ഥിക്കാനുപയോഗിക്കുന്നത്. ഇവയിൽ അടിസ്ഥാന ഭൗതികശാസ്ത്ര കോൺസ്റ്റന്റുകൾ, അണുക്കളിൽ കാണപ്പെടുന്ന ശക്തി, ഗുരുത്വാകർഷണ നിയമങ്ങൾ, കാന്തിക-വൈദ്യുതശക്തി എന്നിവയെല്ലാം ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിനു മിക്ക അടിസ്ഥാന ഭൗതികശാസ്ത്ര കോൺസ്റ്റന്റു സംഖ്യകളും 120 ദശാംശ അക്കങ്ങളിൽ വരെ കൃത്യത കാട്ടുന്നു. ഈ ഭൗതികശാസ്ത്രനിയമങ്ങളിലും, കോൺസ്റ്റന്റുകളും എന്തെങ്കിലും ഒരു ചെറിയ മാറ്റം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെതന്നെ അപകടത്തിലാക്കും എന്ന് മാത്രമല്ല പ്രപഞ്ചത്തിന്റെ ഗതി തന്നെ താറുമാറാക്കും.[26] പരക്കെ എടുത്തുകാട്ടപ്പെടുന്ന ഒരു ഉദാഹരണമാണ് ഭുമിയുടെ കൃത്യമായ നിയമങ്ങൾ. ഉദാഹരണത്തിനു സൂര്യനിൽ നിന്ന് ഭൂമി വളരെ സന്തുലിതമായ അകലം വച്ചു പുലർത്തുന്നു. സൂര്യനിൽ നിന്ന് കുറച്ച് കിലോമീറ്റർ അകലുകയാണെങ്കിൽ ഭൂമി ഒരു ഐസ്പാളിയാകും, അതേസമയം കുറച്ച് കിലോമീറ്റർ അടുക്കുകയാണെങ്കിൽ അത് ഭൂമി ഒരു മരുഭുമിയാക്കാൻ ഇടയാക്കും. ഇനി ഭൂമിയുടെ കൃത്യമായ ചരിവ് അതിൽ വ്യത്യസ്ത നാല് കാലാവസ്ഥയ്ക്ക് കാരണമാക്കുന്നു. ഈ ചരിവിന്റെ അളവിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ കാലാവസ്ഥ ചക്രം തന്നെ സ്ഥിരതയില്ലാതാകും. കൂടാതെ ഭൂമിയുടെ കൃത്യമായ വലിപ്പം അതിലെ ഗുരുത്വാകർഷണ ശക്തി ജീവജാലങ്ങൾക്ക് സന്തുലിതമുള്ളതാക്കുന്നു. വലിപ്പം അൽപ്പം ഒന്ന് കൂടിയാൽ ഗുരുത്വാകർഷണം വർദ്ധിക്കുകയും അങ്ങനെ അത് മർദ്ദം കുറഞ്ഞ അപകടകാരികളായ ഹൈഡ്രജൻ, കാർബൺ ഡൈ ഓക്സൈഡ് പോലെയുള്ള വായുവിനെ താഴേക്ക് വലിച്ചുവച്ചു കൊണ്ട് ഭൂമിയെ മനുഷ്യവാസമല്ലാതാക്കി തീർക്കും. ഇനി വലിപ്പം അല്പം ഒന്ന് കുറയുകയാണെങ്കിൽ അത് ജീവിക്കാനാവശ്യമായ ഓക്സിജനെ ബഹിരാകാശത്തേക്ക് കളഞ്ഞ് ഭൂമിയെ മനുഷ്യവാസമല്ലാതാക്കി തീർക്കും. കൂടാതെ ചന്ദ്രന്റെ കൃത്യമായ വലിപ്പമാണ് കടലിൽ തിരവരാനും, കാറ്റിനെ നിയന്ത്രിക്കാനും സഹായിക്കുന്നത്. ഭുമിയുടെ ചരിവ് മാറ്റം വരാതെ നിലനിറുത്താനും ചന്ദ്രൻ സഹായിക്കുന്നു. ആയതിനാൽ ഭൂമി ഒരു ബുദ്ധിശക്തിയുള്ള സ്രഷ്ടാവിനാൽ ഉളവായതാണെന്ന് രൂപസംവിധാനവാദികൾ കരുതുന്നു[27] ബുദ്ധിശക്തിയുള്ള രൂപസംവിധായകൻബുദ്ധിപൂർവ്വമായ രൂപസംവിധാനത്തെ ഒരു ശാസ്ത്രമായി അതിന്റെ പ്രചാരകർ വീക്ഷിക്കുന്നതിനാൽ രൂപസംവിധായകന്റെ നിർദ്ദിഷ്ടമായ പ്രകൃതിയും സ്വഭാവഗുണങ്ങളും വിവരിക്കുന്നത് മനഃപൂർവം ഒഴിവാക്കപ്പെടുന്നു. എങ്കിലും ഇവരുടെ ന്യായവാദരീതികൾ സ്രഷ്ടാവ് ദൈവമാണ് എന്ന രീതിയിലാണ് കാണപ്പെടുന്നത്. രൂപസംവിധായകവാദികൾ പ്രപഞ്ചവും, ജീവരൂപങ്ങളും വളരെ വിസ്മയം ജനിപ്പിക്കുന്നതിനാൽ ഇതിന്റെയെല്ലാം സ്രിഷടാവിനെകുറിച്ച് മനസ്സിലാക്കാൻ മനുഷ്യർക്കാവില്ലെന്നും സ്രഷ്ടാവ് സമയം, കാലം എന്നിവ പോലെയുള്ള കണക്കുകൾക്കതീതനാണെന്നും കരുതുന്നു. തന്റെ സൃഷ്ടികൾ മുഖാന്തരം സ്രഷ്ടാവിനു ഒരു ഉദ്ദേശ്യം ഉണ്ടാകും എന്നും അവർ കരുതുന്നു. മനുഷ്യന്റെ സ്വഭാവിക ഗുണങ്ങളായ മനസാക്ഷി, സ്നേഹം എന്നിവ സ്രഷ്ടാവും സമാനഗുണങ്ങളുള്ള ഒരു വ്യക്തിയാണെന്നും എന്നാൽ മനുഷ്യരുമായി സമ്പർക്കത്തിലാകാതെ നിൽക്കുകയാണെന്നും കരുതുന്നു.[n 9] ഇനി ചില രൂപസംവിധാനവാദികൾ ഭൂമി ഒരു കൂട്ടം അധോലോക ജീവികളാൽ നിർമ്മിതമായിരിക്കാമെന്നും കരുതുന്നു. ബുദ്ധിശക്തിയുള്ള രൂപസംവിധായകൻ എന്ന സിദ്ധാന്തത്തിന്റെ മുഖ്യ പ്രചാരകർ എല്ലാവരും തന്നെ ഡിസ്ക്കവറി ഇൻസ്റ്റിറ്റൂട്ട് എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ബുദ്ധിജീവികളാണ്. അവർ ആ രുപസംവിധായകൻ ക്രിസ്തുമതത്തിലെ ദൈവമാണെന്ന് കരുതുന്നു.[28] [n 2][n 3] അശാസ്ത്രീയതവിശദീകരണത്തിൽ ലാളിത്വം പുലർത്തുക എന്നത് ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ ആവശ്യകതയാണ് (ഓക്കമിന്റെ കത്തി കാണുക). അനാവശ്യവും അദൃശ്യവുമായ പുതിയ പുതിയ കാരണങ്ങളെ വിശദീകരണത്തിൽ ഉൾപ്പെടുത്തുന്നതോടെ ഈ തത്ത്വം ലംഘിക്കപ്പെടുന്നു. ശാസ്ത്രവിശദീകരണങ്ങളിൽ അതിഭൗതികമായ കാരണങ്ങളെ സങ്കൽപ്പിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനെ 'മെതഡോളജിക്കൽ നാച്ചുറലിസം' എന്ന് പറയുന്നു.[29] ഉദാഹരണത്തിന് ഒരു പാറയിൽ ഒരു കുഴി കണ്ടെത്തിയാൽ അത് ഒരു കുട്ടിച്ചാത്തനോ ജിന്നോ മനുഷ്യസങ്കൽപ്പത്തിലുള്ള മറ്റ് അതിഭൗതിക ശക്തികളോ ചെയ്തതാണ് എന്ന വിശദീകരണം ശാസ്ത്രം മുഖവിലയ്‌ക്കെടുക്കില്ല. ശാസ്ത്രീയ വിശദീകരണത്തിന്റെ മറ്റൊരു സവിശേഷത അത് അന്തിമമല്ല എന്നതാണ്. ലഭ്യമാകുന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കപ്പെടാനും മെച്ചപ്പെടുത്താനും തക്കവിധം ആണ് ഒരു ശാസ്ത്രീയ സിദ്ധാന്തം രൂപപ്പെടുത്തുന്നത്. എന്നാൽ അന്തിമ വിശദീകരണമായി അജ്ഞാതമായ ഒരു സംവിധായകനെ പ്രതിഷ്ഠിക്കുന്നതോടെ തുടർന്നുള്ള ഗവേഷണങ്ങൾ മുഴുവൻ അസാധ്യമാകുന്നു. പ്രതികരണംപരിണാമവാദം ആദ്യം ചാൾസ് ഡാർവിൻ തുടങ്ങിവച്ചപ്പോൾ പരമ്പരാഗത ചിന്താഗതിക്കാർ എതിർത്തതുപോലെയാണ് തങ്ങളെ ഇന്ന് ശാസ്ത്രലോകം എതിർക്കുന്നതെന്ന് രൂപസംവിധാനവാദികൾ പറയുന്നു. ആയതിനാൽ കാലം മുന്നോട്ട് പോകുംതോറും തങ്ങൾ പറഞ്ഞതാണ് ശരിയെന്ന് ശാസ്ത്രലോകം മനസ്സില്ലാക്കുമെന്ന് അവർ കരുതുന്നു. അമേരിക്കൻ ഐക്യനാടുകൾ രൂപസംവിധാനവാദികൾക്ക് അമിത മാധ്യമപ്രാധാന്യം ലഭിച്ചത് പരിണാമസിദ്ധാന്തവാദികൾക്ക് തലവേദനയായിട്ടുണ്ട്. ഉദാഹരണത്തിനു, 1982-നു ശേഷം ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഐക്യനാടുകളിൽ 9% മുതൽ 14% മാത്രമേ ഉള്ളുവെന്ന് ഒരു കണക്കെടുപ്പ് കാണിക്കുന്നു. എന്നാൽ ജീവൻ പരിണമിപ്പിക്കുന്നതിൽ ദൈവം ഇടപെട്ടു എന്ന് കരുതുന്നവർ 35% മുതൽ 40% വരെയും, മനുഷ്യനെ കഴിഞ്ഞ 10,000 വർഷങ്ങൾക്കിടയിൽ ദൈവം നേരിട്ട് സൃഷ്ടിച്ചു എന്ന് വിശ്വസിക്കന്നവർ 43% മുതൽ 47% വരെയുള്ളതായും കാണപ്പെട്ടു.[30] ശാസ്ത്രമല്ലാത്തതിനാൽ രൂപസംവിധാനവാദം വിദ്യാലയങ്ങളിൽ പഠിപ്പിക്കാനവില്ല എന്ന് അമേരിക്കയിലെ ഒരു കോടതി വിധിക്കുകയുണ്ടായി. പക്ഷേ പരിണാമസിദ്ധാന്തത്തിന്റെ പരിമിതികളും, തങ്ങളുടെ പുതിയ ശാസ്ത്രവും പഠിപ്പിക്കണമെന്ന് വാദിച്ചുകൊണ്ട് ഡിസ്ക്കവറി ഇൻസ്റ്റിറ്റുട്ട് "വിവാദം പഠിപ്പിക്കുക" (teach the controversy) എന്ന സമരമുറ പ്രയോഗിക്കുന്നുമുണ്ട്. യുറോപ്പിലും ഡിസ്ക്കവറി ഇൻസ്റ്റിറ്റ്യുട്ട് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ടർക്കി പോലെയുള്ള ഇസ്ലാമിക രാജ്യങ്ങൾ പരിണാമസിദ്ധാന്തത്തിന്റെ കൂടെ ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയവും പഠിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.[31][32] കുറിപ്പ്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia