ബുനാകെൻ ദേശീയോദ്യാനം
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന് വടക്കുള്ള ഒരു മറൈൻ പാർക്കാണ് ബുനാകെൻ ദേശീയോദ്യാനം. കോറൽ ട്രയാംഗിളിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് 390 ഇനം പവിഴപ്പുറ്റുകളും[2]അനേകം മത്സ്യങ്ങൾ, മൊളസ്കുകൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയുടെ സങ്കേതവുമാണ്. ഈ പാർക്ക് ഇന്തോനേഷ്യൻ ഉഷ്ണമേഖലാ ജലാശയ ആവാസവ്യവസ്ഥയിലെ കടൽപ്പുല്ല് നിറഞ്ഞ സമതലം, പവിഴപ്പുറ്റ്, തീരദേശ പരിസ്ഥിതി സംവിധാനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു.[3] 1991-ൽ ഒരു ദേശീയ പാർക്കായിട്ടാണ് ഇത് സ്ഥാപിച്ചത്. ഇത് ഇന്തോനേഷ്യയിലെ വളർന്നുവരുന്ന മറൈൻ പാർക്കുകളുടെ സംവിധാനത്തിൽ ആദ്യത്തേത് ആയിരുന്നു. 890.65 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ 97% മറൈൻ ആവാസസ്ഥലം ആണ് ഇവിടെയുള്ളത്. അവശേഷിക്കുന്ന 3% പാർക്കിൽ ബുനാകെനിലെ അഞ്ചു ദ്വീപുകൾ, മാനഡോ ടുവാ, മാൻതെഹേജ്, നെയ്ൻ, സിലാദെൻ എന്നിവ ഉൾപ്പെടുന്നു. പാർക്കിന്റെ തെക്കൻ ഭാഗം തൻജംഗ് കേലാപ്പ തീരപ്രദേശമാണ്.[3] ജിയോളജിവടക്കൻ സുലവേസിക്ക് 5-24 മില്യൺ വർഷങ്ങളുടെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ പ്രദേശം 1.5 മുതൽ 5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സ്ഫോടനാത്മകമായ അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതിന്റെ ഫലമായി നിലവിലുള്ള ഭൂപ്രകൃതി അഗ്നിപർവ്വത ടഫിൽ നിന്നുള്ള പ്രതീകമാണ്. മാനഡോ ടുവാ ഒരു സജീവമല്ലാത്ത അഗ്നിപർവ്വതമാണ്. ഇത് സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ബുനാകെൻ ദ്വീപിലും അഗ്നിപർവ്വതം കാണപ്പെടുന്നു. ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഫോസിൽ കോറലിന്റെ അളവ് വളരെ കൂടുതലാണ്. നെയ്ൻ ദ്വീപിൽ താഴികക്കുടം ആകൃതിയിൽ 139 മീ. ഉയരം ഉള്ള ഒരു ദ്വീപ് കൂടി കാണപ്പെടുന്നു. മാൻതെഹേജ് ദ്വീപ് താരതമ്യേന പരന്നതും കടലിലേക്ക് മുങ്ങിത്താഴുന്നതുമാണ്.[4] സസ്യ ജീവ ജാലങ്ങൾബുനാകെൻ ദേശീയോദ്യാനത്തിൽ ഭൂരിഭാഗം വളരെ സമ്പന്നമായ പവിഴപ്പുറ്റുകളുടെ ഇക്കോസിസ്റ്റം കാണപ്പെടുന്നു.[3]പാർക്കിലെ ജലത്തിൽ 390 ഇനം പവിഴപ്പുറ്റുകൾ ഉണ്ട്.[2] പ്രത്യേക സവിശേഷതയുള്ള 25-50 മീറ്റർ ഉയരമുള്ള ഒരു ലംബ പവിഴപ്പുറ്റ് ഇവിടെ ചുറ്റുമുണ്ട്. 13 ഇനം പവിഴപ്പുറ്റ് ജീനസുകളാണ് ഇതിൽ വാസസ്ഥലമാക്കിയിരിക്കുന്നത്. കൌളർപ, ഹലിമെഡ, പാഡിന പവൊനിക്ക തുടങ്ങിയ സ്പീഷീസുകളുടെ സീവീഡുകൾ, കടൽപ്പുല്ലുകളും ഇവിടെ കാണപ്പെടുന്നു. മാൻതെഹേജ്, നൈൻ എന്നീ ദ്വീപുകളിൽ തലസ്സിയ ഹെമിപ്രൈസി, എഹല്ലോസ് അകോറോഡിസ്, തലസ്സോഡെൻഡ്രോൺ സീലിയേറ്റം എന്നിവയാണ് പ്രധാനമായും കാണപ്പെടുന്നത്. വിവിധ ഇനം മത്സ്യങ്ങൾ, മറൈൻ സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, മോളസ്കകൾ, ചതുപ്പിലെ ജീവിവർഗങ്ങൾ എന്നിവയും ഈ പാർക്കിലുണ്ട്.[3] ![]() പാർക്കിലെ ജലത്തിൽ 2000 ത്തോളം മത്സ്യങ്ങളിൽ എമ്പറെറർ എയ്ഞ്ചൽഫിഷ്, അൽമാക്കോ ജാക്ക്, സ്പോട്ടഡ് സീഹോർസ്, ബ്ലൂസ്ടൈപ്പ് സ്നാപ്പർ, പിങ്കിഷ് ബസ്ലെറ്റ്, റ്റു ലൈൻഡ് മോണോകോൾ ബ്രീം എന്നിവയും ഉൾപ്പെടുന്നു. ജയിന്റ് ക്ളാം, ഹോൺഡ്ഹെൽമറ്റ് ഷെല്ലുകൾ, ചേമ്പേർഡ് നൌട്ടിലസ്, അസ്കിഡിയൻസ് എന്നീ മൊളസ്ക് ഇനം ഉൾപ്പെടുന്നു[3] ഈ പാർക്കിൽ ഹവായിക്കു തുല്യമായ പവിഴപ്പുറ്റുകളെക്കാൾ ഏഴ് മടങ്ങ് കൂടുതൽ പവിഴപ്പുറ്റുകൾ ഉണ്ടെന്ന് വാദിക്കുന്നു.[5]ഇൻഡോ-വെസ്റ്റേൺ പസഫിക് സമുദ്രത്തിലെ അറിയപ്പെടുന്ന എല്ലാ മത്സ്യ ഇനങ്ങളിലുമായി 70 ശതമാനത്തിൽ കൂടുതലും ഇവിടെ കാണപ്പെടുന്നു.[6] ഈ ദ്വീപിലെ കരയിൽ പാം, സാഗോ, വാക, സിലർ, തെങ്ങ് എന്നിവയുടെ സ്പീഷീസുകൾ കൊണ്ട് സമൃദ്ധമാണ്. സെലെബെസ് ക്രെസ്ടെഡ് മക്കാക്, തിമോർ ഡിയർ, സുലവേസി ബീയർ കസ്കസ്[7] എന്നിവ കരയിലും ബീച്ചിലുമായി ഇവിടെ താമസിക്കുന്ന മൃഗങ്ങളാണ്. പാർക്കിൻറെ ചതുപ്പ് വനത്തിൽ റൈസോഫോറ, സൊന്നറേഷിയ എന്നിവയുടെ സ്പീഷീസുകൾ കാണപ്പെടുന്നു. അവലംബം
ബാഹ്യ ലിങ്കുകൾBunaken National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia