ബെഞ്ചമിൻ മൊളോയിസ്
ദക്ഷിണാഫ്രിക്കയിലെ ഒരു കവിയും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു ബെഞ്ചമിൻ മൊളോയിസ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാട്ടം നടത്തിയ കലാകാരന്മാരിലൊരാളായിരുന്നു ബെഞ്ചമിൻ. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ അനുയായി കൂടെയായിരുന്ന ബെഞ്ചമിൻ മൊളായിസിനെ പി.വി.ബോത്തെ സർക്കാർ തൂക്കിക്കൊല്ലുകയായിരുന്നു.[1] ജീവചരിത്രം
കൊല്ലപ്പെടുന്നതിനു മുമ്പ് ബെഞ്ചമിൻ എഴുതിയതെന്നു കരുതപ്പെടുന്ന കവിതയിൽ നിന്നും[2]
1955 ൽ ദക്ഷിണാഫ്രിക്കയിലെ അലക്സാണ്ട്രിയയിലാണ് ബെഞ്ചമിൻ ജനിച്ചത്. ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന ബഞ്ചമിൻ നിരോധിക്കപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ അനുയായിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാട്ടം നടത്തിയ കലാകാരന്മാരിലൊരാൾ കൂടിയായിരുന്നു ബെഞ്ചമിൻ. വധശിക്ഷ1983 ൽ കറുത്തവർഗ്ഗക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് ബെഞ്ചമിനെ അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും, അതിൽ ബെഞ്ചമിന് യാതൊരു പങ്കുമില്ലായിരുന്നുവെന്ന് അറിയിച്ചിരുന്നു.[3] ബെഞ്ചമിന്റെ വധശിക്ഷ റദ്ദാക്കുവാൻ വേണ്ടി ദക്ഷിണാഫ്രിക്കയിലുടനീളം പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു. അമേരിക്കയും, റഷ്യയും ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ഈ വധശിക്ഷ റദ്ദാക്കുവാൻ, ബോത്തെ സർക്കാരിനോടാവശ്യപ്പെട്ടു. 1985 ഒക്ടോബർ 18 ന് പ്രിട്ടോറിയ ജയിലിൽ വെച്ച് ബെഞ്ചമിനെ തൂക്കിലേറ്റി.[4][5] അവലംബം
|
Portal di Ensiklopedia Dunia