ബെയറുടെ നാമകരണ സമ്പ്രദായംനക്ഷത്രങ്ങൾ പേരിടുന്നതിനുപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു നാമകരണസമ്പ്രദായമാണു് ബെയറുടെ നാമകരണ സമ്പ്രദായം (The Bayer Naming System). ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാൻ ബെയറാണ് 1603-ൽ ഈ നാമകരണ സമ്പ്രദായം കണ്ടെത്തിയത്. ![]() നാമകരണം ചെയ്യുന്ന രീതിഈ സമ്പ്രദായത്തിൽ ഓരോ നക്ഷത്രരാശിയിലേയും നക്ഷത്രങ്ങളെ അതിന്റെ പ്രഭ അനുസരിച്ച് ഗ്രീക്ക് ചെറിയ അക്ഷരങ്ങൾ ഇട്ട് വിളിക്കുന്നു. അതായത് നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ α, അതിനേക്കാൾ കുറഞ്ഞ പ്രകാശം ഉള്ളതിനെ β എന്നിങ്ങനെ. എന്നിട്ട് ഈ ഗ്രീക്ക് അക്ഷരത്തോടൊപ്പം ആ നക്ഷത്രരാശിയുടെ Latin genetive നാമം ചേർത്ത് ആ നക്ഷത്രത്തെ പേർ വിളിക്കുന്നു. ഉദാഹരണത്തിന് ന ഓറിയോൺ രാശിയുടെ കാര്യം എടുക്കാം. ഓറിയോണിന്റെ genetive നാമം ഓറിയോണിസ് എന്നാണ്. അപ്പോൾ ആ നക്ഷത്ര രാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തെ α-orionis എന്നു വിളിക്കുന്നു. α-orionis നമ്മുടെ തിരുവാതിര (Betelgeuse) നക്ഷത്രമാണ്. അതേപോലെ രണ്ടാമത്തെ പ്രഭയേറിയ നക്ഷത്രത്തെ β-orionis എന്ന് വിളിക്കുന്നു. ഈ രീതിയിൽ നാമകരണം ചെയ്ത ഓറിയോൺ (ശബരൻ) നക്ഷത്രരാശിലെ നക്ഷത്രങ്ങളെ ഇതോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നു. {]tZm-j-{hXw
ബെയറുടെ നാമകരണ സമ്പ്രദായത്തിന്റെ മെച്ചംഈ രീതിയുടെ മെച്ചം നക്ഷത്രത്തിന്റെ പേരിൽ നിന്ന് തന്നെ അതിന്റെ രാശി തിരിച്ചറിയുവാൻ കഴിയുന്നു എന്നതാണ്. പേര് കിട്ടി കഴിഞ്ഞാൽ ആദ്യം രാശിയും പിന്നെ ഗ്രീക്ക് അക്ഷരത്തിന്റെ ക്രമം അനുസരിച്ച് പ്രഭയും മനസ്സിലാക്കിയാൽ നക്ഷത്രത്തെ എളുപ്പം മനസ്സിലാക്കാം. ഉദാഹരണത്തിന് സൂര്യൻ കഴിഞ്ഞാൽ നമ്മളോട് ഏറ്റവും അടുത്ത നക്ഷത്രം α-Centauri യുടെ അടുത്തുള്ള പ്രോക്സിമ (സമീപം) സെന്റോറി എന്ന നക്ഷത്രം ആണെന്നു നിങ്ങൾ കേട്ടിട്ടുണ്ടാകും. അപ്പോൾ ഈ നക്ഷത്രത്തെ കാണണെമെങ്കിൽ Centaurus നക്ഷത്രരാശിയിലെ α നക്ഷത്രത്തിന്റെ അടുത്തു നോക്കണം എന്നു എളുപ്പം മനസ്സിലാക്കാമല്ലോ. ബെയർനാമകരണ സമ്പ്രദായത്തിന്റെ പരിമിതികൾഇപ്പോഴും ഉപയോഗത്തിലുണ്ടെങ്കിലും ബെയർനാമകരണ സമ്പ്രദായത്തിന് ചില പരിമിതികൾ ഉണ്ട്. ഒന്നാമതായി, ഗ്രീക്ക് അക്ഷരമാലയിൽ 24 അക്ഷരങ്ങളേ ഉള്ളൂ. അതിനാൽ ഒരു നക്ഷത്രരാശിയിലെ പരമാവധി 24 നക്ഷത്രങ്ങളേ ഇത്തരത്തിൽ നാമകരണം ചെയ്യാൻ പറ്റൂ. ഈ പരിമിതി മറികടക്കാൻ ബെയർ ഗ്രീക്ക് അക്ഷരം തീർന്നപ്പോൾ ഇംഗ്ലീഷ് ചെറിയ അക്ഷരം ഉപയോഗിച്ചു (ഉദാ: m-Canis Majoris, h-Persei എന്നിങ്ങനെ). അതും തിർന്നപ്പോൾ ഇംഗ്ലീഷ് വലിയ അക്ഷരം ഉപയോഗിച്ചു (ഉദാ: G-Scorpii). എന്നാലും ഏറ്റവും കൂടിയാൽ 24+26+26=76 നക്ഷത്രങ്ങളെ മാത്രമേ ഇങ്ങനെ നാമകരണം ചെയ്യാൻ പറ്റൂ. ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ ചൂണ്ടികാണിക്കാൻ ഉപയോഗിക്കുന്ന ഗ്രീക്ക് അക്ഷരങ്ങൾ മാത്രമേ ഇപ്പോൾ ഉപയോഗിക്കാറുള്ളൂ.
|
Portal di Ensiklopedia Dunia