ബെവെർലി ആഡ്‍ലാൻറ്
ബെവർലി എലെയിൻ ആഡ്‍ലാന്റ് (ജീവിതകാലം: സെപ്റ്റംബർ 16, 1942 മുതൽ ജനുവരി 5, 2010) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[1] സൌത്ത് പസഫിക് ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു. എറോൾ ഫ്ലിന്നിനോടൊപ്പം ക്യൂബൻ റിബൽ ഗേൾസിൽ ഒരു കൗമാരക്കാരിയായിരുന്ന അവർ അഭിനയിക്കുകയും പിന്നീട് അദ്ദേഹവുമായി ഒരു ബന്ധം ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യകാലംകാലിഫോർണിയയിലെ ഹോളിവുഡിലാണ് ആഡ്‍ലാൻറ് ജനിച്ചത്. കൌമാരകാലത്ത് ഡെത്ത് ഓഫ് എ സെയിൽസ്മാൻ (1951) എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.[2] ജീവിതരേഖ1959 ഒക്ടോബർ 14 ന് ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽ വെച്ച് 50 വയസ്സുള്ളപ്പോൾ ഹൃദയാഘാതം മൂലം മരിച്ച എറോൾ ഫ്ലിൻ എന്ന നടനൊപ്പം കഴിഞ്ഞിരുന്ന ആഡ്‌ലാൻഡിന് അന്ന് 17 വയസ്സായിരുന്നു.[3] 1961 ൽ, ആഡ്‌ലാൻഡിന്റെ അമ്മ ഫ്ലോറൻസ് ആഡ്‌ലാൻഡ് ദി ബിഗ് ലവ് എന്ന പുസ്തകത്തിൽ നടൻ എറോൾ ഫ്ലിന്നിന് 15 വയസ്സ് മുതൽ മകളുമായി ബന്ധമുണ്ടായിരുന്നതായി ആരോപിച്ചു.[4][5] ഈ പുസ്തകം ഫ്ലോറൻസായി ട്രേസി ഉൽമാൻ അഭിനയിച്ച ഒരു വനിതാ ബ്രോഡ്‌വേ ഷോയായി മാറി. 2018-ൽ സ്പർൾ എഡിഷൻസ് ഈ ഓർമ്മക്കുറിപ്പ് വീണ്ടും പ്രസിദ്ധീകരിച്ചു.[6][7] 1988-ൽ പീപ്പിൾ എന്ന പ്രസിദ്ധീകരണത്തിൽ ബെവർലി ആഡ്‌ലാൻഡ് തനിക്ക് ഫ്ലിന്നുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു വിവരണം നൽകിയതിൽ, കൗമാരപ്രായത്തിൽ ഫ്ലിനുമായി ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും മരണസമയത്ത് അവൾ അവനോടൊപ്പം ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചു.[8] ഫ്ലിന്നുമായുള്ള അവരുടെ ബന്ധമായിരുന്നു 2013-ൽ പുറത്തിറങ്ങിയ ദി ലാസ്റ്റ് ഓഫ് റോബിൻ ഹുഡ് എന്ന സിനിമയുടെ വിഷയം. അതിൽ ഡക്കോട്ട ഫാനിംഗ് എന്ന നടി ആഡ്‌ലാൻഡിനെ അവതരിപ്പിച്ചു.[9] വ്യക്തിജീവിതം1960-ൽ, അന്നത്തെ കാമുകനായിരുന്ന വില്യം സ്റ്റാൻസിയുമായുള്ള, കലഹത്തിൽ വെടിയേറ്റ അയാൾ അവളുടെ അപ്പാർട്ട്മെന്റിൽ മരിച്ചു. ആ സംഭവം അവളെ അടുത്ത വർഷം കോടതി നടപടികളിലേയ്ക്ക് നയിച്ചു. 1960-കളുടെ അവസാനത്തിൽ റൊണാൾഡ് ഫിഷറിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആഡ്‌ലാൻഡ് രണ്ടുതവണ വിവാഹിതയാകുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ടായിരുന്നു. പ്രമേഹം, ഹൃദയസ്തംഭനം എന്നിവയുടെ സങ്കീർണതകൾ മൂലം 2010 ജനുവരി 5-ന് ലങ്കാസ്റ്റർ കമ്മ്യൂണിറ്റി ആശുപത്രിയിൽ വെച്ച് ആഡ്‌ലാൻഡ് അന്തരിച്ചു. അവർക്ക് 67 വയസ്സായിരുന്നു. അഭിനയിച്ച ചിത്രങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia