ബെർത്താ ഡി വ്രീസ്
ബെർത്താ ഡി വ്രീസ് (26 സെപ്റ്റംബർ 1877 - 17 മാർച്ച് 1958) ഒരു ബെൽജിയൻ വൈദ്യനായിരുന്നു. ഗെന്റ് സർവ്വകലാശാലയിൽനിന്ന് ഡോക്ടറായി ബിരുദം നേടിയകാലത്ത്, അവിടെ ഗവേഷണം നടത്തിയ ആദ്യത്തെ വനിതയും വിദ്യാലയത്തിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ വനിതാ ഡോക്ടറുമായിരന്നു. ഒരു അക്കാദമിക് ജീവിതം പിന്തുടരാൻ അവൾ അനുവദിക്കപ്പെട്ടില്ലെങ്കിലും, ഡി വ്രീസ് ഒരു സ്വകാര്യ പീഡിയാട്രിക് ക്ലിനിക്ക് തുറക്കുകയും ഗെന്റിലെ ബിജ്‌ലോക് ഹോസ്പിറ്റലിൽ കുട്ടികളുടെ വാർഡിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1914-ൽ അവൾ ഒരു വൈദ്യൻ കൂടിയായ ജോസഫ് വെർകൗലിയെ വിവാഹം കഴിച്ചു. ആദ്യകാല ജീവിതം, വിദ്യാഭ്യാസവും1877 സെപ്തംബർ 26-ന് ബെൽജിയത്തിലെ ഗെന്റിലെ കൂപ്പൂർ അയൽപക്കത്തിൽ കോറലി പന്നൻമായെക്കറുടെയും ലോഡെവിജ്ക് ഡി വ്രീസിൻറെയും മകളായി ബെർത്ത കോളെറ്റ കോൺസ്റ്റാൻഷ്യ ഡി വ്രീസ് ജനിച്ചു.[1][2][3] 1864 വരെ, ബെൽജിയത്തിൽ വനിതകൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിലവിലില്ലായിരുന്നു എന്നതോടൊപ്പം 1876-ൽ ബ്രസ്സൽസ് സർവകലാശാല തുറക്കുന്നതുവരെ വനിതകൾക്ക് തൃതീയ സ്‌കൂളുകൾ പ്രവേശിക്കാൻ കഴിഞ്ഞിരുന്നുമില്ല.[4] 1890-ൽ പാസാക്കപ്പെട്ട ഒരു നിയമപ്രകാരം വനിതകൾക്ക് മെഡിക്കൽ വിദ്യാലയത്തിൽ ചേരാനുള്ള അവകാശം അനുവദിക്കപ്പെട്ടുവെങ്കിലും സ്ത്രീകൾ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സർട്ടിഫിക്കറ്റ് നേടുകയോ അല്ലെങ്കിൽ തുല്യതാ പരീക്ഷയിൽ വിജയിക്കുകയോ വേണെന്ന കർശന നിബന്ധനയുണ്ടായിരുന്നു.[5] സർവ്വകലാശാലാ പഠനത്തിന് തയ്യാറെടുക്കാൻ വീട്ടിലിരുന്നു പഠിച്ച ഡി വ്രീസ് 1893-ൽ സെൻട്രൽ ജൂറിയുടെ പരീക്ഷകളിൽ വിജയിച്ചു.[6] ഗെന്റിലെ മെഡിക്കൽ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വനിതയെന്ന നിലയിൽ അവർ ഉടൻ തന്നെ ഗെന്റ് സർവ്വകലാശാലയിൽ ചേർന്നു.[7] 1900-ൽ[6] മെഡിസിൻ, പ്രസവചികിത്സ, ഗൈനക്കോളജി എന്നിവയിൽ ഉന്നതനിലയിൽ ഡിപ്ലോമ നേടിയ അവളുടെ ബിരുദം വൈദ്യശാസ്ത്രത്തിലെ ആദ്യത്തെ വനിതാ ബിരുദധാരി എന്ന നിലയിൽ ലഭിച്ചു.[8] അടുത്ത വർഷം യൂണിവേഴ്സിറ്റി മത്സരത്തിൽ സമ്മാന ജേതാവ് എന്ന നിലയിൽ ബഹുമതിയോടൊപ്പം ഗെന്റ് നഗരത്തിലെ മേയറിൽ നിന്ന് അവൾക്ക് ഒരു സ്വർണ്ണ മെഡലും ലഭിച്ചു.[6] കരിയർബെർത്താ ഡി വ്രീസ് 1903-ൽ ഗെന്റിൽ തിരിച്ചെത്തി, ഒരു അക്കാദമിക് കരിയർ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഹെക്ടർ ലെബൂക്കിന്റെ അനാട്ടമി ലബോറട്ടറിയിൽ ഒരു ജോലിയ്ക്കായി അപേക്ഷിച്ചു. ഒരു സ്ത്രീ ഒരു ലബോറട്ടറിയിൽ ജോലി ചെയ്യുന്നതിന് ഒരു മുൻ മാതൃകയും ഇല്ലായിരുന്നതിനാൽ, സമ്മതം നൽകുന്നതിനുമുമ്പ് ലെബൂക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ഫാക്കൽറ്റി കൗൺസിൽ, റെക്ടർ, മാനേജിംഗ് ഇൻസ്പെക്ടർ എന്നിവരിൽ നിന്ന് അനുമതി തേടി. അങ്ങനെ ഒരു അനാട്ടമി ലബോറട്ടറിയിൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ വനിതയായി ഡി വ്രീസ് നിയമിക്കപ്പെട്ടു. മരണവും പാരമ്പര്യവും1958 മാർച്ച് 17-ന് ഗെന്റിൽ വച്ച് ബെർത്താ ഡി വ്രീസ് അന്തരിച്ചു.[3] അവൾ ശേഖരിച്ച് പഠനത്തിനായി തയ്യാറാക്കിയ അസ്ഥികൾ, പേശികൾ, അവയവങ്ങൾ എന്നിവയുടെ സാമ്പിളുകൾ ബേസിക് മെഡിക്കൽ സയൻസസ് വകുപ്പിന്റെ അനാട്ടമിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഗെന്റ് സർവകലാശാലയുടെ കാമ്പസിൽ അവളുടെ പേരിൽ ഒരു ഡോർമിറ്ററിയും സ്ഥിതിചെയ്യുന്നു.[6] അവലംബം
|
Portal di Ensiklopedia Dunia