ബെർനാഡ് മോണ്ട്ഗോമറി
രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികൾക്കുവേണ്ടി പോരാടിയ പ്രമുഖബ്രിട്ടീഷ് സൈനികോദ്യോഗസ്തനായിരുന്നു ബെർനാഡ് ലോ മോണ്ട്ഗോമറി. 1887ൽ ലണ്ടനിലാണ് മോണ്ട്ഗോമറി ജനിച്ചത്. സെന്റ് പോൾ സ്കൂളിലും അതിനുശേഷം റോയൽ മിലിറ്ററി അക്കാദമിയിലും പഠിച്ചു. നാലുവർഷത്തെ ഇന്ത്യയിലെ സൈനികസേവനത്തിനു ശേഷം ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ ഫ്രാൻസിലേക്ക് അയക്കപ്പെട്ടു. പോരാട്ടത്തിനിടെ ഗുരുതരമായി പരിക്കേറ്റു. 1918ൽ ഒന്നാം ലോകമഹായുദ്ധത്തിലെ സേവനത്തിന് സർവീസ് ഓർഡർ ബഹുമതി ലഭിക്കുകയും ലെഫ്റ്റനന്റ് കേണലായി സ്താനക്കയറ്റം ലഭിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ മോണ്ട്ഗോമറി മേജർ ജനറൽ ആയിരുന്നു. 1942ൽ വടക്കൻ ആഫ്രിക്കയിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാണ്ടറായി നിയമിക്കപ്പെട്ടു. യുദ്ധത്തിന്റെ വഴി തിരിച്ചു വിട്ട ചില വിജയങ്ങൾ നേടാൻ ഗോമറിക്ക് കഴിഞ്ഞു. യുദ്ധാനന്തരം നൈറ്റ് പദവി അടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേറ്റിയെത്തി. ബ്രിട്ടീഷ് സൈന്യത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയയ ചീഫ് ഒവ് ഇമ്പീരിയൽ ജനറൽ സ്റ്റാഫ് പദവിയും അതിൽ ഉൾപ്പെടുന്നു. |
Portal di Ensiklopedia Dunia