ബെർബർ ജനത
ഉത്തര ആഫ്രിക്കയിലെ ഒരു ജനവിഭാഗമാണ് ബെർബർ. മൊറോക്കോ മുതൽ ഈജിപ്റ്റിന്റെ കിഴക്കൻ പ്രദേശം വരെയുള്ള ഇവരുടെ വാസസ്ഥലം കൂടുതലും മരുഭൂമിയാണ്. ഇവരുടെ മാതൃഭാഷ ആഫ്രോ-ഏഷ്യാറ്റിക് ഭാഷാഗോത്രത്തിൽപ്പെട്ട ബെർബർ ഭാഷയാണ്. ഇപ്പോൾ ബെർബർ ജനതയിൽ ഒരു വലിയ വിഭാഗം തങ്ങളുടെ മാതൃഭാഷയോടൊപ്പം അറബി ഭാഷയും സംസാരിക്കുന്നു. അറബ് വംശജരുമായുള്ള സമ്പർക്കവും, അവരുടെ ഇടയിൽ ഇസ്ലാം മതത്തിന്റെ പ്രചാരവുമാണ് ഇതിനു കാരണം. കൂടാതെ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മിക്കവാറും ഫ്രഞ്ചും സ്പാനിഷുമാണ് ഇത് കാരണം ബെർബർ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുകയും, ബെർബർ ഭാഷാസംസ്കാരം അന്യം നിന്നുപോകുമെന്ന ഭീഷണി നേരിടുകയാണ്.[1]. അവലംബം
|
Portal di Ensiklopedia Dunia