ബേ ഓഫ് പിഗ്സ്
![]() ക്യൂബയിലെ ഹവാനയിൽ നിന്നും 160 കിലോമീറ്റർ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഉൾക്കടൽ ആണ് ബേ ഓഫ് പിഗ്സ്. ![]() ഈ ഉൾക്കടലിന്റെ പടിഞ്ഞാറുവശത്ത് സപ്പാസ്റ്റാ ഉപദ്വീപിന്റെ ഭാഗമായ സപ്പാസ്റ്റാ ചതുപ്പിന്റെ അതിരായി പവിഴപ്പുറ്റുകൾ കാണപ്പെടുന്നു. കിഴക്കുഭാഗത്തെ ഉറപ്പുള്ള കലടലോരം വടക്കുകിഴക്കുഭാഗത്ത് കണ്ടൽക്കാടുകളേയും ചതുപ്പുനിലങ്ങളേയും തൊട്ടുനിൽക്കുന്നു. വടക്കു ഭാഗത്ത് ബുവെനാ വെന്തുരാ എന്ന ഗ്രാമവും അതിനടുത്ത്പ്ലായാ ലാർഗാ (ദീർഘമായ കടലോരം) എന്ന തീരവുമാണ്. അതിനു 35 കിലോമീറ്റർ അകലെ 'ഗിരോൺ' ഗ്രാമവും അവിടെ പ്ലായാ ഗിരോൺ എന്ന കടലോരവും ഉണ്ട്. ഈ ഗ്രാമത്തിനും കടലോരത്തിനും നൽകിയിരിക്കുന്നത് 16-ആം നൂറ്റാണ്ടിലെ കുപ്രസിദ്ധനായ ഫ്രെഞ്ച് കടൽക്കള്ളൻ ഗിൽബെർട്ടോ ഗിരോണിന്റെ പേരാണ്.[3] ഫിദൽ കാസ്ട്രോയുടെ ഭരണകൂടത്തെ താഴെയിറക്കാനായി അമേരിക്കൻ പിന്തുണയോടെ 1961-ൽ നടന്ന ബേ ഓഫ് പിഗ്സ് ആക്രമണം ഈ ഉൾക്കടൽ അന്തരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനിടയാക്കി. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia