ബേഡ്സ് ഓഫ് അമേരിക്ക
ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി കരസ്ഥമാക്കിയ ഗ്രന്ഥമാണ് അമേരിക്കയിലെ പക്ഷികൾ (ഇംഗ്ലീഷ്: Birds of America). അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനും ചിത്രകാരനുമായിരുന്ന ജോൺ ജെയിംസ് ഓഡുബോൺ 19-ആം നൂറ്റാണ്ടിൽ (1827–1839) എഴുതിയതാണ് ഈ പുസ്തകം.[1] അമേരിക്കയിലെ വൈവിധ്യമാർന്ന പക്ഷികളുടെ ചിത്രീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 1827 നും 1838 നും ഇടയിൽ എഡിൻബർഗിലും ലണ്ടനിലും ഭാഗങ്ങളായി ഒരു പരമ്പരയായി ഇത് ആദ്യമായി പ്രസിദ്ധീകരിച്ചു. ഇതിന്റെ ഒരു പ്രതി 1.15 കോടി ഡോളറിനാണ് 2010 ഡിസംബർ 7-ന് ലണ്ടനിൽ ലേലം ചെയ്യപ്പെട്ടത്.[2]. ഗ്രന്ഥകർത്താവ് ഇതിലെ ചിത്രങ്ങൾ വരച്ചുതീർത്തത് ഒരു വ്യാഴവട്ടക്കാലം കൊണ്ടാണ്. ഈ കൃതിയിൽ വരച്ചുചേർത്തിരിക്കുന്ന എല്ലാ മാതൃകകളും ഓഡുബോൺ തന്നെ ശേഖരിച്ചതല്ല; 1834-ൽ തോമസ് നട്ടാലിനൊപ്പം നഥാനിയേൽ ജാർവിസ് വൈത്തിന്റെ പര്യവേഷണത്തിൽ ശേഖരിച്ചിരുന്നവയിൽ ചിലത് ജോൺ കിർക്ക് ടൗൺസെൻഡാണ് അദ്ദേഹത്തിന് അയച്ചത്. ചിത്രശാല
പുറം കണ്ണികൾThe Birds of America എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia