ബേദബ്രത പെയിൻ
പ്രമുഖനായ ചലച്ചിത്രസംവിധായനാണ് ബേദബ്രത പെയിൻ(27 മാർച്ച് 1963). നാസയിലെ ശാസ്ത്രഞ്ജനായിരുന്ന ബേദോ ഡിജിറ്റൽ ക്യാറകളിലുള്ള സീമോസ് സെൻസർ കണ്ടെത്തുന്ന ടീമിൽ പ്രധാന പങ്ക് വഹിച്ചു. വിവിധ കണ്ടുപിടിത്തങ്ങൾക്കുള്ള എൺപത്തിയേഴ് പേറ്റൻറുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2012 ലെ നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന് ഇദ്ദേഹത്തിന്റെ ചിറ്റഗോങ് എന്ന സിനിമ അർഹമായി. ജീവിതരേഖഖരഖ്പൂർ ഐ.ഐ.ടി.യിൽ ഇലക്‌ട്രോണിക്സ് പഠിച്ച വേദവൃത പൈൻ സ്‌കോളർഷിപ്പോടെ ഉന്നത പഠനത്തിന് കൊളംബിയ സർവകലാശാലയിലേക്ക് പോയി. അവിടെ അപ്ലൈഡ് ഫിസിക്സിൽ മാസ്‌റ്റേഴ്സ് ബിരുദവും പിഎച്ച്ഡിയും എടുത്തു നാസയിൽ ശാസ്ത്രജ്ഞനായി. ഡിജിറ്റൽ ക്യാമറയിൽ പിക്സൽ അടിസ്ഥാനമുപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളാണ് വേദവൃതയെ ശ്രദ്ധേയനാക്കിയത്. 1990 ൽ തന്റെ നാലു സുഹൃത്തുക്കളോടൊപ്പം വേദോ ആവിഷ്കരിച്ച ആക്ടീവ് പിക്സൽ സെൻസർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ നിർമ്മിച്ചിട്ടുള്ളത്.[2][3][4] മൊബൈൽ ഫോണിൽ മുതൽ, മൂവി ക്യാമറയിലും(റെഡ് സിനിമയിൽ ഉപയോഗിച്ച പോലെയുള്ള ക്യാമറകൾ), നാസ ബഹിരാകാശ ടെലിസ്‌കോപ്പിലും വരെ ഈ ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നുണ്ട്.[5][6] നാസയിലെ ഉദ്യോഗം രാജി വച്ചു സിനിമാ രംഗത്തിറങ്ങി. ഫിലിമോഗ്രാഫി
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia