ബേരിയം അസറ്റേറ്റ്
തയ്യാറാക്കൽബേരിയം കാർബണേറ്റുമായുള്ള അസറ്റിക് ആസിഡിന്റെ പ്രതിപ്രവർത്തനത്തിലൂടെ ബേരിയം അസറ്റേറ്റ് ഉത്പാദിപ്പിക്കാം: [2] പ്രതിപ്രവർത്തനം നടക്കുന്ന ലായനി 41 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ ബേരിയം അസറ്റേറ്റ് ആയി ക്രിസ്റ്റലൈസ് ചെയ്യുന്നു. 25 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ, മോണോഹൈഡ്രേറ്റ് രൂപം ക്രിസ്റ്റലൈസ് ചെയ്യുന്നു. ബേരിയം സൾഫൈഡ് ഉപയോഗിച്ചും പ്രവർത്തനം ചെയ്യാം: [2] ലായകം ബാഷ്പീകരിക്കപ്പെട്ട് ബേരിയം അസറ്റേറ്റ് ക്രിസ്റ്റലൈസ് ചെയ്യപ്പെടുന്നു. സവിശേഷതകൾജലത്തിൽ വളരെ നന്നായി ലയിക്കുന്ന വെളുത്ത പൊടിയാണ് ബേരിയം അസറ്റേറ്റ്. പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ, 55.8 ഗ്രാം ബേരിയം അസറ്റേറ്റ് 100 ഗ്രാം വെള്ളത്തിൽ അലിഞ്ഞുചേരുന്നു. ചൂടാക്കുമ്പോൾ ഇത് ബേരിയം കാർബണേറ്റായി വിഘടിക്കുന്നു. പ്രതിപ്രവർത്തനംവായുവിൽ ചൂടാക്കുമ്പോൾ ബേരിയം അസറ്റേറ്റ് കാർബണേറ്റായി വിഘടിക്കുന്നു. സൾഫ്യൂറിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുമായി പ്രതിപ്രവർത്തിച്ച് യഥാക്രമം സൾഫേറ്റ്, ക്ലോറൈഡ്, നൈട്രേറ്റ് എന്നിവ ലഭിക്കുന്നു. ഉപയോഗങ്ങൾതുണിവ്യവസായത്തിലും പെയിന്റുകളും വാർണിഷുകളും ഉണക്കുന്നതിനും ലൂബ്രിക്കറ്റിംഗ് ഓയിലിലും ബേരിയം അസറ്റേറ്റ് ഒരു മോർഡന്റായി ഉപയോഗിക്കുന്നു. രസതന്ത്രത്തിൽ, മറ്റ് അസറ്റേറ്റുകളുടെ നിർമ്മാണത്തിലും ജൈവസംശ്ലേഷണത്തിൽ ഒരു ഉത്തേജകമായും ഇത് ഉപയോഗിക്കുന്നു.
അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia