ഒരു വലിയ ഇരപിടിയൻ പക്ഷിയാണ് ബോണെല്ലിപ്പരുന്ത്.[1][2][3][4] ബോണെല്ലിപ്പരുന്തിന്റെ ശാസ്ത്രീയ നാമം Aquila fasciata എന്നാണ്. ഇംഗ്ലീഷിൽ Bonelli's Eagle, bonelli's hawk-eagle എന്നും.
ഇതിനെ തെക്കൻ യൂറോപ്പിലും ആഫ്രിക്കയിൽ സഹാറ മരുഭൂമിയുടെ തെക്കും വടക്കും ഭാഗങ്ങളിലും തെക്കേ ഏഷ്യ മുഴുവനും ഇന്തോനേഷ്യ വരേയും കാണപ്പെടുന്നു. അതതിടങ്ങളിൽ മരങ്ങളിൽ മൂന്നു മുട്ടവരെ ഇട്ടു കുഞ്ഞുങ്ങളെ വളർത്തുന്നു.
ഈ പരുന്ത് മരങ്ങൾ ധാരാളമുള്ളിടത്തും കുന്നു പ്രദേശങ്ങളിലും തുറന്ന പ്രദേശങ്ങളുള്ള നാടുകളിലും കാണുന്നു.
ഡി.എൻ.എ പഠനം വ്യക്തമാക്കുന്നത് ഇവ Hieraaetus ജനുസ്സിൽ നിന്ന് Aquila ലേക്ക് മാറിയതെന്നാണ്.
രൂപവിവരണം
55 മുതൽ 65 സെ. മീറ്റർ വരെ നീളം കാണും. മുകൾ വശം കടുത്ത തവിട്ടു നിറമാണ്. അടിവശം വെള്ളയിൽ കടുത്ത നിറത്തിലുള്ള വരകളുള്ളതാണ്. ചിറകുകൾക്ക് താരതമ്യേന നീളം കുറവാണ്. നീളമുള്ള വാലിന്റെ മുകൾവശം ചാരനിറവും അടിവശം വെള്ളയുമാണ്. കറുത്ത വീതിയുള്ള ഒറ്റ വര അരികിലായി കാണുന്നു. കാലും കണ്ണുകളും മഞ്ഞയാണ്.
പൊതുവേ നിശ്ശബ്ദരാണ്. ഇണയെ ആകർഷിക്കാനും കൂടിന്റെ സമീപത്തും മാത്രമെ സാധാരണയയി ഇവ ക്ലു- ക്ലുക്ലു- ക്ലൂയി എന്ന ശബ്ദമുണ്ടാക്കുന്നത്.
ഭക്ഷണം
ജീവനുള്ളവയാണ് ഇവയുടെ ഭക്ഷണം. കാക്ക, പ്രാവുകൾ തുടങ്ങിയവും ഭക്ഷണമാണ്.
കൂട്
കമ്പുകൾ കൊണ്ടുള്ള വലിയ കൂട്ടിൽ ഇലകൾ നിരത്തിയാണ് കൂടുണ്ടാക്കുന്നത്. ഉയരമുള്ള ഒറ്റ മരങ്ങളിലോ ഉയർന്ന പാറകൂട്ടത്തിലോ ആണ് കൂടുകൾ ഉണ്ടാക്കുന്നത്.
ചിത്രശാല
അവലംബം
Birds of Kerala- Salim ali, the Kerala Forests and Wild life Department
BirdLife International (2004). Hieraaetus fasciatus. 2006. IUCN Red List of Threatened Species. IUCN 2006. www.iucnredlist.org. Retrieved on 12 May 2006. Database entry includes justification for why this species is of least concern
Splitting headaches? Recent taxonomic changes affecting the British and Western Palaearctic lists - Martin Collinson, British Birds vol 99 (June 2006), 306-323
Lerner, H. R. L. and D. P. Mindell (2005). Phylogeny of eagles, Old World vultures, and other Accipitridae based on nuclear and mitochondrial DNA. Molecular Phylogenetics and Evolution 37: 327-346. PDF
Helbig AJ, Kocum A, Seibold I & Braun MJ (2005) A multi-gene phylogeny of aquiline eagles (Aves: Accipitriformes) reveals extensive paraphyly at the genus level. Molecular phylogenetics and evolution 35(1):147-164 PDF
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)