ബോർഷ്സ് കത്തീഡ്രൽ
ഫ്രാൻസിലെ ബോർഷ്സിൽ സ്ഥിതി ചെയ്യുന്ന ഒരു റോമൻ കത്തോലിക്ക പള്ളിയാണ് ബോർഷ്സ് കത്തീഡ്രൽ (Bourges Cathedral (Cathédrale Saint-Étienne de Bourges)). ഇത് വിശുദ്ധ സ്തേഫാനോസിന് സമർപ്പിച്ചിട്ടുണ്ട്. ചരിത്രം![]() ഇന്നത്തെ കത്തീഡ്രൽ ഉൾക്കൊള്ളുന്ന സ്ഥലം ഒരു കാലത്ത് ഗൊലോ-റോമാനിലെ വടക്കുകിഴക്കൻ മൂലസ്ഥാനമായിരുന്നു. കാരൊളിൻഗിയൻ കാലം മുതൽക്കേ പ്രാഥമിക സഭയുടെ പ്രധാന ഇടത്താവളമാണ് ഇത്. ഇപ്പോഴത്തെ കത്തീഡ്രൽ പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ച കത്തീഡ്രലിന് പകരമായി നിർമ്മിച്ചതാണ്. ബോർഷ്സ് കത്തീഡ്രലിന്റെ നിർമ്മാണം തുടങ്ങിയ തീയതി കൃത്യമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 1195 ലെ ഒരു രേഖയിൽ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചാൽ, ആ തീയതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. അളവുകളും ഘടനയുംബോർഷ്സ് കത്തീഡ്രൽ 5,900 ചതുരശ്ര മീറ്റർ വരെ പരന്നുകിടക്കുന്നു. 37 മീറ്റർ ഉയരവും 15 മീറ്റർ വീതിയാമാണ് പള്ളിയുടെ മദ്ധ്യഭാഗത്തിനുള്ളത്. ![]() ബോർഷ്സ് കത്തീഡ്രൽ അതിന്റെ നിർമിതിയിലെ ലാളിത്യം കൊണ്ട് ശ്രദ്ധേയമാണ്. ![]() ചിത്രശാലഫ്രഞ്ച് ചരിത്രകാരനായ ലൂയി ഗ്രോഡേക്കി കത്തീഡ്രലിന്റെ ജാലകങ്ങളിലുള്ള ചിത്രപണികൾ മൂന്ന് അഗ്രകണ്യരായ ശിൽപികൾ ചെയ്തതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാളാണ് ഫ്രാൻസിലെസ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്ക പള്ളിയായ Poitiers Cathedra ചർച്ചിലെ ജാലകപ്പണികളും ചെയ്തിരിക്കുന്നത് എന്നും ലൂയി ഗ്രോഡേക്കി തിരിച്ചറിഞ്ഞിട്ടുണ്ട്. [1] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia